തിരുവൈയാറ്
തഞ്ചാവൂർ ജില്ലയിലെ ഒരു പട്ടണം
(തിരുവയ്യാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു പഞ്ചായത്താണ് തിരുവൈയാറ് (Thiruvaiyaru) (തമിഴിൽ திருவையாறு). തഞ്ചാവൂരിൽ നിന്നും 13 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം കാവേരിയുടെ തീരത്താണ്. ഇവിടെയുള്ള പുരാതന ശിവക്ഷേത്രമായ പഞ്ചനദീശ്വരക്ഷേത്രത്തിൽ വർഷം മുഴുവൻ വിശ്വാസികൾ എത്തുന്നു. കർണ്ണാടക സംഗീതത്തിലെ തൃമൂർത്തികളായ ത്യാഗരാജർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രി എന്നിവരോടു ബന്ധപ്പെട്ടാണ് ഇന്ന് ഈ ഗ്രാമം കൂടുതലായി അറിയപ്പെടുന്നത്. തിരുവൈയാറ് എന്ന് വച്ചാൽ പവിത്രമായ അഞ്ചു നദികൾ എന്നാണ്. അവ അരശലർ നദി, വെണ്ണാർ, വെട്ടാർ, കുദമുരുത്തിയാർ, കാവേരി എന്നിവയാണ്.
തിരുവൈയാറ് திருவையாறு | |
---|---|
പട്ടണം | |
തിരുവൈയാറിൽ ഒഴുകുന്ന കാവേരി | |
ശബ്ദോത്പത്തി: തിരു+ഐന്തു+കാവേരി | |
Coordinates: 10°52′48″N 79°06′00″E / 10.88000°N 79.10000°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ് നാട് |
ജില്ല | തഞ്ചാവൂർ |
ശിവക്ഷേത്രത്തിന്റെ അടുത്തുതന്നെയുള്ള ഒരു ഒറ്റമുറി ഭവനമാണ് ത്യാഗരാജ സ്വാമികളുടേത്. കാവേരിയുടെ കരയിലാണ് അദ്ദെഹത്തിന്റെ സമാധി. ഇവിറ്റെയാണ് എല്ലാ വർഷവും ജനുവരിയിൽ ത്യാഗരാജ ആരാധന നടക്കുന്നത്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകThiruvaiyaru എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.