മനസുനിൽപശക്തിലേകപോതേ
ത്യാഗരാജസ്വാമികൾ ആഭോഗിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മനസുനിൽപശക്തിലേകപോതേ.
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | മനസുനിൽപ ശക്തിലേകപോതേ മധുരഘണ്ടവിരുല പൂജേമിജേയുനു |
മനസ്സിനെ അടക്കിവയ്ക്കുവാൻ ശക്തിയില്ലാത്തവൻ മധുരമായ മണിനാദത്തോടെ പുഷ്പാർച്ചന നടത്തിയാലും എന്തുഫലമുണ്ടാവാൻ? |
അനുപല്ലവി | ഘനദുർമദുഡൈ താമുനിഗിതേ കാവേരി മന്ദാകിനിയെടു ബ്രോചുനു |
അതീവഗർവ്വവും വച്ച് കാവേരിയിലും ഗംഗയിലും സ്നാനം ചെയ്യുന്നവന് എങ്ങനെ രക്ഷകിട്ടാനാണ്? |
ചരണം | സോമിദമ്മ സൊഗസുഗാണ്ഡ്ര കോരിതേ സോമയാജി സ്വർഗാർഹുഡൌനോ കാമക്രോധുഡു തപംബൊനർചിതേ കാചിരക്ഷിഞ്ചുനോ ത്യാഗരാജനുത |
ഘോരയാഗം ചെയ്യുന്നവന്റെ പത്നി പരപുരുഷവേഴ്ചയ്ക്ക് ആഗ്രക്കുന്നവളായാൽ ആ സോമയാജി എങ്ങനെ സ്വർഗത്തിന് അർഹനാവും? കാമവും ക്രോധവും നിറഞ്ഞവൻ തപസ്സനുഷ്ഠിച്ചാൽ ആ തപസ്സ് അവനെ രക്ഷിക്കുകയില്ല. |