ആലത്തൂർ ബ്രദേഴ്‌സ്

(ആലത്തൂർ ശിവ സുബ്രമണ്യ അയ്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതജ്ഞരായ ശ്രീനിവാസ അയ്യർ (1911–1980), ശിവസുബ്രഹ്മണ്യ അയ്യർ (1916–1965) എന്നിവരാണ് ആലത്തൂർ ബ്രദേഴ്‌സ് എന്നറിയപ്പെടുന്നത്. അവർ ജന്മനാ സഹോദരന്മാരല്ല, മറിച്ച് സംഗീതത്തിന്റെ സാഹോദര്യമായിരുന്നു. ശിവസുബ്രഹ്മണ്യ അയ്യറിന്റെ പിതാവായ ആലത്തൂർ വെങ്കിടേശ അയ്യറുടെ കീഴിൽ അവർ സംഗീതപരിശീലനം നേടി.[1] [2][3] 1928 ൽ തിരുവയ്യാറിൽ നടന്ന ത്യാഗരാജ ആരാധനന ഉത്സവത്തിലാണ് അവർ ആദ്യത്തെ കച്ചേരി നൽകിയത്.

കർണാടക സംഗീതത്തിന്റെ വിവിധ വശങ്ങളുടെ കരുത്ത് സംയോജിപ്പിച്ച് അവർ സ്വന്തമായ ഒരു സംഗീതശൈലി സ്ഥാപിച്ചു. കർണാടക സംഗീതത്തിലെ പഴയ കാലഘട്ടത്തിലെ അനേകം കൂട്ടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇവരുടെ സംഗീതം.

കർണാടിക് സംഗീത ലോകത്തെ മിക്ക താരങ്ങളോടൊപ്പവും ആലത്തൂർ സഹോദരന്മാർ പാടിയിട്ടുണ്ട്. നേരത്തെ വയലിനിൽ തിരുവലങ്ങാട് സുന്ദരേശ അയ്യർ, മായാവരം വി ആർ ഗോവിന്ദരാജ പിള്ള, കുംഭകോണം രാജമാണിക്കം പിള്ള, മൈസൂർ ടി. ചൗടയ്യ ടി.എൻ. കൃഷ്ണൻ, ലാൽഗുഡി ജി. ജയരാമൻ തുടങ്ങിയവർ അവരുടെ മിക്ക സംഗീത കച്ചേരികളിലും പങ്കെടുത്തു.

1944 മുതൽ 1968 വരെ തിരുവിതാംകൂർ മഹാരാജാവിന്റെ ആസ്ഥാന സംഗീതജ്ഞരായിരുന്നു ആലത്തൂർ സഹോദരന്മാർ.

  1. ., . "The Alathoor Brothers". www.carnaticcorner.com. carnaticcorner.com. Retrieved 4 മേയ് 2021. {{cite web}}: |last1= has numeric name (help)
  2. ., . "Alathur Brothers". https://www.sruti.com. Sruti.com. Retrieved 4 മേയ് 2021. {{cite web}}: |last1= has numeric name (help); External link in |website= (help)
  3. ., . "Life, on his own terms". https://www.thehindu.com. www.thehindu.com. Retrieved 4 മേയ് 2021. {{cite web}}: |last1= has numeric name (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=ആലത്തൂർ_ബ്രദേഴ്‌സ്&oldid=3660583" എന്ന താളിൽനിന്ന് ശേഖരിച്ചത്