ഓവോവിവിപാരിറ്റി
(ഓവിവിവിപാരിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവികൾ പ്രജനനത്തിനായി മുട്ടകൾ അവയുടെ ശരീരത്തിനകത്തു വെച്ച് വിരിയിച്ച് പ്രസവിക്കുന്ന രീതിയാണ് ഓവോവിവിപാരിറ്റി. മൃഗങ്ങളിലെ പുനരുൽപാദന രീതിയായ ഓവോവിവിപാരിറ്റിയിലൂടെ മത്സ്യങ്ങളും പാമ്പുകളും ഉൾപ്പെടെയുള്ള ചില ജീവജാലങ്ങൾ ഈ രീതിയിലാണ് പ്രജനനം നടത്തുന്നത്. പെൺജീവിയുടെ ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സംയോജനം നടന്ന മുട്ട അവയുടെ ശരീരത്തിനുള്ളിൽ വെച്ചു തന്നെ വിരിയിച്ച് പ്രസവിക്കുന്ന രീതിയാണിത്. മുട്ടകൾക്കുള്ളിൽ വളരുന്ന ഭ്രൂണങ്ങൾ വിരിയിക്കാൻ തയ്യാറാകുന്നതുവരെ അമ്മയുടെ ശരീരത്തിൽ നിലനിൽക്കും. ഈ പുനരുൽപാദന രീതി വിവിപാരിറ്റിക്ക് സമാനമാണെങ്കിലും ഭ്രൂണങ്ങൾക്ക് അമ്മയുമായി മറുപിള്ള ബന്ധമില്ല. കൂടാതെ അവയുടെ പോഷണം ഒരു മഞ്ഞക്കരുയിൽ നിന്ന് ലഭിക്കും.