ആലാട്ടുചിറ
കേരളത്തിലെ എറണാകുളം ജില്ലയിൽ കോടനാടിന് 2 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ആലാട്ടുചിറ.
ആലാട്ടുചിറ | |
---|---|
ഗ്രാമം | |
Coordinates: 10°10′N 76°32′E / 10.167°N 76.533°E | |
Country | ഇന്ത്യ |
State | കേരളം |
District | എറണാകുളം |
• ഭരണസമിതി | കൂവപ്പടി ഗ്രാമപഞ്ചായത്ത് |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 683544 |
വാഹന റെജിസ്ട്രേഷൻ | KL- & KL 40 |
Nearest city | പെരുമ്പാവൂർ |
Lok Sabha constituency | Chalakkudy |
Vidhan Sabha constituency | പെരുമ്പാവൂർ |
Civic agency | കൂവപ്പടി ഗ്രാമപഞ്ചായത്ത് |
സ്ഥാനം
തിരുത്തുകകൊച്ചിയിൽ നിന്ന് 50 കിലോമീറ്ററും പെരുമ്പാവൂരിൽ നിന്ന് 15 കിലോമീറ്ററും അകലെയായി, പെരിയാർ നദിയുടെ വടക്കൻ കരയിലായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്കമാലിയും (20 കി.മീ) എറ്റവുമടുത്ത അന്താരാഷ്ട്ര വിമാനത്താവളം ആലാട്ടുചിറയിൽ നിന്ന് 16 കി.മീ. ദൂരെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്. പെരുമ്പാവൂരിന് പുറമെ അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, ആലുവ എന്നിവയാണ് ആലാട്ടുചിറയ്ക്ക് സമീപമുള്ള മറ്റ് പട്ടണങ്ങൾ.
വിദ്യാഭ്യാസം
തിരുത്തുകആലാട്ടുചിറയുടെ ഹൃദയഭാഗത്താണ് സെന്റ് മേരീസ് എൽ.പി. സ്കൂൾ, ബെത്‌ലഹേം സെന്റ് മേരീസ് ദേവാലയം എന്നിവ സ്ഥിതി ചെയ്യുന്നത്. സെന്റ് ജോർജ്ജ് ചാപ്പൽ നെടുമ്പാറ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഒരു പള്ളിയാണ്. ഇവിടെയുള്ള ധന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനങ്ങളുടെ പ്രിയപ്പെട്ട ഇടമാണ്.
ടൂറിസം
തിരുത്തുകഅന്താരാഷ്ട്ര ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരും വിനോദസഞ്ചാര കേന്ദ്രമായ കോടനാടും ഗ്രാമത്തിന് വളരെ അടുത്താണ്. പാണിയേലി പോര് വെള്ളച്ചാട്ടം 6 കിലോമീറ്റർ ദൂരെയും പാണംകുഴി ഒരു കിലോമീറ്ററും അകലെയുമാണ്.
രാഷ്ട്രീയം
തിരുത്തുക2001 മുതൽ ശ്രീ. സാജു പോൾ പ്രതിനിധീകരിക്കുന്ന പെരുമ്പാവൂർ നിയമസഭയുടെ കീഴിൽ വരുന്ന ആലട്ടുചിറ ഗ്രാമം ചാലക്കുടി ലോകസഭാ മണ്ഡലത്തിന്റ ഭാഗമാണ്. കൂവപ്പടി പഞ്ചായത്തിന്റ അതിർത്തി ഗ്രാമമാണിത്.
ഗതാഗതം
തിരുത്തുകസമീപ നഗരങ്ങളിലേക്ക് ഓരോ 10 മിനിറ്റ ഇടവിട്ട സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുള്ള പാതകളുമായി ഈ ഗ്രാമം നന്നായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിസ്ത്യൻ, ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരാണ് പ്രധാനമായും ആലാട്ടുചിറയിൽ താമസിക്കുന്നത്.
സാമ്പത്തികം
തിരുത്തുകപ്രധാനമായും ഒരു കാർഷിക മേഖലയായ ആലാട്ടുചിറയിലെ ജനങ്ങൾ അരി, റബ്ബർ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, വാഴ, പച്ചക്കറി, തെങ്ങ്, ജാതിക്ക, കൊക്കോ തുടങ്ങിയവ കൃഷി ചെയ്യുന്നു.