ആമ്പൽപൂവ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ആമ്പൽപൂവ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആമ്പൽപൂവ്. സുകുമാരൻ, ശങ്കരാടി, ജോസ്, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, ജലജ, സുകുമാരി, സുചിത്ര എന്നിവരായിരുന്നു അഭിനേതാക്കൾ. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് പെരുമ്പടവം ശ്രീധരൻ. കാവാലം നാരായണപ്പണിക്കർ രചിച്ച ഗാനങ്ങൾക്ക് ദക്ഷിണാമൂർത്തി സംഗീതം നല്കി. കോഴിക്കോട് അബ്ദുൾ ഖാദർ, യേശുദാസ്, ഉഷാ രവി, അമ്പിളി എന്നിവരായിരുന്നു ഗായകർ.[1]
ആമ്പൽപൂവ് | |
---|---|
സംവിധാനം | ഹരികുമാർ |
രചന | പെരുമ്പടവം ശ്രീധരൻ |
തിരക്കഥ | പെരുമ്പടവം ശ്രീധരൻ |
അഭിനേതാക്കൾ | സുകുമാരൻ ശങ്കരാടി ജോസ് ജഗതി ശ്രീകുമാർ ജനാർദ്ദനൻ ജലജ സുകുമാരി സുചിത്ര |
സംഗീതം | ദക്ഷിണാമൂർത്തി |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | ഹേമചന്ദ്രൻ |
ചിത്രസംയോജനം | എ. സുകുമാരൻ |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "Ambalpoov". Cinemalayalm. Archived from the original on 2010-06-20. Retrieved നവംബർ 15, 2008.