ആഭോഗി
കർണാടകസംഗീതത്തിലെ ജന്യരാഗം
(ആഭോഗി (ജന്യരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ആഭോഗി.ഇതൊരു ഔഡവ രാഗമാണ്.
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം സ രി2 ഗ2 മ1 ധ2 സ
- അവരോഹണം സ ധ2 മ1 ഗ2 രി2 സ
ഖരഹരപ്രിയയുടെ ജന്യരാഗമായാണ് പൊതുവിൽ സൂചിപ്പിക്കപ്പെടുന്നതെങ്കിലും പഞ്ചമം,നിഷാദം ഇവ മാറ്റിയാൽ ഗൗരിമനോഹരിയുടെ ജന്യരാഗമായും കണക്കാക്കാം
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
മനസുനിൽപശക്തിലേകപോതേ | ത്യാഗരാജസ്വാമികൾ |
സഭാപതിക്കുവേറു ദൈവം | ഗോപാലകൃഷ്ണ ഭാരതി |
ശ്രീലക്ഷ്മി വരാഹം | മുത്തുസ്വാമി ദീക്ഷിതർ |
ശ്രീ മാഹാഗണപതേ | എൻ എസ് രാമചന്ദ്രൻ |
ലളിതഗാനങ്ങൾ
തിരുത്തുക- മാമാങ്കം പലകുറി കൊണ്ടാടി
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം | ചലച്ചിത്രം |
---|---|
ആലിലമഞ്ചലിൽ | സൂര്യഗായത്രി |
നന്ദബാലം ഗാനലോലം | തട്ടകം |
ഇനിയും പരിഭവമരുതേ | കൈക്കുടന്ന നിലാവ് |