ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലാണ് 95.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963 മെയ് മാസത്തിൽ നിലവിൽ വന്ന ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്തിൽ കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.

അതിരുകൾ

തിരുത്തുക

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്ത്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്, ഇരിങ്ങാലക്കുട നഗരസഭ എന്നിവയാണ് ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. കാറളം ഗ്രാമപഞ്ചായത്ത്
  2. കാട്ടൂർ ഗ്രാമപഞ്ചായത്ത്
  3. മുരിയാട് ഗ്രാമപഞ്ചായത്ത്
  4. പറപ്പൂക്കര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
താലൂക്ക് മുകുന്ദപുരം
വിസ്തീര്ണ്ണം 95.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 113,962
പുരുഷന്മാർ 53,923
സ്ത്രീകൾ 60,039
ജനസാന്ദ്രത 1193
സ്ത്രീ : പുരുഷ അനുപാതം 1113
സാക്ഷരത 91.38%

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
മാടായിക്കോണം - 680712
ഫോൺ‍‍‍ : 0480 2825291
ഇമെയിൽ‍‍‍‍ : bdomapranam@yahoo.co.in