ആൻഥ്രക്വിനോൺ

രാസസം‌യുക്തം

ആൻഥ്രസീൻ എന്ന ആരോമാറ്റിക് ഹൈഡ്രോകാർബണിന്റെ ഒരു ഓക്സിഡേഷൻ വ്യുത്പന്നമാണ് ആൻഥ്രക്വിനോൺ. സംരചനാ ഫോർമുല: ഈ പദാർഥത്തിന് ഒമ്പതു സമരൂപികൾ (isomers)[1] ഉണ്ടാകുന്നതിനു സാധ്യതയുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനം ചിത്രത്തിൽ കാണിച്ചതുപോലുള്ള 9:10 വ്യുത്പന്നമാണ്. ഇളം മഞ്ഞനിറത്തിൽ സൂച്യാകാരത്തിലുള്ള പരലുകളായി ലഭിക്കുന്ന ഇതിന്റെ ദ്രവണാങ്കം 2850C; തിളനില 3820C ആണ്. ജലത്തിൽ അലേയമായ ആൻഥ്രക്വിനോൺ ഗ്ലേഷ്യൽ അസറ്റിക് അമ്ലത്തിലും ചൂടുള്ള ബെൻസീനിലും മറ്റും നിഷ്പ്രയാസം അലിയുന്നു. മണമില്ലാത്ത ആൻഥ്രക്വിനോൺ രാസപ്രവർത്തനങ്ങളിൽ ഇത് ഒരു ഡൈകിറ്റോൺ എന്ന നിലയിൽ പ്രവർത്തിക്കുന്നു.

ആൻഥ്രക്വിനോൺ
Skeletal formula
Ball-and-stick model
Names
IUPAC name
Anthraquinone
Other names
9,10-anthracenedione, anthradione, 9,10-anthrachinon, anthracene-9,10-quinone, 9,10-dihydro-9,10-dioxoanthracene, Hoelite, Morkit, Corbit
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard 100.001.408 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance yellow solid
സാന്ദ്രത 1.308g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
Insoluble
Hazards
R-phrases R36/37/38
Flash point {{{value}}}
Related compounds
Related compounds quinone,
anthracene
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

ആൻഥ്രസീൻ ഓക്സിഡൈസ് ചെയ്ത് ആൻഥ്രക്വിനോൺ നിർമ്മിക്കാം. ആൻഥ്രസീൻ നല്ലപോലെ പൊടിച്ച് തിളയ്ക്കുന്ന ഗ്ലേഷ്യൽ അസറ്റിക് അമ്ലത്തിൽ അലിയിച്ച് ഫ്ലാസ്കിൽ എടുത്തശേഷം തുള്ളി തുള്ളിയായി അതിലേക്ക് ക്രോമിക് ആസിഡ് ലായനി, ഗ്ലേഷ്യൽ അസറ്റിക് അമ്ലം എന്നിവയുടെ മിശ്രിതം ചേർക്കുന്നു. മുപ്പതു മിനിറ്റുനേരം തിളപ്പിച്ചു തണുപ്പിച്ചശേഷം ധാരാളം ജലത്തിലേക്ക് ഒഴിക്കുന്നു. ഉത്പന്നമായ ആൻഥ്രക്വിനോൺ അരിച്ചെടുത്ത് ആദ്യം നേർത്ത കാസ്റ്റിക് സോഡാ ലായനികൊണ്ടും പിന്നീട് ജലംകൊണ്ടും കഴുകി ഉണക്കിയശേഷം ഉത്പതനം (sublimation)[2] കൊണ്ട് ശുദ്ധീകരിച്ചെടുക്കുന്നു. ഇത് അലിസാറിൻ തുടങ്ങിയ വിലപിടിച്ച പല ചായങ്ങളുടെയും ഇടയൌഗികമാകയാൽ വളരെ വ്യാവസായിക പ്രാധാന്യമുള്ള ഒന്നാണ്. ആകയാൽ ഇതിന്റെ നിർമ്മാണത്തിനു കൂടുതൽ എളുപ്പമുള്ളതും ചെലവു ചുരുങ്ങിയതുമായ മാർഗങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. 4000Cൽ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിധ്യത്തിൽ വായു ഉപയോഗിച്ച് ആൻഥ്രസീൻ നേരിട്ട് ഓക്സിഡൈസ് ചെയ്യുന്ന രീതി ഒരു ഉദാഹരണമാണ്. അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തിൽ 40500C-ൽ അധിക-അളവിൽ ബെൻസീനും ഥാലിക് അൻഹൈഡ്രൈഡും സംഘനിപ്പിച്ച് ലഭിക്കുന്ന ബെൻസോയിൽ-ബെൻസോയിക് അമ്ലം സൾഫ്യൂറിക് അമ്ലത്തിന്റെ സാന്നിധ്യത്തിൽ ചാക്രീകരിച്ച് ആൻഥ്രക്വിനോൺ ഉത്പാദിപ്പിക്കുന്ന സമ്പ്രദായമാണ് ഏറ്റവും ചെലവു ചുരുങ്ങിയത്

1834-ൽ അഗസ്തി ലാറന്റ് ആണ് പ്രസ്തുതയൗഗികം ആദ്യമായി കണ്ടുപിടിച്ചത്. വ്യാവസായികരംഗത്ത് ആദ്യമായി ഇത് ഉപയോഗിക്കപ്പെട്ടത് 1870-ൽ ആണ്. ചായങ്ങളുടെ നിർമ്മാണത്തിൽ ഈ യൗഗികം വ്യാപകമായി ഉപയോഗിക്കുന്നു. വളരെയേറെ പ്രധാന്യമർഹിക്കുന്ന ഒരു ആൻഥ്രാക്വിനോൻ ചായമാണ് ആലിസാറിൻ.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻഥ്രക്വിനോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആൻഥ്രക്വിനോൺ&oldid=3927609" എന്ന താളിൽനിന്ന് ശേഖരിച്ചത്