ഇന്ത്യയിലെ 100 രൂപ നോട്ട്

ഇന്ത്യയിൽ ഉപയോഗിക്കുന്ന നൂറു രൂപ നോട്ട്
(ഇന്ത്യയിലെ 100 രൂപയുടെ നോട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ 100 രൂപ നോട്ട് (ഇംഗ്ലീഷ്: The Indian 100-rupee banknote) (₹100) ഇന്ത്യൻ രൂപയുടെ ഗണത്തിൽപ്പെട്ടതാണ്.ഇത് 1935ൽ ഭാരതീയ റിസർവ് ബാങ്ക്, കറൻസിയുടെ നിയന്ത്രണം തുടങ്ങിയതുതൊട്ട് നിർത്താതെ നിർമ്മിച്ചുകൊണ്ടിരിക്കുന്നതാണ്. ഇന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്ന ₹100 ബാങ്ക് നോട്ട് മഹാത്മാഗാന്ധി പരമ്പരയിൽപ്പെട്ടതാണ്. 1996ൽ നിർത്തിയ സിംഹമുദ്രാനോട്ടുകളുടെ തുടർച്ചയാണിവ.

നൂറ് ഇന്ത്യൻ രൂപ
(ഇന്ത്യ)
Value100
Width157 mm
Height73 mm
Security featuresSecurity thread, latent image, micro-lettering, intaglio print, fluorescent ink, optically variable ink, watermark, and see through registration device.[1]
Years of printingJune 1996 – present
Obverse
DesignMahatma Gandhi
Design date2015
Reverse
Designview from Goecha La
Design date1996

ആദ്യ നൂറുരൂപ ബ്രിട്ടിഷ് ചക്രവർത്തിയായിരുന്ന ഗോർജ്ജ് ആറാമന്റെ ചിത്രത്തോടെയാണിറങ്ങിയത്. 1947ൽ ഇന്ത്യ സ്വതന്ത്രയായശേഷം റിസർവ് ബാങ്ക് ജോർജ്ജ് ആറാമന്റെ ചിത്രം മാറ്റി പകരം ഇന്ത്യയുടെ ദേശീയ ചിഹ്നം ചേർത്ത് 100 രൂപാനോട്ട് തുടർന്ന് അച്ചടിച്ചു. ഇത് സിംഹമുദ്രാ സീരീസിലുള്ള നോട്റ്റുകളുടെ ഭാഗമായിരുന്നു.[2]

നാൾവഴി തിരുത്തുക

  • ഫെബ്രുവരി 06 2017 ൽ - 2005 ൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'R' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 100 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[3]. ഈ നോട്ടിന്റെ പുറകുവശത് 2017 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
  • ഡിസംബർ 06, 2016 ൽ - 2005 ൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി ശ്രേണി നോട്ടുകളുടെ തുടർച്ചയായി ഇൻസെറ്റ് അക്ഷരം ഇല്യാതെ പുതിയ 100 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[4].ഈ നോട്ടിന്റെ പുറകുവശത് 2016 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
  • ഏപ്രിൽ 20 2016 ൽ - 2005 ൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'L' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 100 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[5]. ഈ നോട്ടിന്റെ പുറകുവശത് 2015 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്. ഈ നോട്ട് മുൻപ് ഇറങ്ങിയ നോട്ടുകൾക് സമാനമാണ്. എന്നിരുന്നാലും, ഈ നോട്ടുകൾക്ക് മുൻവശത്ത് സംഖ്യകൾ, ബ്ലീഡ് ലൈനുകൾ, വിസ്തൃതമായ ഐഡന്റിഫിക്കേഷൻ മാർക്ക് എന്നിവിടങ്ങളിൽ ഫ്ലൂറസന്റ് നാരുകൾകൊണ്ടും ഒപ്റ്റിക്കലി വേരിയബിൾ മഷികൊണ്ടും ചേർത്തിരിക്കുന്നു.

മഹാത്മാഗാന്ധി പരമ്പരയിലുള്ള പുതിയ നോട്ടുകൾ തിരുത്തുക

2016 നവംബർ 10നു റിസർവ് ബാങ്ക് മഹാത്മാഗാന്ധി പരമ്പരയിലുള്ള ഒരു പുതിയതരം നോട്ട് ഇറക്കാൻ പോകുന്നതായി പ്രഖ്യാപിച്ചു.[6]

രൂപകല്പന തിരുത്തുക

മഹാത്മാഗാന്ധി സീരീസിലുള്ള ₹100 ബാങ്ക്നോട്ടിനു 157 × 73 mm വലിപ്പമുണ്ട്. നീലയും പച്ചയും ചേർന്ന ഈ നോട്ടിന്റെ മറുവശത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണ്ണറുടെ ഒപ്പും കാണാം.ഇതു കൂടാതെ കാഴ്ചയില്ലാത്തവർക്കായി നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. ഈ നോട്ടിന്റെ മറുഭാഗത്ത് ഗോയിച ലായെ ചിത്രീകരിച്ചിരിക്കുന്നു.

2012ൽ പുതിയ ഇന്ത്യൻ രൂപ ചിഹ്നം നൂറുരുപാ നോട്ടിൽ ചേർത്തിട്ടുണ്ട്.[7] 2014 ജനുവരിയിൽ ഭാരതീയ റിസർവ് ബാങ്ക് 2005നു മുമ്പ് അച്ചടിച്ച എല്ലാ നോട്ടുകളും 2014 മാർച്ച് 31 ഓടെ പിന്വലിക്കുന്നതായി പ്രഖ്യാപിച്ചു. ഈ അവസാനദിനം പിന്നീട് 2015 ജനുവരി 1ലേയ്ക്ക് നീട്ടുകയുമുണ്ടായി. പിന്നീട് പിന്നെയും ഈ നോട്ട് പിൻവലിക്കാനുള്ള അവസാനദിനം 2016 ജൂൺ 30 ആയി നിജപ്പെടുത്തി.[8]

സെക്യൂരിറ്റി പ്രത്യേകതകൾ തിരുത്തുക

₹100 ബാങ്ക് നോട്ടിന്റെ സെക്യൂരിറ്റി പ്രത്യേകതകൾ:[9]

  • ചതുരത്തിലുള്ള വിട്ടുവിട്ടുള്ള സെക്യൂരിറ്റി ത്രെഡിൽ ഭാരത് എന്നു ദേവനാഗരി ലിപിയിലും ആർ ബി ഐ എന്നു ഇംഗ്ലിഷിലും വിട്ടുവിട്ട് അച്ചടിച്ചിട്ടുണ്ട്.
  • Latent image of the value of the banknote on the vertical band next to the right hand side of Mahatma Gandhi’s portrait.
  • Watermark of Mahatma Gandhi പ്രധാന ചിത്രത്തിന്റെ കണ്ണാടിഛായയായി കൊടുത്തിരിക്കുന്നു.
  • നംബർ പാനൽ ഫ്ലൂറസന്റ് നാരുകൾകൊണ്ടും ഒപ്റ്റിക്കലി വേരിയബിൾ മഷികൊണ്ടും ചേർത്തിരിക്കുന്നു.
  • Since 2005 additional security features like machine-readable security thread, electrotype watermark, and year of print appears on the bank note.

ഭാഷകൾ തിരുത്തുക

മറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹100 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ,

കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.

Denominations in central level official languages (At below either ends)
ഭാഷ ₹100
ഇംഗ്ലിഷ് One Hundred rupees
ഹിന്ദി एक सौ रुपये
Denominations in 15 state level/other official languages (As seen on the language panel)
ആസാമീസ് এশ টকা
ബംഗാളി একশ টাকা
ഗുജറാത്തി એક સો રૂપિયા
കന്നഡ ಒಂದು ನೂರು ರುಪಾಯಿಗಳು
കശ്മീരി ہَتھ رۄپیہِ
കൊങ്കണി शंबर रुपया
മലയാളം നൂറു രൂപ
മറാത്തി शंभर रुपये
നേപ്പാളി एक सय रुपियाँ
ഒഡിയ ଏକ ଶତ ଟଙ୍କା
പഞ്ചാബി ਇਕ ਸੌ ਰੁਪਏ
സംസ്കൃതം शतं रूप्यकाणि
തമിഴ് நூறு ரூபாய்
തെലുഗ് నూరు రూపాయలు
ഉറുദു سو روپیے

അവലംബം തിരുത്തുക

  1. "Are there any special features in the banknotes of Mahatma Gandhi series- 1996?". Your Guide to Money Matters. Reserve Bank of India. Archived from the original on 12 January 2012. Retrieved 11 January 2012.
  2. "India Paper Money A Retrospect". Republic India Issues. Reserve Bank of India. Archived from the original on 2012-01-18. Retrieved 11 January 2012.
  3. "Issue of ₹ 100 banknotes with the inset letter 'R'". റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Retrieved 2018-03-09.
  4. "RBI to issue of ₹ 100 Banknotes without inset letter". റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Retrieved 2018-03-09.
  5. "RBI to issue of ₹ 100 banknotes with inset letter 'L'". റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Retrieved 2018-03-09.
  6. RBI to issue ₹1,000, ₹100, ₹50 with new features, design in coming months
  7. "Issue of ₹100 Banknotes with incorporation of Rupee symbol". RBI. Archived from the original on 2015-06-11. Retrieved 23 January 2012.
  8. "Withdrawal of Currencies Issued Prior to 2005". Press Information Bureau. 25 July 2014. Retrieved 25 July 2014.
  9. RBI - ₹100 security features
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_100_രൂപ_നോട്ട്&oldid=3938310" എന്ന താളിൽനിന്ന് ശേഖരിച്ചത്