ആർട്ടീസിയൻ കിണർ

(Artesian aquifer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ഒരു സുഷിരത്തിലൂടെ ഭൂഗർഭ ജലം തനിയേ ഭൂതലത്തിലേക്ക് ഉയർന്നു വരുന്ന തരത്തിലുള്ള പ്രത്യേകതരം കിണറാണ് കുഴൽക്കിണർ അഥവാ ആർട്ടീസിയൻ കിണർ. ഫ്രാൻസിലെ ആർട്ടോയിസ് എന്ന പ്രവിശ്യയിലാണ് ഈ കിണർ ആദ്യമായി ഉണ്ടായതെന്നതുകൊണ്ടാണ് ഇതിന് ആർട്ടീസിയൻ കിണർ എന്ന പേരു വന്നത്. വെള്ളത്തിന്റെ നൈസർഗിക സമ്മർദ്ദം കാരണം ഭൂതലത്തിൽ ഉറവ ദൃശ്യമാകുകയാണെങ്കിൽ ഇതിന്റെ ഒഴുകുന്ന ആർട്ടീസിയൻ കിണർ എന്നു വിളിക്കുന്നു.[1]

ആർട്ടീസിയൻ കിണർ

ഭൂസാഹചര്യങ്ങൾ

തിരുത്തുക

കുഴൽക്കിണർ നിർമ്മിക്കാൻ ചില സവിശേഷ ഭൂസാഹചര്യങ്ങൾ വേണം. കിണർ ഉള്ള പാറയിടുക്ക് ചരിഞ്ഞ രീറ്റിയിലോ നതമധ്യ രൂപത്തിലോ ഉള്ളതായിരിക്കണം. ജലം കടന്നുപോകാൻ അനുവദിക്കാത്ത രണ്ടു പാറയിടുക്കുകൾക്കു മധ്യേ ജലം കടന്നു പോകുന്നതും ചില ഭാഗങ്ങൾ ഭൂതലത്തിൽ ദൃശ്യമാകുന്ന വിധത്തിലുള്ളതുമായ ഒരു പാറയിടുക്ക് ഉണ്ടായിരിക്കണം. ഈ സ്ഥിതിവിശേഷം ജലം ഊർന്നു പോകാൻ സഹായകമാകുന്നു. നിർമ്മിക്കപ്പെടുന്ന കിണറിന്റെ സ്ഥാനത്തെക്കാൾ ഉയരെയായിരിക്കണം ജലം കടത്തിവിടുന്ന ശിലാപടത്തിലെ ജലപീഠത്തിന്റെ നിരപ്പ്. വേണ്ടത്ര മഴ ലഭിക്കുന്നയിടമായിരിക്കുകയും വേണം മേല്പറഞ്ഞ ശിലാപടലം ഭൂതലത്തിൽ ദൃശ്യമായിരിക്കുന്ന പ്രദേശം.

ഉദാഹരണങ്ങൾ

തിരുത്തുക

ഓസ്ത്രേലിയ വൻകരയുടെ പൂർവ്വാർദ്ധത്തിലുള്ള ഗ്രേറ്റ് ആസ്ത്രേലിയൻ ബേസിൻ, തെക്കുകിഴക്കൻ ലോസ് ഏഞ്ചലസ് കൗണ്ടിയിലെ ഒരു നഗരമായ ആർട്ടിസിയ എന്നിവ ആർട്ടീസിയൻ കിണറുകൾക്ക് ഉദാഹരണങ്ങളാണ്. ഭാരതത്തിൽ ഗുജറാത്ത്, പോണ്ടിച്ചേരി, തമിഴ്നാട്ടിലെ ദക്ഷിണ ആർക്കാട്ട് ജില്ല എന്നിവിടങ്ങളിൽ കുഴൽക്കിണർ ഉണ്ട്.

  1. Wheeler, H. W (1980), Artesian bores of South Australia : an annotated photographic record, 1939-1948, Pioneer Books, ISBN 978-0-908065-06-6 and Federal Water Resources Assistance Program (Australia); New South Wales. Department of Water Resources. Technical Services Division; Australian Water Resources Council. Interstate Working Group on the Great Artesian Basin (1990), Specification for construction, reconditioning or plugging of bores tapping recognised aquifers of the Great Artesian Basin in New South Wales (1st ed.), Dept. of Water Resources, Technical Services Division, retrieved 19 January 2014
"https://ml.wikipedia.org/w/index.php?title=ആർട്ടീസിയൻ_കിണർ&oldid=2950061" എന്ന താളിൽനിന്ന് ശേഖരിച്ചത്