നാലാം കേരള നിയമ സഭയിൽ നെയ്യാറ്റിൻകരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗവും സഹകാരിയുമായിരുന്നു ആർ. പരമേശ്വരൻ പിള്ള(12 മാർച്ച് 1931 - 24 ഏപ്രിൽ 2011). സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

ആർ. പരമേശ്വരൻ പിള്ള
ആർ. പരമേശ്വരൻ പിള്ള
നാലാം കേരള നിയമ സഭയിൽ നെയ്യാറ്റിൻകരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗം
വ്യക്തിഗത വിവരങ്ങൾ
ജനനം
ആർ. പരമേശ്വരൻ പിള്ള

(1931-03-12)മാർച്ച് 12, 1931
നെയ്യാറ്റിൻകര, കേരളം
മരണം(2011-04-24)ഏപ്രിൽ 24, 2011
തിരുവനന്തപുരം, കേരളം,
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

ജീവിതരേഖ

തിരുത്തുക

1931 മാർച്ച് 12 നു നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ വില്ലേജിൽ ചെരുവിള പുത്തൻ വീട്ടിൽ ശ്രീ.വേലായുധൻ പിള്ളയുടെയും ശ്രീമതി ഭാഗീരഥി അമ്മയുടെയും മകനായി ജനിച്ചു. കുളത്തൂർ ഗവ.ഹൈസ്കൂൾ, കാഞ്ഞിരംകുളം പി.കെ.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. വിദ്യാർഥി മിത്രം ഗ്രന്ഥശാലയുടെ ആദ്യകാല സെക്രട്ടറിയായി ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ സജീവമായി. നെയ്യാറ്റിൻകരയിൽ ഐ.സ്റ്റുവർട്ടിന്റെ നേതൃത്വത്തിൽ സ്വദേശാഭിമാനി ട്യൂട്ടോറിയൽ ആരംഭിച്ചു. 1952 ൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയി പ്രവർത്തിച്ചു. ഒറ്റശേഖരമംഗലം ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു. പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. കാണിപ്പറ്റ് കർഷക സമരത്തിന്റെ സജീവ സംഘാടകനായിരുന്നു.[1] കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയൻ ചെയർമാനായിരുന്നു.[2]

  1. "R. Parameswaran Pillai". www.niyamasabha.org. Retrieved 28 ഏപ്രിൽ 2014.
  2. "Former MLA Parameswaran Pillai dead". www.hindu.com. Archived from the original on 2011-09-08. Retrieved 28 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=ആർ._പരമേശ്വരൻ_പിള്ള&oldid=3814681" എന്ന താളിൽനിന്ന് ശേഖരിച്ചത്