ത്യാഗരാജ ആരാധന
തമിഴ്‌നാട്ടിലെ തിരുവയ്യാറിൽ എല്ലാ വർഷവും ജനുവരി മാസത്തിൽ ത്യാഗരാജ സ്വാമികളുടെ സ്മരണാർത്ഥം നടത്തിവരുന്ന സംഗീത ഉത്സവം ആണ് ത്യാഗരാജ ആരാധന. തിരുവയ്യാറിൽ അദ്ദേഹത്തിന്റെ സമാധി സ്ഥലത്ത് ശ്രീ ത്യാഗബ്രഹ്മ മഹോത്സവസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഈ ആരാധന നടന്നു വരുന്നു. കർണ്ണാടകസംഗീതത്തിലെ മിക്കവാറും എല്ലാ പ്രമുഖ സംഗീതജ്ഞരും പങ്കെടുക്കുന്ന ത്യാഗരാജ ആരാധന ആസ്വദിക്കുവാൻ ധാരാളം സംഗീത പ്രേമികളും എത്തുന്നു.
ത്യാഗരാജ ആരാധന | |
---|---|
സ്ഥലം | തിരുവയ്യാർ, തമിഴ്നാട്, ഇന്ത്യ |
നടന്ന വർഷങ്ങൾ | 1846 - ഇതുവരെ |
തീയ്യതി(കൾ) | ജനുവരി/ഫെബ്രുവരി |
ത്യാഗരാജ ആരാധനയിൽ സംബന്ധിക്കുവാൻ എത്തുന്ന ലക്ഷക്കണക്കിനു സംഗീതപ്രേമികളുടെ സൗകര്യാർത്ഥം തിരുവയ്യാറിൽ ഒരു വലിയ കെട്ടിട- സമുച്ചയത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.
മറ്റു പല സ്ഥലത്തും ത്യാഗരാജ ആരാധനകൾ നടക്കുന്നുണ്ടെങ്കിലും തിരുവയ്യാറിലെ ത്യാഗരാജ ആരാധനയ്ക്കാണ് സംഗീതപ്രേമികളുടെ ഇടയിൽ പ്രഥമസ്ഥാനം ഉള്ളത്.
ത്യാഗരാജസ്വാമികൾ സമാധിയടഞ്ഞ പുഷ്യ ബഹുള പഞ്ചമി ദിവസത്തിൽ നടക്കുന്ന ഈ ഉത്സവത്തിൽ കൂട്ടമായി പാടുന്ന ഘനരാഗപഞ്ചരത്ന കൃതികളാണ് ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്നത്. പഞ്ചരത്നകൃതി കൂട്ടമായി പാടുന്ന സമ്പ്രദായത്തിന്റെ തുടക്കം ഏതു വർഷം ആണെന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നു. പഞ്ചരത്ന കീർത്തനങ്ങൾ കൂട്ടത്തോടെ ആലപിക്കുന്ന രീതി ഭജന സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൃതികൾ ത്യാഗരാജസ്വാമികളുടെ മറ്റു കൃതികളെ അപേക്ഷിച്ച് ദൈർഘ്യമേറിയതാണ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.saintthyagarajar.com/aradhanafestival.htm Archived 2009-01-25 at the Wayback Machine.
- ചിത്രങ്ങൾ Archived 2007-07-01 at the Wayback Machine.