ഇന്ത്യയിലെ ഒരു വിവാദ വിഷയമാണ് കന്നുകാലികളുടെ വധം. ഗോവധം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.[1]ഹിന്ദു മതവിശ്വാസ പ്രകാരം പുണ്യമൃഗമായിട്ടാണ് കന്നുകാലികളെ പരിഗണിച്ചുപോരുന്നത്. അതെസമയം ഹിന്ദു സംസ്കാരപ്രകാരമുള്ള ഭക്ഷണത്തിൽ കന്നുകാലികളുടെ പാലുൽപാദന വസ്തുക്കൾക്ക് ഏറെ പ്രാധാന്യവുമുണ്ട്. ഇന്ത്യയുടെ ഭരണഘടനയിലെ 48-ആം ആർട്ടിക്കിൾ പ്രകാരം സംസ്ഥാനങ്ങളിലെ കൃഷി, കാലിസമ്പത്ത് എന്നിവ നൂനതശാസ്ത്രാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പശുവിനെയോ, പശുകുട്ടിയെയോ, കറവ-കൃഷി ആവശ്യത്തിനായുള്ള മറ്റു കന്നുകാലികളെയോ കൊല്ലുന്നത് തടയാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കുണ്ട്.[2][3] 2005 ഒക്ടോബർ 26 ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ട്.[4][5][6][7] കന്നുകാലികളുടെ വിൽപ്പനയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ വിവിധ നിയമങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നുവരുന്നു.[8][9][10][11]ഇറച്ചികഴിക്കുന്നതിന്റെ പേരിൽ ഇന്ത്യയിൽ കൊലപാതകങ്ങളുണ്ടായിട്ടുണ്ട്. ഉത്തർ പ്രദേശിലെ ദാദ്രിയിലെ മുഹമ്മദ് അഖ് ലാഖ് എന്നയാൾ പശു ഇറച്ചി കഴിച്ചു എന്ന ആരോപണത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടത് വൻ വിവാദമാവുകയും വലിയ മാധ്യമശ്രദ്ധ നേടുകയും ചെയ്തു[12] [13] കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് രാജ്യത്ത് നിരോധിക്കുന്നതായി 26 മെയ് 2017 ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.[14]

പുരാവൃത്തം

തിരുത്തുക

വേദ കാലഘട്ടത്തിലും മനുസ്മൃതിയുടെ കാലഘട്ടത്തിലും മറ്റും ഗോവധവും ഗോമാംസഭക്ഷണരീതിയും നിലവിലുണ്ടായിരുന്നു എന്ന് മനുസ്മൃതിയെ തന്നെ ആധാരമാക്കി പിൽകാല പണ്ഡിതന്മാർ വിവക്ഷിച്ചിട്ടുണ്ട്. യജ്ഞഭാഗമായി പശുക്കളുടെ വധവും മറ്റും ആ ജീവികളുടെ സ്വർഗ്ഗയാത്രക്കും പുനർജ്ജന്മങ്ങളിലെ ഉൽകൃഷ്ടജാതിജനനങ്ങൾക്കും കാരണമാകും എന്നും പരാമശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പിൽക്കാലങ്ങളിലെ യജ്ഞസംബന്ധമായ ഗോവധം സാമൂഹ്യ-സാമ്പത്തിക-കാർഷിക കാരണങ്ങളാൽ നിർത്തലാക്കപ്പെടുകയായിരുന്നെന്നും ഇവർ സമർത്ഥിക്കുന്നു. ഈ മാറ്റങ്ങൾക്ക് പിന്നീട് ഭാരതത്തിൽ നിലനിന്നിരുന്ന ബുദ്ധ-ജൈന മതങ്ങളുടെ അഹിംസാസിദ്ധാന്തങ്ങളുടെ സ്വാധീനവും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[15]

നിർദ്ദേശക തത്ത്വങ്ങളിൽ

തിരുത്തുക

ഡയറക്ടീവ് പ്രിൻസിപ്പൽസ് ഒഫ് സ്റ്റേറ്റ് പോളിസി, അനുഛേദം 48-ൽ കന്നുകാലി സംരക്ഷണത്തിന് സംസ്ഥാനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിർദ്ദേശമുണ്ട്. [16]

വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ

തിരുത്തുക

ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിയമമൊന്നും നിർമ്മിച്ചിട്ടില്ല. കന്നുകാലികളെ കൊല്ലുന്നതിന് നിലവിൽ കേരളത്തിൽ യാതൊരു വിധ വിലക്കും ഏർപ്പെടുത്തിയിട്ടില്ല. മാത്രമല്ല കേരളത്തിലെ വലിയൊരു ജനവിഭാഗം ഗോമാംസം കഴിക്കുന്നുണ്ട്. ആഴ്ച ചന്തകൾ തോറും കേരളത്തിൽ കന്നുകാലികളുടെ മാംസ വിൽപ്പന സജീവമായി നടക്കുന്നുണ്ട്. [17] 1964 ലെ കേരള പഞ്ചായത്തീ രാജ് നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമാണ് മാംസ വിൽപ്പനശാലകൾക്കുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. [18]

പശ്ചിമ ബംഗാൾ

തിരുത്തുക

പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ല

അരുണാചൽ പ്രദേശ്

തിരുത്തുക

പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ല

മിസോറാം

തിരുത്തുക

പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ല

പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ല

നാഗാലാൻഡ്

തിരുത്തുക

പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ല

ത്രിപുര

തിരുത്തുക

പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ല

സിക്കിം

തിരുത്തുക

പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ല

മണിപ്പൂർ

തിരുത്തുക

1939-ൽ അന്നത്തെ നാട്ടുരാജാവ് ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട്. വ്യാപകമായി ബീഫ് ലഭ്യമാണ്.

ആന്ധ്രപ്രദേശ്

തിരുത്തുക

ഗോക്കളെ കൊല്ലുന്നതിന് ഇവിടെ നിയമം മൂലം നിരോധനമുണ്ട്. കാളകളെയും, എരുമകളെയും കൊല്ലുന്നതിന് തടസ്സമില്ല. പക്ഷെ ഇവ അറുക്കുന്നതിന് യോജിച്ചവയായിരിക്കണം. ഇവയെക്കൊണ്ട് ഇനി പ്രയോജനമില്ലെന്ന് മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമെ കൊല്ലാൻ സാധിക്കുകയുള്ളു. നിയമം ലംഘിക്കുന്നവർക്ക് ആറു മാസം തടവ് അല്ലെങ്കിൽ ആയിരം രൂപ പിഴ ലഭിക്കും.

തെലങ്കാന

തിരുത്തുക

ഗോക്കളെ കൊല്ലുന്നതിന് ഇവിടെ നിയമം മൂലം നിരോധനമുണ്ട്. കാളകളെയും, എരുമകളെയും കൊല്ലുന്നതിന് തടസ്സമില്ല. പക്ഷെ ഇവ അറുക്കുന്നതിന് യോജിച്ചവയായിരിക്കണം. ഇവയെക്കൊണ്ട് ഇനി പ്രയോജനമില്ലെന്ന് മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമെ കൊല്ലാൻ സാധിക്കുകയുള്ളു. നിയമം ലംഘിക്കുന്നവർക്ക് ആറു മാസം തടവ് അല്ലെങ്കിൽ ആയിരം രൂപ പിഴ ലഭിക്കും.

ഗോവധ നിരോധനം നിലവിലുണ്ടെങ്കിലും, മറ്റൊന്നിനും പ്രയോജനപ്പെടാത്ത പശുക്കളെ കൊല്ലാൻ ഇവിടെ നിയമം അനുവദിക്കുന്നുണ്ട്.

പശുവിനെയും, പശുക്കുട്ടിയെയും കൊല്ലുന്നതിന് നിരോധനമുണ്ട്. 15 വയസ്സിന് മുകളിലുള്ള കാളകളെയും മൂരികളെയും എരുമകളെയും കൊല്ലുന്നതിന് തടസ്സമില്ല. നിയമലംഘകർക്ക് ആറു മാസം തടവോ ആയിരം രൂപ പിഴയോ ശിക്ഷ.

ഛത്തീസ്ഗഡ്

തിരുത്തുക

പശു, കാള, പോത്ത്, പശുക്കുട്ടി ഇവയെ കൊല്ലുന്നതിനോ ഇറച്ചി സൂക്ഷിക്കുന്നതിനോ വിലക്കുണ്ട്. അറുക്കുന്നതിനായി ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. ഏഴു വർഷം തടവും 50,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.

1994 മുതൽ ഗോവധ നിരോധനം ഡൽഹിയിൽ പ്രാബല്യത്തിലുണ്ട്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കന്നുകാലികൾ - പശു, പശുക്കുട്ടി, കാള, - ഇവയെ കൊല്ലാനോ ഇറച്ചി കൈവശം വെയ്ക്കാനോ സാധിക്കില്ല. പുറത്തുനിന്നുള്ള ഇവയുടെ ഇറച്ചിക്കും സംസ്ഥാനത്ത് നിരോധനമുണ്ട്. എരുമകൾക്ക് നിയമം ബാധകമല്ല.

രോഗം, അംഗവൈകല്യം എന്നിവയുള്ള കന്നുകാലികളെ കൊല്ലാൻ പാടില്ല. മൂന്ന് മുതൽ 10 വർഷം വരെ ജയിൽശിക്ഷ ലഭിക്കും. ഒരു ലക്ഷം രൂപ വരെയാണ് പിഴ. ക്യാനുകളിലാക്കിയ ബീഫ്, അവയുടെ ഉപോത്പന്നങ്ങൾ എന്നിവയ്ക്ക് വിലക്കുണ്ട്. കൊല്ലുന്നതിനായി പശുക്കളെ കയറ്റി അയക്കുന്നതിനും വിലക്കുണ്ട്.

ഹിമാചൽ പ്രദേശ്

തിരുത്തുക

കന്നുകാലികളെ കൊന്നാൽ അഞ്ച് വർഷം ജയിൽശിക്ഷ. ഗവേഷണത്തിന്റെ ഭാഗമായോ രോഗം വന്ന മൃഗങ്ങളെയോ കൊല്ലുന്നതിന് തടസ്സമില്ല.

ജമ്മു കശ്മീർ

തിരുത്തുക

ഗോവധത്തിന് പത്ത് വർഷം ജയിൽശിക്ഷ. കൊല്ലപ്പെട്ട കന്നുകാലികളുടെ ഇറച്ചി കൈവശം വെച്ചാൽ ഒരു വർഷം വരെ ജയിൽശിക്ഷ. എരുമകളെ കൊന്നാൽ മൃഗത്തിന്റെ വിലയുടെ അഞ്ചിരട്ടി പിഴ.

ജാർഖണ്ഡ്

തിരുത്തുക

പശു, കാള എന്നിവയുടെ വധം ഇറച്ചി ഉപയോഗം എന്നിവയ്ക്ക് വിലക്കുണ്ട്. പത്ത് വർഷം തടവോ അല്ലെങ്കിൽ 10,000 രൂപ പിഴയോ ശിക്ഷ.

പ്രായം ചെന്നവയും രോഗം ചെന്നവയുമായ പശുക്കളെ കൊല്ലാം. 2010ലെ ബിജെപി സർക്കാർ ഗോവധം ഏഴു വർഷം ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാക്കി കൊണ്ടുള്ള ബിൽ അവതരിപ്പിച്ചെങ്കിലും അത് നിയമമായിട്ടില്ല.

മധ്യ പ്രദേശ്

തിരുത്തുക

പശു, പശുക്കുട്ടി ഇവയെ കൊല്ലാൻ പാടില്ല. കുറ്റക്കാർക്ക് ഏഴു വർഷം വരെ ജയിൽ ശിക്ഷ. എരുമകളെ കൊല്ലുന്നതിന് തടസ്സമില്ല.

മഹാരാഷ്ട്ര

തിരുത്തുക

ഗോവധ നിരോധനം നിലവിലുണ്ട്. പശു, കാള, പോത്ത് ഇവയെ കൊല്ലുന്നതിന് മാർച്ച് 2015 മുതൽ നിരോധനമുണ്ട്. അഞ്ച് വർഷം തടവാണ് ശിക്ഷ. എരുമകളെ കൊല്ലുന്നതിന് വിലക്കില്ല.

ഗോവധത്തിന് രണ്ട് വർഷം ജയിൽശിക്ഷയും 1000 രൂപ പിഴയും. പ്രായം ചെന്ന കാളകളെയും പോത്തുകളെയും കൊല്ലാം. പശുക്കൾക്ക് പകർച്ച വ്യാധി ഉണ്ടെങ്കിൽ കൊല്ലാം.

പഞ്ചാബ്

തിരുത്തുക

പശു, കാള, പോത്ത്, മച്ചിപശു എന്നിവയുടെ വധത്തിന് വിലക്കുണ്ട്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് വിലക്കില്ല. മറ്റ് സംസ്ഥാനങ്ങളിലെ ഇറച്ചി ഇങ്ങോട്ട് കൊണ്ടു വന്ന് വിൽക്കുന്നതിനും വിലക്കില്ല.

രാജസ്ഥാൻ

തിരുത്തുക

ഗോവധ നിരോധനം നിലവിലുണ്ട്. കാള, പോത്ത്, മച്ചിപ്പശു എന്നിവയെ കൊല്ലുന്നതിന് വിലക്കുണ്ട്. ഇവയുടെ ഇറച്ചി കടത്തുന്നതിനും വിലക്കുണ്ട്. പത്ത് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ.

തമിഴ്‌നാട്

തിരുത്തുക

ഗോക്കളെ കൊല്ലാൻ പാടില്ല. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കും. ബീഫ് കഴിക്കുന്നതിന് വിലക്കില്ല. യാതൊരു പ്രയോജനവുമില്ലാത്ത മൃഗങ്ങളെ കൊല്ലുന്നതിന് വിലക്കില്ല.

ഉത്തർപ്രദേശ്

തിരുത്തുക

ഗോവധ നിരോധനം നിലവിലുണ്ട്. കാള, പോത്ത് എന്നിവയെ കൊല്ലുന്നതിന് വിലക്കുണ്ട്. ഇവയുടെ ഇറച്ചിക്ക് നിരോധനമുണ്ട്. ഏഴു വർഷം തടവോ 10,000 രൂപ പിഴയോ ശിക്ഷ. സീൽ ചെയ്ത കണ്ടെയ്‌നറുകളിൽ ഇറക്കുമതി ചെയ്ത് വിദേശികൾക്ക് നൽകുന്നതിൽ തെറ്റില്ല. സ്വദേശികൾ കഴിക്കുന്നതിന് വിലക്കുണ്ട്. എരുമകളെ കൊല്ലാം. [19]

ഗോവധവുമായി ബന്ധപ്പെട്ട അക്രമങ്ങൾ

തിരുത്തുക

കൊലപാതകങ്ങൾ

തിരുത്തുക
നമ്പർ തിയ്യതി അക്രമം നടന്ന സ്ഥലം സംസ്ഥാനം ആരോപിക്കപ്പെടുന്ന വിഷയം
1 25-09-2015 ദാദ്രി ഉത്തർ പ്രദേശ് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിൽ പശുയിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം വീട് തകർത്ത് അഖ്‌ലാഖിനെ കൊല്ലുകയും മകനെ പരിക്കേൽപ്പിക്കുകയും ചെയ്തു. [20]
2 03-03-2017 അൽവാർ രാജസ്ഥാൻ പശുക്കടത്ത് എന്ന് ആരോപിച്ച് ജനക്കൂട്ടം പെഹ്‌ലു ഖാൻ (55) എന്ന കർഷകനെ ജനക്കൂട്ടം മർദ്ദിച്ചുകൊന്നു [21]
3 22-06-2017 ദൽഹി ദൽഹി പശുവിനെ തിന്നുന്നവൻ എന്നാരോപിച്ച് ജുനൈദ് (16) എന്ന കൗമാരക്കാരനെ ട്രെയിനിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി[22].

ഇതും കൂടി കാണുക

തിരുത്തുക
  1. "India May Discard Old Taboo by Killing Cows". Los Angeles Times. 1974-04-19. Archived from the original on 2013-11-09. Retrieved 2013-11-19.
  2. "Constitution of India".
  3. "India Constitution of India" (PDF). Govt of India official site.
  4. "SC upholds cow slaughter ban". The Times Of India. TNN. 2005-10-27. Archived from the original on 2013-09-20. Retrieved 2013-11-19. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "SC upholds ban on cow slaughter".
  6. "Cow slaughter: States urged to introduce law". Archived from the original on 2015-03-09. Retrieved 2015-10-03.
  7. "SC: Laws prohibiting cow slaughter constitutional".
  8. "Ban on cow slaughter in 24 Indian states is leading to dead humans on the border".
  9. "Prime Cuts".
  10. "Cattle slaughter, in varying degrees".
  11. "Maharashtra's beef ban shows how politicians manipulate Hindu sentiments around cow slaughter".
  12. www.mathrubhumi.com/news/india/malayalam/2-main-accused-arrested-in-mob-killing-in-dadri-over-beef-rumours-malayalam-news-1.574232
  13. http://www.deshabhimani.com/news-national-all-latest_news-504711.html
  14. Cattle Slaughter Ban India
  15. ഡോ. ജെ പ്രസാദ് (07 നവംബർ 2015). "മനുസ്മൃതിയും ഗോമാംസവും". ദേശാഭിമാനി. Archived from the original on 2015-11-07. Retrieved 2015-11-07. {{cite web}}: Check date values in: |date= (help); Cite has empty unknown parameters: |7= and |10= (help)
  16. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-11-30. Retrieved 2015-10-10.
  17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IE എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  18. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ANNEX II (8) എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  19. http://www.southlive.in/news-national/states-where-cow-slaughter-legal-india/15305[പ്രവർത്തിക്കാത്ത കണ്ണി]
  20. http://www.deshabhimani.com/news/national/latest-news/507399. {{cite news}}: Missing or empty |title= (help)
  21. http://www.livemint.com/Politics/fQyplqjrsUlGpL6YxECYbL/Muslim-man-dies-after-attack-by-cow-vigilantes-in-Rajasthan.html. {{cite news}}: Missing or empty |title= (help)
  22. http://www.ndtv.com/india-news/the-train-that-16-year-old-junaid-khan-took-is-a-horror-on-wheels-1717788. {{cite news}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_ഗോവധം&oldid=3801602" എന്ന താളിൽനിന്ന് ശേഖരിച്ചത്