ആലിരെസ ഫിറൗസ്ജ
ഒരു ഇറാനിയൻ-ഫ്രഞ്ച് ചെസ്സ് ഗ്രാൻഡ്മാസ്റ്ററും ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള കളിക്കാരനുമാണ് ആലിരെസ ഫിറൗസ്ജ ( പേർഷ്യൻ: علیرضا فیروزجا, Persian pronunciation: [æliːɾezɑː fiːɾuːzˈdʒɑː]; ജനനം 18 ജൂൺ 2003). 2800-ന് മുകളിൽ റേറ്റുചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ അദ്ദേഹം, 2022-ൽ അടുത്ത കാൻഡിഡേറ്റ് ടൂർണമെന്റിന് യോഗ്യത നേടിക്കഴിഞ്ഞു.
ആലിരെസ ഫിറൗസ്ജ Alireza Firouzja | |
---|---|
രാജ്യം | ഫ്രാൻസ് (2021 ജൂലൈ മുതൽ–[1][2]) ഇറാൻ(നവംബർ 2019 വരെ[3]) |
ജനനം | 18 June 2003 Babol, Mazandaran, Iran | (21 വയസ്സ്)
സ്ഥാനം | Grandmaster (2018) |
ഫിഡെ റേറ്റിങ് | 2682 (ഡിസംബർ 2024) |
ഉയർന്ന റേറ്റിങ് | 2804 (December 2021) |
Peak ranking | No. 2 (December 2021) |
ഇറാനിൽ ജനിച്ച ഫിറൗസ്ജ എട്ട് വയസ്സുള്ളപ്പോൾ ചെസ്സ് കളിക്കാൻ തുടങ്ങി. 12-ാം വയസ്സിൽ, ഇറാനിയൻ ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി അദ്ദേഹം മാറി, ആ വർഷം തന്നെ അന്താരാഷ്ട്ര മാസ്റ്റർ പട്ടവും തന്റെ ആദ്യത്തെ ഗ്രാൻഡ്മാസ്റ്റർ മാനദണ്ഡവും നേടി. 14-ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്റർ പട്ടം നേടി. 15-ാം വയസ്സിൽ 2018 ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തെത്തി. 16-ആം വയസ്സിൽ, 2700 റേറ്റിംഗിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി ഫിറൗസ്ജ മാറി, 2019 ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസണിന് പിന്നിൽ രണ്ടാമതെത്തി. 2021 നവംബറിൽ, 18 വയസ്സുള്ളപ്പോൾ, അദ്ദേഹം ഫിഡെ ഗ്രാൻഡ് സ്വിസ് ടൂർണമെന്റും യൂറോപ്യൻ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത സ്വർണ്ണ മെഡലും നേടി. ഈ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ റേറ്റിംഗ് 2800-ന് മുകളിൽ ഉയർത്തി, അതോടെ 2800 റേറ്റിങ്ങ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന കാൾസന്റെ റെക്കോർഡ് തകർക്കുകയും ചെയ്ത് ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി.
ഇസ്രായേലി ചെസ്സ് കളിക്കാർക്കെതിരായ ഇറാന്റെ നയങ്ങൾ കാരണം 2019 ൽ ഫിറൗസ്ജ ഇറാനിയൻ ചെസ് ഫെഡറേഷൻ വിട്ടു. 2021 പകുതി വരെ അദ്ദേഹം FIDE പതാകയ്ക്ക് കീഴിൽ കളിച്ചു, അദ്ദേഹം അതിനകം താമസിച്ചിരുന്ന ഫ്രാൻസിനെ പ്രതിനിധീകരിക്കാൻ തുടങ്ങുകയും ഒരു ഫ്രഞ്ച് പൗരനായിത്തീരുകയും ചെയ്തു.
ആദ്യകാലജീവിതം
തിരുത്തുക2003 ജൂൺ 18 -ന് ബബൊലിൽ ജനിച്ച ഫിറൗസ്ജ[4] എട്ടാം വയസ്സിലാണ് ചെസ്സ് കളിക്കാൻ തുടങ്ങിയത്.[5]
ചെസ്സ് കരിയർ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;echecasso
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;french
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Iran
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Cmiel, Thorsten (12 June 2018). "Im Fokus: Alireza Firouzja" (in German). ChessBase.
{{cite web}}
: CS1 maint: unrecognized language (link) - ↑ Shah, Sagar (9 September 2018). "The story of Alireza Firouzja narrated by his father". ChessBase India.
Shah: So he started playing chess at eight? Hamidreza: Yes, yes.