ഇരുട്ടുകാനം ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 16.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Viyyat Power Pvt. Ltd സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ഇരുട്ടുകാനം ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ ഇരുട്ടുകാനത്തു ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും [3],[4]ഉൾപ്പെടുന്നു.

ഇരുട്ടുകാനം ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംഇരുട്ടുകാനം ഇരുട്ടുകാനം,ദേവികുളം താലൂക്ക്,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°0′35.5284″N 77°0′29.0016″E / 10.009869000°N 77.008056000°E / 10.009869000; 77.008056000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം ആരംഭിച്ചത്December 2008
നിർമ്മാണം പൂർത്തിയായത്2010
ഉടമസ്ഥതViyyat Power Pvt. Ltd , കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity3 MW (2 x 1.5 Megawatt - Fracis -type)
Website
Kerala State Electricity Board ,
പ്രതിവർഷം 16.5 ദശലക്ഷം യൂണിറ്റ്





പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും തിരുത്തുക

1) ഇരുട്ടുകാനം പവർ ഹൗസ്

1) ഇരുട്ടുകാനം തടയണ

വൈദ്യുതി ഉത്പാദനം തിരുത്തുക

ഇരുട്ടുകാനം ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പെരിയാറിന്റെ പോഷക നദിയായ വെസ്റ്റേൺ കല്ലാർ(അമ്പഴച്ചാൽ ) പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. വെള്ളം 2.5 മീറ്റർ വ്യാസവും 767 മീറ്റർ നീളമുള്ള തുരങ്കം വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 1.25 മീറ്റർ വ്യാസവും 250 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പ് , 90 സെന്റിമീറ്റർ വ്യാസം ഉള്ള രണ്ടു പൈപ്പുകളാക്കി മാറ്റി വെള്ളം എത്തിച്ചു 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (Horizontal Francis type) ഉപയോഗിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.വാർഷിക ഉൽപ്പാദനം 16.5 MU ആണ്. 2010ൽ പദ്ധതി കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 1.5 MW 2010
യൂണിറ്റ് 2 1.5 MW 2010

കൂടുതൽ കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. "IRUTTUKANAM SMALL HYDRO ELECTRIC PROJECT -". www.kseb.in.
  2. "Iruttukanam Power House-". www.expert-eyes.org.
  3. "IRUTTUKANAM SMALL HYDRO ELECTRIC PROJECT -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "IRUTTUKANAM SMALL HYDRO ELECTRIC PROJECT -". cdm.unfccc.int.