ഇൻഗ്രിഡ് ബെർഗ്മാൻ
യൂറോപ്പിയൻ സിനിമകളിലും അമേരിക്കൻ സിനിമകളിലും അഭിനയിച്ചഒരു സ്വീഡിഷ് നടിയായിരുന്നു ഇൻഗ്രിഡ് ബെർഗ്മാൻ ഇംഗ്ലീഷ്:Ingrid Bergman, സ്വീഡിഷ് ഉച്ചാരണം: [ˈɪŋːrɪd ˈbærjman]; ( 29 ആഗസ്ത്1915 – 29 ആഗസ്ത്1982) .[1] മൂന്ന് ഓസ്കാർ അവാർഡുകളും, രണ്ട് എമ്മി അവാർഡുകളും, നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും, ബാഫ്റ്റ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഇൻഗ്രിഡ് ബെർഗ്മാൻ | |
---|---|
ജനനം | |
മരണം | 29 ഓഗസ്റ്റ് 1982 | (പ്രായം 67)
മരണ കാരണം | സ്തനാർബുദം |
തൊഴിൽ | Actress |
സജീവ കാലം | 1932–82 |
ജീവിതപങ്കാളി(കൾ) | Petter Lindström
(m. 1937; div. 1950)Lars Schmidt
(m. 1958; div. 1975) |
കുട്ടികൾ | പിഅ ലിൻഡ്റ്റോം ഇസബെല്ല റോസലീനി അടക്കം 4 പേർ |
മാതാപിതാക്ക(ൾ) |
|
കാസബ്ലങ്കയിലെ(1942) ഇത്സാ ലണ്ട് നൊട്ടോറിയസിലെ അലീഷിയ ഹ്യൂബർമാൻ(1946) എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.[2]
അമേരിക്കൻ സിനിമകളിൽ അഭിനയം തുടങ്ങുന്നതിനു മുൻപ് സ്വീഡിഷ് ചിത്രങ്ങളിലെ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന നടിയായിരുന്നു ഇങ്രിഡ്. ഇന്റെർമെസ്സോ എന്ന സ്വീഡീഷ് ചലച്ചിത്രത്തിന്റെ പുനർനിർമ്മാണവുമായിട്ടാണ് അമേരിക്കൻ പ്രേക്ഷകർ അവരെ ആദ്യമായി കണ്ടു തുടങ്ങിയത്. ഇൻഗ്രിഡിന്റെ നിർബന്ധത്തിനു വഴങ്ങി നിർമ്മാതാവ് ഒ. സെൽസ്നീക്ക്, ഇന്റെർമെസ്സോ പുറത്തിറങ്ങുന്നതുവരെ അന്നത്തെ സാധാരണ കരാർ ആയ 7 വർഷത്തിനു പകരം 4 വർഷത്തെ കരാറിലാണ് ഒപ്പ് വപ്പിച്ചത്.
സെൽസ്നിക്കിനു ചില സാമ്പത്തികപരാധീനതകൾ വന്നതോടെ ഇൻഗ്രിഡിനെ മറ്റു സ്റ്റുഡിയോകൾക്ക് വാടകക്ക് കൊടുക്കാൻ നിർബന്ധിതനായി. ഈ കാലഘട്ടത്തിൽ അവർ വിക്റ്റർ ഫ്ലെമിങ്ങ് പിടിച്ച ഡോ. ജെക്കൈൽ ആന്ദ് മി. ഹയ്ഡ് (1941), ഫോർ ഹും തെ ബെൽ റ്റോൾശ്, (1943) ദ ബെൽസ് ഒഫ് സെന്റ് മേരീസ് (1945) എന്നീ സിനിമകളിൽ അഭിനയിച്ചു. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ സ്പെൽബൗണ്ട്, നോട്ടോറിയസ് എന്നീ സിനിമകളായിരുന്നു സെൽസ്നിക്കിനു വേണ്ടി അഭിനയിച്ച അവസാന ചിത്രങ്ങൾ. ഹിച്ച്കോക്കിനു വേണ്ടി അവസാനമായി അഭിനയിച്ചത് അണ്ടർ കാപ്രിക്കോൺ എന്ന സിനിമയിലുമായിരുന്നു.[3]
ഒരു ദശാബ്ദക്കാലത്തോളം അമേരിക്കൻ സിനിമകളിൽ അഭിനയിച്ച ശേഷം ഇങ്രിഡ് റോബർട്ടോ റൊസ്സെലീനിയുടെ സ്റ്റ്രോംബോളി (1950) എന്ന സിനിമയിൽ അഭിനയിച്ചു. റോസ്സലീനിയുമായി ഈ സമയത്ത് പ്രണയത്തിലായിരുന്നു ഇങ്രിഡ്. പിന്നിട് വിവാഹം ചെയ്തു എങ്കിലും അതുമായി ബന്ധപ്പെട്ട് അമേരിക്കയിൽ വിവാദങ്ങൾ ഉയർന്നതിനാൽ പല വർഷങ്ങൾ അവർക്ക് യൂറോപ്പിൽ തന്നെ കഴിയേണ്ടി വന്നു. ഇതിനുശേഷം ഹോളിവുഡിലേക്കുള്ള തിരിച്ചുവരവിൽ അനസ്താസിയ എന്ന ഹിറ്റ് പടത്തിൽ അഭിനയിച്ചു. ഇതിനു ഇങ്രിഡിനു മികച്ച അഭിനേത്രിക്കുള്ള രണ്ടാമത്തെ ഓസ്കാർ ലഭിക്കുകയുണ്ടായി.[4]
ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ഓട്ടം സൊണാറ്റ (Swedish: Höstsonaten) ആയിരുന്നു അവരുടെ അവസാന ചലച്ചിത്രം.
അവലംബം
തിരുത്തുക- ↑ Obituary Variety, 1 September 1982.
- ↑ "AFI's 100 Years...100 Stars". American Film Institute. Archived from the original on 20 ഒക്ടോബർ 2006. Retrieved 23 ഒക്ടോബർ 2006.
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇൻഗ്രിഡ് ബെർഗ്മാൻ
- ↑ Bergman archive Archived 2006-09-14 at the Wayback Machine., Wesleyan University