ആവർത്തനപ്പട്ടികയുടെ ചരിത്രം

അണു സംഖ്യ, ഇലക്ട്രോൺ വിന്യാസം, രാസസ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലുള്ള രാസമൂലകങ്ങളുടെ ക്രമീകരണമാണ് ആവർത്തനപ്പട്ടിക. മൂലകങ്ങൾ അവയുടെ അണുസംഖ്യ കൂടുന്നതിനനുസരിച്ചാണ് ആവർത്തനപ്പട്ടികയിൽ ക്രമീകരിച്ചിരിക്കുന്നത്. ഈ പട്ടികയുടെ അടിസ്ഥാനരൂപത്തിൽ, ചതുരക്കള്ളികളിൽ ആണ് മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നു. ഇതിൽ നിരയെ പിരിയഡ് എന്നും, വരിയെ ഗ്രൂപ്പുകളെന്നും പറയുന്നു.

insert description of map here
A collection of historic documents that led to the development of the modern periodic table (clockwise from top left) - Lavoisier's 'Table of Simple substances'; de Chancourtois' 'Vis Tellurique'; Mendeleev's hand-written periodic table; a modern periodic table; John Dalton's list of atomic weights & symbols.

ആവർത്തനപ്പട്ടികയുടെ ചരിത്രം മൂലകങ്ങളുടെ രാസസ്വഭാവത്തെപ്പറ്റിയുള്ള അറിവിന്റെ ഒരു നൂറ്റാണ്ട് പഴക്കമുള്ള വളർച്ചയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവം 1869ൽ ആണ് നടന്നത് ദിമിത്രി മെന്റലിയേവ് [1] ആവർത്തനപ്പട്ടിക പ്രസിദ്ധീകരിച്ചത് അന്നാണ്. അദ്ദേഹം ശാസ്ത്രജ്ഞന്മാരായ ആന്റോയ്ൻ-ലൗറന്റ് ഡി ലാവോസിയേ, ജോൺ ന്യൂലാന്റ്സ് എന്നിവരുടെ കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനശിലയിലാണ് തന്റെ മഹത്തായ ആവർത്തനപ്പട്ടിക രൂപീകരിച്ചത്.

പ്രാചീന കാലങ്ങളിൽ

തിരുത്തുക

പ്രാദേശികമായി ലഭിച്ചിരുന്നതിനാലും, താരതമ്യേനെ കുഴിച്ചെടുക്കാൻ എളുപ്പമായതിനാലും പ്രകൃത്യായുള്ള മൂലകങ്ങളായ സ്വർണം, വെള്ളി, ചെമ്പ് എന്നിവയെപ്പറ്റി പുരാതനകാലം തൊട്ടേ അറിയാം. [2] എങ്കിലും നിശ്ചിത എണ്ണം മൂലകങ്ങളിൽ നിന്നുമാണ് എല്ലാം ഉണ്ടായിരിക്കുന്നത് എന്ന സങ്കൽപ്പം ഏകദേശം 330 ബി. സി. ഇ യിലാണ് രൂപപ്പെടുന്നത്. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ പ്രസ്താവിച്ചത് എല്ലാം നിർമ്മിച്ചിരിക്കുന്നത് ഒന്നോ അതിലധികമോ roots കൊണ്ടാണെന്നാണ്. എന്നാൽ ഈ ആശയം ആദ്യമായി നിർദ്ദേശിച്ചത് സിസിലിയൻ തത്ത്വചിന്തകനായ എമ്പെഡോക്കിൾസ് ആണ്. നാല് roots കളായ ഭൂമി, ജലം, വായു, അഗ്നി എന്നിവയെ പ്ലേറ്റോ പിന്നീട് മൂലകങ്ങൾ എന്ന് പുനർനാമകരണം ചെയ്തു. അരിസ്റ്റോട്ടിൽ, പ്ലേറ്റോ എന്നിവർ മൂലകത്തിന്റെ ആശയം അവതരിപ്പിച്ചപ്പോൾ അവരുടെ ആശയങ്ങൾ ദ്രവ്യത്തിന്റെ പ്രകൃതത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിച്ചില്ല.

ജ്ഞാനോദയ കാലഘട്ടം

തിരുത്തുക
പ്രമാണം:Henning brand.jpg
Hennig Brand, as shown in The Alchemist Discovering Phosphorus


ആന്റോയ്ൻ-ലൗറന്റ് ഡി ലാവോസിയേ

തിരുത്തുക

1789 ൽ എഴുതി ആദ്യം രചിച്ച രചയിതാവ് റോബർട്ട് കെർ രസതന്ത്രത്തെക്കുറിച്ചുള്ള ആദ്യത്തെ ആധുനിക പാഠപുസ്തകമായി ലാവോസിയേഴ്സ് ട്രെയ്റ്റ് എലെമെൻറെയർ ഡെ ചിമ്മി (രസതന്ത്രം). രാസപ്രവർത്തനത്തിലൂടെ ലളിതമായ പദാർത്ഥങ്ങളെ വിഭജിക്കാൻ കഴിയാത്ത വസ്തുവായി ലാവോസിയർ നിർവചിച്ചു. [6] ഈ ലളിതമായ ഒരു നിർവ്വചനം ഒരു നൂറ്റാണ്ടുവരെ പ്രവർത്തിച്ചു, ഉപകണീയ കണങ്ങളുടെ കണ്ടെത്തൽ വരെ നിലനിന്നു. ലാവോസിയറുടെ പുസ്തകത്തിൽ ലാവോസിയർ വിശ്വസിക്കപ്പെടുന്ന ലളിതമായ വസ്തുക്കളുടെ ഒരു ലിസ്റ്റ് അടങ്ങിയതാണ്. അതിൽ ഓക്സിജൻ, നൈട്രജൻ, ഹൈഡ്രജൻ, ഫോസ്ഫറസ്, മെർക്കുറി, സിങ്ക്, സൾഫർ എന്നിവ ഉൾപ്പെടുന്നു. ലാവോസിയർ ലിസ്റ്റിലും 'ലൈറ്റ്', 'കലോറിക്' എന്നിവയും ഉൾപ്പെട്ടിരുന്നു. അത് അന്നത്തെ ഭൗതികസസ്യങ്ങളാണെന്ന് വിശ്വസിക്കപ്പെട്ടു. ഈ പദാർത്ഥങ്ങളെ ലോഹങ്ങളുടെയും ലോഹങ്ങളിലേയും വസ്തുക്കളായിട്ടാണ് അദ്ദേഹം തരംതിരിച്ചിരിക്കുന്നത്. ലാവോസിയറുടെ പുതിയ വെളിപ്പെടുത്തലുകളെ വിശ്വസിക്കാൻ പല പ്രമുഖ രസതന്ത്രക്കാരും വിസമ്മതിച്ചെങ്കിലും, യുവതലമുറയെ ബോധ്യപ്പെടുത്താൻ എലിമെന്ററി ട്രീറ്റ് ആണ് നല്ലത്. എന്നിരുന്നാലും, ലാവോസിയറുടെ മൂലകങ്ങളുടെ വിശദീകരണത്തിൽ പൂർണതയില്ല, കാരണം അവ അവയിൽ ലോഹങ്ങളും ലോഹങ്ങളും മാത്രമാണ്.

പത്തൊൻപതാം നൂറ്റാണ്ട്

തിരുത്തുക

ജൊഹാൻ വൂൾഫ് ഗാങ് ഡൊബെറൈനർ

തിരുത്തുക

1817ൽ ജൊഹാൻ വൂൾഫ് ഗാങ് ഡൊബെറൈനർ മൂലകങ്ങളെ വർഗ്ഗീകരിക്കാനുള്ള പ്രഥമശ്രമങ്ങളിലൊന്നിന്. തുടക്കമിട്ടു. 1829ൽ അദ്ദേഹത്തിന് ചില മൂലകങ്ങളെ മൂന്നെണ്ണമുള്ള കൂട്ടങ്ങളാക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഓരോ കൂട്ടത്തിന്റെയും അംഗങ്ങളുടെ സ്വഭാവങ്ങൾ ബന്ധപ്പെട്ടവയായിരുന്നു. അദ്ദേഹം അതിനെ ത്രികങ്ങൾ എന്നു വിളിച്ചു. ഡൊബെറൈനർ വർഗ്ഗീകരിച്ച ഏതാനും ത്രികങ്ങൾ:

  1. ക്ലോറിൻ, ബ്രോമിൻ,അയഡിൻ
  2. കാൽസിയം, സ്റ്റ്രോൺഷിയം, ബേരിയം
  3. സൾഫർ, സെലെനിയം, ടെല്ലൂറിയം
  4. ലിഥിയം, സോഡിയം, പൊട്ടാസ്യം

ത്രികങ്ങളിലെല്ലാം നടുവിലെ മൂലകത്തിന്റെ ആറ്റോമിക ഭാരം ഏകദേശം മറ്റ് രണ്ട് മൂലകങ്ങളുടെ ആറ്റോമിക ഭാരങ്ങളുടെ ശരാശരിയായിരിക്കും.[3]

ജോൺ ന്യൂലാന്റ്സ്

തിരുത്തുക
 
Newlands' law of octaves

1864ൽ, ഇംഗ്ലീഷ് രസതന്ത്രജ്ഞനായ ജോൺ ന്യൂലാന്റ്സ് ഭൗതികസ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന 62 മൂലകങ്ങളെ 7 കൂട്ടങ്ങളാക്കി തരംതിരിച്ചു.[4][5]

അദ്ദേഹം മൂലകങ്ങളെ അവയുടെ ആറ്റോമിക ഭാരത്തിന്റെ ആരോഹണക്രമത്തിലാണ് ക്രമീകരിച്ചത്. ഓരോ എട്ടാമത്തെ മൂലകവും ആദ്യത്തെ മൂലകത്തിന്റെ സ്വഭാവം കാണിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. ഈ ആവർത്തനസ്വഭാവം സംഗീത്തിലെ പോലെയാണ്. [6]അദ്ദേഹം ഇത് "അഷ്ടകനിയമം" എന്ന പേരിൽ "കെമിസ്റ്റ്രി ന്യൂസിൽ" പ്രസിദ്ധീകരിച്ചു.

ദിമിത്രി മെന്റലീവ്

തിരുത്തുക
 
Dmitri Ivanovich Mendeleev
 
Zeitschrift für Chemie (1869, pages 405-6), in which Mendeleev's periodic table is first published outside Russia.
 
Mendeleev's 1871 periodic table. Dashes: unknown elements. Group I-VII: modern group 1–2 and 3–7 with transition metals added; some of these extend into a group VIII. Noble gasses unknown (and unpredicted).

റഷ്യൻ രസതന്ത്രജ്ഞനായ ദിമിത്രി മെന്റലീവാണ് ഇന്ന് ഉപയോഗിക്കുന്ന ആവർത്തനപ്പട്ടികയോടു സാമ്യമുള്ള ആവർത്തനപ്പട്ടിക ആദ്യമായി നിർമ്മിച്ചത്. മെന്റലീവ് മൂലകങ്ങളെ അവയുടെ ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തിലും മോളാർ പിണ്ഡത്തോടു യോജിക്കുന്ന തരത്തിലും ക്രമീകരിച്ചു. അദ്ദേഹം തന്റെ നീണ്ട ട്രെയിൻ യാത്രകളിൽ അറിയപ്പെടുന്ന മൂലകങ്ങളുടെ വ്യത്യസ്തതരം കാര്യങ്ങളെഴുതിയ ചീട്ടുകളുപയോഗിച്ച് 'chemical solitaire' കളിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. [7]1869 മാർച്ച് 6 ന് ഔപചാരികമായി റഷ്യൻ കെമിക്കൽ സൊസൈറ്റിക്കു മുൻപിൽ The Dependence Between the Properties of the Atomic Weights of the Elements എന്ന പ്രബന്ധമവതരിപ്പിച്ചു. 1869 ൽ പട്ടിക പ്രസിദ്ധമായ ഒരു റഷ്യൻ ജേണലിൽ പ്രസിദ്ധീകരിച്ചു. ജർമൻ ജേണലായ Zeitschrift für Chemie ൽ ഇത് പുനഃപ്രസിദ്ധീകരിച്ചു.[8] ഇതിൽ മെന്റലീവ് പ്രസ്താവിക്കുന്നവ :

  1. മൂലകങ്ങളെ അവയുടെ അറ്റോമികഭാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചാൽ സ്വഭാവങ്ങൾ വ്യക്തമായ ആവർത്തനം അവ പ്രദർശിപ്പിക്കുന്നു.
  2. രാസസ്വഭാവങ്ങളിൽ സാദൃശ്യം കാണിക്കുന്ന മൂലകങ്ങളുടെ അറ്റോമികഭാരങ്ങളുടെ വില ഏകദേശം തുല്യമോ (ഉദാ: Pt, Ir, Os) ക്രമമായി കൂടുന്നതോ ആയിരിക്കും (ഉദാ: K, Rb, Cs).
  3. അവയുടെ സംയോജകതയും Li, Be, B, C, N, O, and F എന്ന സീരീസിലേതുപോലെ പ്രകടമാകുന്ന രാസസ്വഭാവങ്ങളും മൂലകങ്ങളുടേയോ ആറ്റോമികഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള മൂലകങ്ങളുടെ കൂട്ടങ്ങളുടേയോ ക്രമീകരണവുമായോ ബന്ധപ്പെട്ടിരിക്കുന്നു.

ഇതും കാണുക

തിരുത്തുക
  1. "IUPAC article on periodic table". Archived from the original on 2008-02-13. Retrieved 2015-07-03.
  2. Scerri, E. R. (2006). The Periodic Table: Its Story ad Its Significance; New York City, New York; Oxford University Press.
  3. Leicester, Henry M. (1971). The Historical Background of Chemistry; New York City, New York; Dover Publications.
  4. in a letter published in Chemistry News in February 1863, according to the Notable Names Data Base
  5. Newlands on classification of elements
  6. John Newlands, Chemistry Review, November 2003, pp15-16
  7. Physical Science, Holt Rinehart & Winston (January 2004), page 302 ISBN 0-03-073168-2
  8. Mendeleev, Dmitri (1869). "Ueber die Beziehungen der Eigenschaften zu den Atomgewichten der Elemente". Zeitschrift für Chemie. 12: 405–406. Retrieved 29 November 2013.