റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട്

ഇംഗ്ലണ്ടിലെ സതാമ്പ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് റോസ് ബൗൾ. പ്രാദേശികതലത്തിൽ എജയിസ് ബൗൾ എന്നാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. സതാമ്പ്ടണിലെ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടായിരുന്ന കൗണ്ടി ഗ്രൗണ്ട് ഉപയോഗശൂന്യമായതിനെത്തുടർന്ന് 2001ലാണ് റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട് സ്ഥാപിതമായത്.[1] ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിൽ 2003 ജൂലൈയിൽ നടന്ന ഏകദിന മത്സരമാണ് റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആദ്യമായി അരങ്ങേറിയ അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം.[2] ആദ്യകാലങ്ങളിൽ ഏകദിന, ട്വന്റി20 മൽസരങ്ങൾക്ക് മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന റോസ് ബൗൾ സ്റ്റേഡിയത്തിന് വളരെ വൈകി മാത്രമാണ് ടെസ്റ്റ് മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കുവാനുള്ള പദവി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി അൽകിയത്. 2009ൽ ടെസ്റ്റ് മൽസരങ്ങൾക്കുകൂടി വേദിയാകുവാൻ വേണ്ടി റോസ്ബൗൾ സ്റ്റേഡിയം പുതുക്കിപ്പണിതു.[3] 2011ൽ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ നടന്ന മൽസരമാണ് ഇവിടെ നടന്ന ആദ്യ രാജ്യാന്തര ടെസ്റ്റ് മൽസരം.20,000 പേരേ ഒരേസമയം ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിനു കഴിയും.ഹാംഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണ് റോസ് ബൗൾ.2004 ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റിന് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേട്ടം ഈ ഗ്രൗണ്ടിൽ വെച്ചാണ് നടന്നത്[4].2013ൽ ഇംഗ്ലണ്ടിനെതിരെഇവിടെ നടന്ന ട്വന്റി 20 മൽസരത്തിൽ ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് ആണ് ഈ നേട്ടം കൈവരിച്ചത്[5].

റോസ് ബൗൾ
പ്രമാണം:The Ageas Bowl logo.svg
റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംവെസ്റ്റ് എൻഡ്,സതാംറ്റൺ
നിർദ്ദേശാങ്കങ്ങൾ50°55′26″N 1°19′19″W / 50.9240°N 1.3219°W / 50.9240; -1.3219
സ്ഥാപിതം2001
ഇരിപ്പിടങ്ങളുടെ എണ്ണം16,500 (20,000 താൽകാലിക ഇരിപ്പിടങ്ങൾ ഉൾപ്പെടെ)
End names
പവലിയൻ എൻഡ്
നോർത്തേൺ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്16–20 June 2011: ഇംഗ്ലണ്ട് v ശ്രീലങ്ക
അവസാന ടെസ്റ്റ്27-31 ജൂലൈ 2014: ഇംഗ്ലണ്ട് v ഇന്ത്യ
ആദ്യ ഏകദിനം10 ജൂലൈ 2003: ദക്ഷിണാഫ്രിക്ക v Zimbabwe
അവസാന ഏകദിനം14 ജൂലൈ 2015: ഇംഗ്ലണ്ട് v ന്യൂസിലൻഡ്
ആദ്യ അന്താരാഷ്ട്ര ടി2013 ജൂലൈ 2005: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
അവസാന അന്താരാഷ്ട്ര ടി2029 ഓഗസ്റ്റ് 2013: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
Domestic team information
ഹാംഷെയർ (2001 – present)
ഹാംഷെയർ ക്രിക്കറ്റ് ബോർഡ് (2001)
  1. Jane, Cable. "From Groupie to Godfather – Jane Cable interviews Rod Bransgrove". Hampshire County Cricket Club. www.rosebowlplc.com. Archived from the original on 2008-08-20. Retrieved 22 January 2012.
  2. "One-Day International Matches played on The Rose Bowl, Southampton (13)". CricketArchive. Retrieved 22 January 2012.
  3. Cricinfo staff, 11 April 2008. "Rose Bowl lands maiden Test in 2011". ESPNcricinfo. Retrieved 22 January 2012.{{cite web}}: CS1 maint: numeric names: authors list (link)
  4. "1st T20I: England v Australia at Southampton, 29 August 2013". ESPNcricinfo. Retrieved 19 December 2014.
  5. McGlashan, Andrew (29 August 2013). "Finch stuns England with blazing 156". ESPNcricinfo. Retrieved 14 December 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക