ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്

122ാം അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ്
(ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായിരുന്ന് രണ്ടായിരത്തി പതിനാലിൽ അന്തരിച്ച അന്ത്യോക്യാ പാത്രിയർക്കീസാണ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്.

പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവാ
അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ്
സഭസുറിയാനി ഓർത്തഡോക്സ് സഭ
ഭദ്രാസനംഅന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ്
നിയമനം14 സെപ്തംബർ 1980
ഭരണം അവസാനിച്ചത്21 മാർച്ച് 2014
മുൻഗാമിഇഗ്നാത്തിയോസ് യാക്കൂബ് തൃതിയൻ
പിൻഗാമിഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ
വൈദിക പട്ടത്വം17 നവംബർ 1957
പദവിപാത്രിയർക്കീസ്
വ്യക്തി വിവരങ്ങൾ
ജനന നാമംസന്നരിബ് ഇവാസ്
ജനനം(1933-04-21)21 ഏപ്രിൽ 1933
മോസുൾ, ഇറാഖ്
മരണം21 മാർച്ച് 2014(2014-03-21) (പ്രായം 80)
കിയെൽ, ജർമനി
കബറിടംബബ് തൂമ, സിറിയ
ദേശീയതഇറാഖ്/സിറിയ/ലബനീസ്
വിഭാഗംസുറിയാനി ഓർത്തഡോക്സ്
വിദ്യാകേന്ദ്രംന്യൂയോർക്ക് സിറ്റി സർവ്ലകലാശാല

ജീവിതരേഖ

തിരുത്തുക

1933 ഏപ്രിൽ 21-നു് ഇറാക്കിലെ മൂസലിൽ ജനിച്ചു. മൂസലിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം,1946-ൽ സെന്റ് അപ്രേം സെമിനാരിയിൽ വൈദിക വിദ്യാഭ്യാസം. അവിടെ വെച്ച് സാക്കാ എന്ന പേര് സ്വീകരിച്ചു. 1954-ൽ റമ്പാൻ; 1957-ൽ കശീശ 1963-ൽ‍ മൂസൽ‍ മെത്രാപ്പോലീത്ത. 1969-ൽ‍ ബാഗ്ദാദ് മെത്രാപ്പോലീത്തയായി സ്ഥലം മാറ്റം.1980 സെപ്റ്റംബർ 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്‌. അദ്ദേഹം 2014 മാർച്ച്‌ മാസം 21ന് ജർമനിയിൽ വച്ച് കാലം ചെയ്തു .