ആലപ്പുഴയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ

1957 ഓഗസ്റ്റ് 17 രൂപീകൃതമായ ഒരു തീരദേശ ജില്ല ആണ് ആലപ്പുഴ. കയർ വ്യവസായത്തിന് പേര് കേട്ട ആലപ്പുഴ ജില്ല കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ആലപ്പുഴ ബീച്ച്, കൃഷ്ണപുരം കൊട്ടാരം, തുമ്പോളി പള്ളി/ബീച്ച്, അർത്തുങ്കൽ പള്ളി/ബീച്ച്, അന്ധകാരൻ ആഴി, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മണ്ണാറശാല ശ്രീ നാഗരാജാക്ഷേത്രം, ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം, ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം എന്നിവ ഇതിൽ പ്രധാനപ്പെട്ടവ ആണ്.

ആലപ്പുഴ ബീച്ച്

തിരുത്തുക
 

ആലപ്പുഴ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴ ബീച്ച്, ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് വശത്താണ് ഉള്ളത്. കടൽപ്പാലവും, ലൈറ്റ് ഹൗസും ഇവിടെ സ്ഥിതി ചെയ്യുന്നു.

അന്ധകാരനഴി

തിരുത്തുക

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമം ആണ് അന്ധകാരനഴി. മനക്കോടം വിളക്കുമാടം ഇവിടെ ആണ് സ്ഥിതിചെയ്യുന്നതു്.

തകഴി മ്യൂസിയം

തിരുത്തുക

പ്രശസ്ത സാഹിത്യകാരൻ തകഴി ശിവശങ്കരപിള്ളയുടെ ഓർമ്മകൾ നിലനിർത്തുന്ന തകഴി മ്യൂസിയം. അദ്ദേഹത്തിന്റെ ജന്മ നാടായ തകഴിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്മാരകഹാളും മ്യൂസിയവും ചേർന്നതാണ് ഈ സമുച്ചയം

കൃഷ്ണപുരം കൊട്ടാരം

തിരുത്തുക

ആലപ്പുഴ ജില്ലയിലെ കായംകുളത്തിന് അടുത്തുള്ള ചരിത്രപ്രാധാന്യമുള്ള രാജകൊട്ടാരം ആണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തു വകുപ്പിന്റെ കീഴിൽ ആണ് ഇന്ന് ഈ കൊട്ടാരം.

പുന്നമട കായൽ

തിരുത്തുക

ആലപ്പുഴ പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കായൽ . വേമ്പനാട് കായലിന്റെ ഭാഗം ആണ് പുന്നമടക്കായൽ . വഞ്ചിവീട് ഉപയോഗിച്ചുള്ള വിനോദ സഞ്ചാരത്തിന് പ്രസിദ്ധമാണ് പുന്നമടക്കായൽ . പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നതും ഈ കായലിൽ ആണ് .

വിജയ് പാർക്ക്

തിരുത്തുക

ആലപ്പുഴ ബീച്ചിനോട് ചേർന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന കുട്ടികൾക്കായുള്ള അമ്യുസ്മെന്റ് പാർക്കാണ് വിജയ് പാർക്ക് - അമേയ്സ് വേൾഡ്.

ചിത്രശാല

തിരുത്തുക