ആലിസൺ ഹർഗ്രീവ്സ്
ബ്രിട്ടീഷ് പർവ്വതാരോഹകയാണ് ആലിസൺ ജെയ്ൻ ഹർഗ്രീവ്സ് (ഇംഗ്ലീഷ് : Alison Jane Hargreaves) (1962 ഫെബ്രുവരി 17 - 1995 ഓഗസ്റ്റ് 13). 1995 മേയ് 13-ന് ഇവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയിരുന്നു. മറ്റാരുടെയും സഹായമോ ഓക്സിജൻ സിലിണ്ടറോ ഇല്ലാതെയാണ് ദൗത്യം പൂർത്തിയാക്കിയത്.[1][2] എവറസ്റ്റ് കൂടാതെ ആൽപ്സ് പർവ്വതനിരകൾ, നേപ്പാളിലെ 6812 മീറ്റർ ഉയരമുള്ള അമ ദബലം എന്നിവയും ഇവർ കീഴടക്കിയിട്ടുണ്ട്.[3] 1995 ഓഗസ്റ്റ് 13-ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് കെ2 കീഴടക്കിയ ശേഷം തിരിച്ചിറങ്ങുമ്പോൾ ചുഴലിക്കാറ്റിൽപ്പെട്ട് ഹർഗ്രീവ്സ് മരണമടഞ്ഞു.
Personal information | |
---|---|
പേര് | ആലിസൺ ഹർഗ്രീവ്സ് |
ദേശീയത | ബ്രിട്ടീഷ് |
ജനനം | ഡെർബിഷയർ, ഇംഗ്ലണ്ട് | 17 ഫെബ്രുവരി 1962
മരണം | 13 ഓഗസ്റ്റ് 1995 കെ2 | (പ്രായം 33)
Climbing Career | |
Type of climber | പർവ്വതാരോഹണം |
കുടുംബം
തിരുത്തുക1962 ഫെബ്രുവരി 17-ന് ബ്രിട്ടനിലെ ഡെർബിഷെയറിലുള്ള ബെൽപ്പർ എന്ന സ്ഥലത്താണ് ആലിസൺ ഹർഗ്രീവ്സ് ജനിച്ചത്.[4] ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ എവറസ്റ്റ്, കെ2, കാഞ്ചൻജംഗ എന്നിവ ഒറ്റയ്ക്കു കീഴടക്കണമെന്നായിരുന്നു ഹർഗ്രീവ്സിന്റെ ആഗ്രഹം. ജെയിംസ് ബെല്ലാഡിനെയാണ് ഇവർ വിവാഹം കഴിച്ചത്. ഗർഭിണിയായിരിക്കുന്ന സമയത്താണ് ആൽപ്സ് പർവ്വതനിരകളിലെ ഏറ്റവും പ്രയാസമേറിയ ഐഗർ എന്ന ഭാഗം ഹർഗ്രീവ്സ് കീഴടക്കുന്നത്.[5] മകൻ ടോം ബെല്ലാഡും പർവ്വതാരോഹകനാണ്. ഇദ്ദേഹവും ആൽപ്സ് പർവ്വതനിരകൾ കീഴടക്കിയിട്ടുണ്ട്.[6]
മൗണ്ട് കെ2 കീഴടക്കൽ
തിരുത്തുകലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മൗണ്ട് കെ2. സമുദ്രനിരപ്പിൽ നിന്ന് 8611 മീറ്റർ ഉയരമുള്ള ഈ കൊടുമുടി പാകിസ്താനിലാണ് സ്ഥിതിചെയ്യുന്നത്. മൗണ്ട് കെ2 കീഴടക്കുന്നത് എവറസ്റ്റ് കീഴടക്കുന്നതിനെക്കാൾ വെല്ലുവിളി നിറഞ്ഞതാണെന്നാണ് പർവ്വതാരോഹകർ പറയുന്നത്. 1995 ഓഗസ്റ്റ് 13-ന് രാവിലെ 6:45-ന് ആലിസൺ ഹർഗ്രീവ്സും സംഘവും മൗണ്ട് കെ2വിന്റെ നെറുകെയിലെത്തി. ഇവർ തിരിച്ചിറങ്ങുന്ന സമയത്തു വീശിയ ചുഴലിക്കാറ്റിൽപ്പെട്ട് ഹർഗ്രീവ്സും സംഘവും കൊല്ലപ്പെട്ടു.[7]
അവലംബം
തിരുത്തുക- ↑ Alison Hargreaves Biographical entry from EverestNews.com
- ↑ http://www.bbc.co.uk/timelines/zq8j2hv
- ↑ Scottish Climber Alison Hargreaves and Six Others Killed on K2 by Paul Roberts.
- ↑ < "Obituary: Alison Hargeaves". The Independent.
- ↑ Our Amazing Planet Staff (April 30, 2012). "8 Unsung Women Explorers". LiveScience.com. Retrieved April 30, 2012.
- ↑ http://www.telegraph.co.uk/men/active/11512774/Tom-Ballard-the-new-king-of-the-Alps.html
- ↑ Child, Greg (November 1995). "The Last Ascent of Alison Hargreaves". Outside magazine.
{{cite news}}
: Italic or bold markup not allowed in:|work=
(help)