ആർ.കെ. ഷണ്മുഖം ചെട്ടി
(ആർ കെ ഷണ്മുഖം ചെട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ധനകാര്യമന്ത്രിയും നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും ആയിരുന്നു ആർ.കെ. ഷണ്മുഖം ചെട്ടി(17 ഒക്ടോബർ 1892 - 5 മെയ് 1953).
Sir Ramasamy Chetty Kandasamy Shanmukham Chetty | |
---|---|
Minister of Finance | |
ഓഫീസിൽ 1947–1949 | |
പ്രധാനമന്ത്രി | Jawaharlal Nehru |
മുൻഗാമി | Liaquat Ali Khan |
പിൻഗാമി | John Mathai |
Diwan of Cochin kingdom | |
ഓഫീസിൽ 1935–1941 | |
Monarch | Rama Varma XVII |
മുൻഗാമി | C. G. Herbert |
പിൻഗാമി | A. F. W. Dickinson |
President of the Central Legislative Assembly | |
ഓഫീസിൽ September 1933 – 1935 | |
Governors-General | Freeman Freeman-Thomas, 1st Marquess of Willingdon |
മുൻഗാമി | Sir Muhammad Yakub |
പിൻഗാമി | Sir Abdur Rahim |
Member of the Imperial Legislative Council of India (Central Legislative Assembly) | |
ഓഫീസിൽ 1924–1935 | |
Governors-General | Rufus Isaacs, 1st Marquess of Reading, E. F. L. Wood, 1st Earl of Halifax, Freeman Freeman-Thomas, 1st Marquess of Willingdon |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Coimbatore, Madras Presidency | ഒക്ടോബർ 17, 1892
മരണം | മാർച്ച് 5, 1953 Coimbatore, India | (പ്രായം 60)
രാഷ്ട്രീയ കക്ഷി | Swaraj Party, Justice Party |
അൽമ മേറ്റർ | Madras Christian College, Madras Law College |
ജോലി | legislator |
തൊഴിൽ | lawyer |
ജീവിതരേഖ
തിരുത്തുക1947 മുതൽ 1949 വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി എന്ന പദവിയിൽ ഇരുന്ന സർ ആർ കെ ഷണ്മുഖം ചെട്ടി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിലും മദ്രാസ് ലോ കോളേജിലുമായി വിദ്യാഭ്യാസം നേടി. ഇൻഡ്യൻ നാഷണലിസ്റ്റ് സ്വരാജ് പാർട്ടിയിലും ബ്രിട്ടിഷ് അനുകൂലമായിരുന്ന ജസ്റ്റിസ് പാർട്ടിയിലും പ്രവർത്തിച്ച് രാഷ്ട്രീയത്തിലെത്തി.
1935 മുതൽ 1941 വരെ കൊച്ചി നാട്ടുരാജ്യത്തിലെ ദിവാൻ ആയിരുന്നു. കൊച്ചി തുറമുഖത്തിന്റെ ഉന്നതിക്കു വേണ്ടി അക്കാലത്ത് പരിശ്രമിച്ചു. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് സർ ആർ കെ ഷണ്മുഖം ചെട്ടി ആയിരുന്നു.
അവലംബം
തിരുത്തുകഅധിക വായനയ്ക്ക്
തിരുത്തുക- Business Legends by Gita Piramal (1998) - Published by Viking Penguin India.
- T. Praskasam by P. Rajeswara Rao under National Biography Series published by the National Book Trust, India (1972).