ആർട്ടിസിയ, തെക്കുകിഴക്കൻ ലോസ് ഏഞ്ചലസ് കൗണ്ടിയിലെ ഒരു നഗരമാണ്. 1959 മെയ് 29 ന് സംയോജിപ്പിക്കപ്പെട്ട ആർട്ടെസിയ, ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ ദ്വാരപഥനഗരങ്ങളിലൊന്നാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 16,522 ആയിരുന്നു. ആർട്ടെസിയയുടെ പടിഞ്ഞാറ്, തെക്ക്, കിഴക്ക് വശങ്ങളെ ചുറ്റി സെറിറ്റോസും വടക്കുഭാഗത്ത് നോർവാക്കും സ്ഥിതി ചെയ്യുന്നു. മൈസൽ ക്വാനിനു കൂട്ടുടമസ്ഥതയുള്ള ഈസ്റ്റ് വെസ്റ്റ് ഐസ് പാലസും മത്സരക്കളികൾക്കുള്ള ഐസ് പ്രതലവും സ്ഥിതിചെയ്യുന്നതിവിടെയാണ്. 1914 മുതൽ 1931 വരെ മുൻ പ്രഥമവനിതയായിരുന്ന പാറ്റ് നിക്സൺ ചെറുപ്പകാലം കഴിച്ചുകൂട്ടിയത് ഇവിടെയാണ്. ആ സ്ഥലം ഇപ്പോൾ സമീപ പട്ടണമായ സെറിറ്റോസിൽ ഉൾപ്പെടുന്നു.

ആർട്ടിസിയ, കാലിഫോർണിയ
City of Artesia
Pioneer Boulevard in Artesia, California
Pioneer Boulevard in Artesia, California
Official seal of ആർട്ടിസിയ, കാലിഫോർണിയ
Seal
Location of Artesia in Los Angeles County, California
Location of Artesia in Los Angeles County, California
ആർട്ടിസിയ, കാലിഫോർണിയ is located in the United States
ആർട്ടിസിയ, കാലിഫോർണിയ
ആർട്ടിസിയ, കാലിഫോർണിയ
Location in the United States
Coordinates: 33°52′2″N 118°4′50″W / 33.86722°N 118.08056°W / 33.86722; -118.08056
Country United States of America
State California
County Los Angeles
IncorporatedMay 29, 1959[1]
ഭരണസമ്പ്രദായം
 • MayorAli Sajjad Taj[2]
 • Mayor Pro TemSally Flowers[2]
 • City Council[2]Victor Manalo
Miguel Canales
Tony Lima
 • City Clerk / City TreasurerGloria Considine
വിസ്തീർണ്ണം
 • ആകെ1.621 ച മൈ (4.197 ച.കി.മീ.)
 • ഭൂമി1.621 ച മൈ (4.197 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)  0%
ഉയരം52 അടി (16 മീ)
ജനസംഖ്യ
 (2010)
 • ആകെ16,522
 • ജനസാന്ദ്രത10,000/ച മൈ (3,900/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
90701
ഏരിയ കോഡ്562
FIPS code06-02896
GNIS feature IDs1660272, 2409735
വെബ്സൈറ്റ്www.cityofartesia.us

ചരിത്രം

തിരുത്തുക

1875 മേയ് 3-ന് ആർറ്റേസിയ സ്കൂൾ ഡിസ്ട്രിക്റ്റു പൂർത്തിയാക്കിയതോടെ ആർട്ടീഷ്യ ഗ്രാമം ഉടലെടുത്തു. ഈ പ്രദേശത്തു കാണപ്പെട്ടിരുന്ന നിരവധി ആർട്ടിസിയൻ കിണറുകൾArtesian wells) (ഭൂഗർഭ സമ്മർദ്ദം മൂലം സ്വയമേവ പുറത്തേയ്ക്കു പ്രവഹിക്കുന്ന ജലപ്രവാഹം) സ്ഥിതി ചെയ്തിരുന്നതിനാൽ കൃഷിയ്ക്കും ഫാമിംഗിനു ഈ പ്രദേശം ഏറെ അനുയോജ്യമായിരുന്നു. അതിനാൽ പട്ടണത്തിനും ആർട്ടെസിയ എന്ന പേരു ലഭിച്ചു.

1920 കളിലും 1930 കളിലും ഡച്ച്, പോർച്ചുഗീസ് കർഷകർ ആർട്ടെസിയയെ തെക്കൻ കാലിഫോർണിയയിലെ പ്രധാനപ്പെട്ട ഒരു ക്ഷീരവ്യവസായ ജില്ലയാക്കി മാറ്റി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഈ മേഖലയിലെ മറ്റു പല നഗരങ്ങളെയും പോലെ, ആർട്ടെസിയയിലും ജീവനക്കാരുടെ താമസസ്ഥലങ്ങൾ ഉണ്ടാക്കാൻ നഗരവികസനം നടത്തുന്നവരിൽ സമ്മർദ്ദമുണ്ടായി. 1956 ൽ ക്ഷീരതാഴ്വര സംയോജിപ്പിക്കപ്പെടുകയും സെറിറ്റോസ് നഗരമായിത്തീരുകയും ചെയ്തു. ഭവനങ്ങളുടെ ആവശ്യകത കൂടുകയും നിർമ്മാണങ്ങൾ തുടർന്നുകൊണ്ടുമിരിക്കെ, ക്ഷീരോത്പാദകർ അവരുടെ പ്രവർത്തനങ്ങൾ കിഴക്കു ഭാഗത്തുള്ള ചിനോയിലേയ്ക്കും വടക്ക് സെൻട്രൽ വാലിയിലേയ്ക്കും മാറ്റി. ഒടുവിൽ ആർട്ടെസിയ 1959 മെയ്‍ 29 ന് സംയോജിപ്പിക്കപ്പെട്ട ഒരു നഗരമായി മാറി.

നഗരത്തിൻറെ പഴയ ചരിത്രവും ചരിത്ര പ്രദേശങ്ങളും സംരക്ഷിക്കുന്നതിനായി 1993-ൽ ആർട്ടെസിയ ഹിസ്റ്റോറിക്കൽ സൊസൈറ്റി രൂപവത്കരിക്കപ്പെട്ടു. 2002-ൽ ഹിസ്റ്റോറിക്കൽ സൊസൈറ്റി, നഗരത്തിൽ അവസാനമായി ശേഷിച്ച സ്പാനിഷ് ശൈലികളിൽ നിർമ്മിക്കപ്പെട്ട ഭവനങ്ങളിലൊന്ന് പുനർനിർമ്മിച്ച് ഒരു ഹിസ്റ്റോറിക് സിവിക് മ്യൂസിയമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

ഭൂമിശാസ്ത്രം

തിരുത്തുക

ആർട്ടെസിയ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°52′2″N 118°4′50″W / 33.86722°N 118.08056°W / 33.86722; -118.08056 (33.867215, -118.080622) ആണ്.[5] ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 1.6 ചതുരശ്ര മൈൽ (4.1 കിമീ2) ആണ്. ഇതുമുഴുവൻ കരപ്രദേശമാണ്.

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. 2.0 2.1 2.2 "City Council". Artesia, CA. Retrieved December 12, 2014.
  3. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  4. "Artesia". Geographic Names Information System. United States Geological Survey. Retrieved October 11, 2014.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ആർട്ടെസിയ&oldid=3262172" എന്ന താളിൽനിന്ന് ശേഖരിച്ചത്