നന്ദി (പുരാണകഥാപാത്രം)

ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയാണ് നന്ദി

ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയാണ് നന്ദി (സംസ്കൃതം: नन्दी). നന്ദികേശ്വരൻ, നന്ദികേശൻ,നന്ദിപാർശ്വൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്ദി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്.

ശിവപാർവതിമാർ നന്ദി വാഹനത്തിൽ
നന്ദി

പദോൽപ്പത്തി

തിരുത്തുക

ദ്രാവിഡ ഭാഷകളിൽ 'നല്ലത്' എന്നർഥം വരുന്ന 'നന്ത്' എന്ന മൂലപദത്തിൽ നിന്നും

ഐതിഹ്യങ്ങൾ

തിരുത്തുക

പരമശിവന്റെ ദക്ഷിണഭാഗത്തുനിന്നും നന്ദി ജന്മമെടുത്തു എന്നാണ് ചില പുരാണങ്ങളിൽ പറയുന്നത്. ശിലാദ ഋഷിക്ക് ശിവകൃപയാൽ ജനിച്ച പുത്രനാണ് നന്ദികേശ്വരൻ എന്നാണ് മറ്റൊരഭിപ്രായം. പുരാണപ്രകാരം ശിവന്റെ വാഹനമായ കാളയാണ് നന്ദി അഥവാ നന്ദികേശൻ. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്തി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്. തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് രാവണനെ ശപിച്ചത് നന്ദികേശനാണ്.

പ്രസിദ്ധമായ നന്ദി വിഗ്രഹങ്ങൾ

തിരുത്തുക
 
ബൃഹദീശ്വര ക്ഷേത്രത്തിലെ നന്ദികേശ്വര വിഗ്രഹം
  1. ലേപാക്ഷി, ആന്ധ്രാ പ്രദേശ്
  2. ബൃഹദീശ്വര ക്ഷേത്രം, തമിഴ് നാട്
  3. ചാമുണ്ഡി, മൈസൂർ
  4. രാമേശ്വരം, തമിഴ് നാട്
  5. ഹോയ്സാലേശ്വര ക്ഷേത്രം, കർണാടക
  6. വടക്കുന്നാഥ ക്ഷേത്രം, തൃശ്ശൂർ , കേരളം
  7. നന്ദി പ്രതിഷ്ഠ, ശുചീന്ദ്രം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
നന്ദി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=നന്ദി_(പുരാണകഥാപാത്രം)&oldid=3921603" എന്ന താളിൽനിന്ന് ശേഖരിച്ചത്