ആൻജിയോടെൻസിൻ കണ്‌വെർട്ടിങ്ങ് എൻസൈം ഇൻഹിബിറ്ററുകൾ

ആൻജിയോടെൻസിൻ കൺവെർട്ടിങ്ങ് എൻസൈം ഇൻഹിബിറ്റർ (ഇംഗ്ലീഷ്angiotensin-converting-enzyme inhibitor (ACE inhibitor) രക്താതിമർദ്ദത്തിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന ഒരു ആധുനിക ഔഷധമാണ്. കൃത്രിമമായി നിർമ്മിക്കുന്ന ഈ മരുന്നുകൾ ഹൃദയാഘാതത്തെ ചെറുക്കുകയും രക്തസമ്മർദ്ദം കൂടിയനില കുറക്കുകയും തൽഫലമായി മോർട്ടാലിറ്റി തോത് കുറക്കുകയും ചെയ്യുന്നു.

ഏസ് ഇൻഹിബിറ്റർ
Drug class
കാപ്റ്റോപ്രിൽ, ആദ്യ ഏസ് ഇൻഹിബിറ്റർ
Class identifiers
Useരക്താതിമർദ്ദം
ATC codeC09
Biological targetആൻജിയോടെൻസിൻ കൺവെർട്ടിങ്ങ് എൻസൈം
Clinical data
AHFS/Drugs.comDrug Classes
Consumer ReportsBest Buy Drugs
WebMDMedicineNet  RxList
External links
MeSHD000806

രക്തക്കുഴലുകളെ ആയാസപ്പെടുത്തുകയാണ് ഈ വർഗ്ഗത്തിൽ പെടുന്ന മരുന്നുകൾ ചെയ്യുന്നത്, അതോടൊപ്പം രക്തത്തിന്റെ അളവു കുറക്കുകയും ചെയ്യുന്നു. ഇങ്ങനെ കുറഞ്ഞ രക്തത്തിന്റെ അളവും ബലം കുറഞ്ഞ രക്തക്കുഴലുകളുടെ കുറഞ്ഞ രോധശക്തിയും മൊത്തത്തിൽ രക്ത്സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. ദീപനരസമായ ആൻജിയൊടെൻസിൻ പുനർവ്യാപന ദീപനരസത്തെ തടയുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത്. ഏസ് അഥവാ ആൻജിയൊടെൻസിൻ പുനർവ്യാപന ദീപനരസം എന്നത് ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്ന റെനിൻ-ആൻജിയോടെൻസിൻ-ആൽഡോസ്റ്റീറോൺ കൂട്ടുകെട്ടിന്റെ ഭാഗമാണ്.

പെരിണ്ടോപ്രിൽ, കാപ്റ്റോപ്രിൽ, എനലാപ്രിൽ, ലിസിനൊപ്രിൽ, രാമിപ്രിൽ എന്നിവയാണ് പ്രധാനപ്പെട്ട ഏസ് ഇൻഹിബിറ്ററുകൾ

ഉപയോഗങ്ങൾ

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. Jackson, Edwin K. (2006). "Chapter 30. Renin and Angiotensin". In Brunton, Laurence L.; Lazo, John S.; Parker, Keith (eds.). Goodman & Gilman's The Pharmacological Basis of Therapeutics (11th ed.). New York: McGraw-Hill. ISBN 0-07-142280-3.