ഇരട്ടത്തലയൻ
ഇരട്ടത്തലയൻ വടക്കെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമാണ് കണ്ട് വരുന്ന പാമ്പു വർഗത്തിൽപ്പെട്ട ഒരു ജീവിയാണ്. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേർ ലഭിച്ചത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നു.
Indotyphlops_braminus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | ഉരഗങ്ങൾ
|
Order: | |
Suborder: | |
Family: | |
Genus: | |
Species: | I. braminus
|
Binomial name | |
Indotyphlops braminus (Daudin, 1803)
| |
Synonyms | |
[Tortrix] Russelii Merrem, 1820
— Cuvier, 1829
— Schlegel, 1839
Gray, 1845
Gray, 1845
— Gray, 1845
— Gray, 1845
— Jan & Sordelli, 1864
— Boulenger, 1893
— Boulenger, 1893
— Boulenger, 1893
— Boulenger, 1893
— Boulenger, 1910
— Roux, 1911
Wall, 1919
— Nakamura, 1938
— McDowell, 1974 |
പ്രജനനം
തിരുത്തുകഇരുതലമൂരി മുട്ടകൾ വയറിനുള്ളിൽത്തന്നെ ശേഖരിച്ച് വിരിഞ്ഞശേഷം പ്രസവിക്കുന്നു എന്നതാണ് ശാസ്ത്രലോകത്ത് പൊതുവേയുള്ള ധാരണ (ഓവിവിവിപാരിറ്റി). എന്നാൽ തട്ടേക്കാടു പക്ഷിനിരീക്ഷണ കേന്ദ്രത്തിലെ ഗവേഷകനായ ഡോ. ആർ. സുഗതൻ ഇവ മുട്ടയ്ക്ക് അടയിരിക്കുമെന്ന് അവകാശപ്പെടുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിറവൂർകുടി ട്രൈബൽ കോളനിക്കു സമീപത്തുനിന്ന് ഏതാണ്ട് നൂറ്റിമൂന്നു മുട്ടകളുമായി അടയിരിക്കുന്ന വിധത്തിൽ ഇരുതലമൂരിയെ കണ്ടെത്തിയതാണ് ഈ അവകാശത്തിന് ആധാരം.[1]
അവലംബം
തിരുത്തുക- ↑ മുട്ടകളുമായി ഇരുതലമൂരി Archived 2007-09-26 at the Wayback Machine. - ദീപിക ദിനപത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പിൽ വന്ന ലേഖനം