ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച്

(ഇന്ത്യൻ നാഷണൽ കമ്മീഷൻ ഫോർ സ്പേസ് റിസർച്ച് (ഇൻകോസ്പാർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ.എസ്.ആർ.ഒയുടെ രൂപീകരണത്തിലേക്ക് നയിച്ച സമിതിയാണ് ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (ഇൻകോസ്പാർ). 1962 ഫെബ്രുവരി 23 ന് ഇൻകോസ്പാർ രൂപീകരിക്കപ്പെട്ടു. [1] ഡോ.വിക്രം സാരാഭായ് ആയിരുന്നു ഇതിന്റെ ആദ്യ ഡയറക്ടർ. അക്കാലത്ത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഭാഗമായിരുന്നു ഇത്. [2] ആണവോർജ്ജ വകുപ്പിന്റെ കീഴിലായിരുന്ന ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ ഗവേഷണം എന്നീ ചുമതലകൾ ഇൻകോസ്പാർ ഏറ്റെടുത്തു. സമിതി രൂപീകരിക്കുന്നതിൽ അന്നത്തെ ഡി.ഇ.ഇ ഡയറക്ടർ ഡോ. ഹോമി ഭാഭ പ്രധാന പങ്കുവഹിച്ചു. [3]

1963 ൽ തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നു

പശ്ചാത്തലം

തിരുത്തുക

1957റഷ്യ സുപ്ട്നിക് 1 വിക്ഷേപിച്ചതോടെ ബഹിരാകാശ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ജവഹർലാൽ നെഹ്‌റുവാണ് ഇൻകോസ്പാർ രൂപീകരിക്കാൻ തീരുമാനിച്ചത്.

സമിതി അംഗങ്ങൾ

തിരുത്തുക

വിക്രം സാരാഭായ് ആദ്യ ചെയർമാനും മലയാളികളായ വൈനു ബാപ്പുവും എം.ജി.കെ. മേനോനും പി.ആർ.പിഷാരടിയും സമിതി അംഗങ്ങളുമായിരുന്നു. [4]

ഏറ്റെടുത്ത പ്രവർത്തനങ്ങൾ

തിരുത്തുക

രൂപീകരണ വർഷം തന്നെ യൂ എസ് ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരണ കരാർ ഒപ്പിട്ടു. നാസ നാല് റോക്കറ്റുകളും വിക്ഷേപണ ഉപകരണങ്ങളും പരിശീലനവും നൽകും. വിക്ഷേപണത്തിനുള്ള സ്ഥലവും വിദഗ്ദ്ധരെയും റോക്കറ്റിൽ ഘടിപ്പിക്കാനുള്ള പെലോഡും ഇന്ത്യ നൽകണമെന്നായിരുന്നു വ്യവസ്ഥ. [5]

1963 നവംബർ 21-ന് തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഇൻകോസ്പാർ ആയിരുന്നു. തുമ്പയിൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ രൂപീകരിക്കുന്ന സമയത്ത്‌ റോക്കറ്റ് എഞ്ചിനീയർമാരുടെ സംഘത്തിൽ ഡോ. എ. പി. ജെ. അബ്ദുൾ കലാമും ഉൾപ്പെടുന്നു. 1969ഐ.എസ്.ആർ.ഒയുടെ രൂപീകരണത്തോടെ ഇൻകോസ്പാർ അസാധുവായി. [6]

ഇതും കാണുക

തിരുത്തുക
  1. https://byjus.com/free-ias-prep/this-day-in-history-feb23/
  2. https://fullforms.com/INCOSPAR
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-28. Retrieved 2019-08-13.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-28. Retrieved 2019-08-13.
  5. https://economictimes.indiatimes.com/definition/isro
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-28. Retrieved 2019-08-13.