ആപ്റ്റിറ്റൂഡ്
അഡ്വാൻസ്ഡ് പാക്കേജിംഗ് ടൂളിനുള്ള ഒരു ഫ്രണ്ട് എൻഡാണ് ആപ്റ്റിറ്റൂഡ് (ആംഗലേയം : aptitude). ഇത് കമാന്റ് ലൈനിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഗ്രാഫിക്കൽ സോഫ്റ്റ്വെയറിന്റെ ചില സവിശേഷതകൾ കാണിക്കും. സോഫ്റ്റ്വെയറുകൾ തിരയാനും ഇൻസ്റ്റാൾ ചെയ്യാനും ഒഴിവാക്കാനും ആപ്റ്റിറ്റൂഡ് സഹായിക്കുന്നു. ആപ്ടിനു വേണ്ടിയാണ് നിർമ്മിച്ചതെങ്കിലും ആർപിഎമ്മിനും ഇപ്പോൾ ലഭ്യമാണ്.
വികസിപ്പിച്ചത് | ഡാനിയൽ ബുറോസ് |
---|---|
Stable release | 0.6.4
/ മേയ് 15, 2011 |
റെപോസിറ്ററി | |
ഭാഷ | C++ |
ഓപ്പറേറ്റിങ് സിസ്റ്റം | ഗ്നു ലിനക്സ്, ഐഓഎസ് |
പ്ലാറ്റ്ഫോം | ഡെബിയനും ഉപവിതരണങ്ങളും |
തരം | പാക്കേജ് മാനേജർ |
അനുമതിപത്രം | ഗ്നു ജിപിഎൽ |
വെബ്‌സൈറ്റ് | packages |
ചരിത്രം
തിരുത്തുക1999ലാണ് ആപ്റ്റിറ്റൂഡ് നിർമ്മിക്കപ്പെടുന്നത്. ആ സമയത്ത് ആപ്റ്റിനു രണ്ട് കമാന്റ് ലൈൻ ഫ്രണ്ട് എൻഡുകൾ ലഭ്യമായിരുന്നു. ഡിസെലക്ടും , കൺസോൾ-ആപ്ടും. ഡിസെലക്ടായിരുന്നു, ആപ്റ്റ് നിർമ്മിച്ചകാലം മുതലുള്ള ഫ്രണ്ട് എൻഡ്. കൺസോൾ-ആപ്റ്റ് , ഡിസെലക്ടിനുള്ള ബദലായും കണക്കാക്കപ്പെട്ടിരുന്നു. കൺസോൾ-ആപ്ടുമൊത്ത് ഉപയോഗിക്കാൻ വേണ്ടിയാണ് ആപ്റ്റിറ്റൂഡ് നിർമ്മിക്കപ്പെട്ടത്.
ആപ്റ്റിറ്റൂഡിന്റെ ആദ്യവേർഷനായ 0.0.1 പുറത്തിറങ്ങിയത് 1999 നവംബർ 18നായിരുന്നു. ഈ വേർഷനിൽ പാക്കേജുകൾ കാണാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 0.0.4എ വേർഷനോടു കൂടി സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും ഒഴിവാക്കാനുമുള്ള സൗകര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇത് ഡെബിയൻ 2.2നു ഒപ്പമാണ് പുറത്തിറങ്ങിയത്. 2000ത്തിൽ ജിടികെ+, ക്യൂട്ടി എന്നീ ഫ്രെയിം വർക്കുകളുടെ സ്വാധീനം മൂലം ആപ്റ്റിറ്റൂഡ് പുനർനിർമ്മികപ്പെട്ടു.
കമാന്റുകൾ
തിരുത്തുകഗ്രാഫിക്കൽ സോഫ്റ്റ് വെയറിന്റെ ചില പ്രത്യേകതകൾ കാണിക്കുമെങ്കിലും ആപ്റ്റിറ്റൂഡ് ഒരു കമാന്റ് ലൈൻ സോഫ്റ്റ് വെയർ തന്നെയാണ്. ആപ്റ്റിറ്റൂഡിലെ പ്രധാന കമന്റുകൾ താഴെ കൊടുത്തിരിക്കുന്നു.[1]
- കമാന്റുകളിൽ ഓരോ ഭാഗവും സൂചിപ്പിക്കുന്നുത് ഈ രീതിയിലാണ്. അത് നടത്തപ്പെടുന്ന ഫയലും ഉൾപ്പെടുത്തിയിരിക്കുന്നു.
# aptitude action [arguments...]
- കമ്പ്യൂട്ടറിലെ എല്ലാ പാക്കേജുകളുടെയും പട്ടിക പുതുക്കാൻ
sources.list
# aptitude update
- ലഭ്യമായ എല്ലാ അപ്ഡേറ്റുകളും ഇൻസ്റ്റാൾ ചെയ്യാൻ
aptitude dist-upgrade
# aptitude dist-upgrade
- നിലവിലുള്ളവ ഒഴിവാക്കാതെ നടത്താവുന്ന പുതുക്കലുകൾക്ക്.
aptitude safe-upgrade
# aptitude safe-upgrade
- dist-upgrade എന്ന കമാന്റിന്റെ അതേ പ്രവർത്തനം.
aptitude full-upgrade
# aptitude full-upgrade
- ഒരു പാക്കേജ് ഒഴിവാക്കാൻ
aptitude remove
# aptitude remove package_name
- ഒരു പാക്കേജിന്റെ എല്ലാ ഫയലുകളുമടക്കം ഒഴിവാക്കാൻ
aptitude purge
# aptitude purge package_name
- പാക്കേജുകൾ തിരയാൻ
aptitude search
# aptitude search package_name
- ഒരു പാക്കേജിനെ കുറിച്ച് ലഭ്യമായ വിവരങ്ങൾക്ക്
# aptitude show pacage_name
- പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യാൻ
aptitude search
# aptitude install package_name
- പ്രശ്നത്തിലായ പാക്കേജുകളെ ഒഴിവാക്കി ആദ്യം മുതൽ ഇൻസ്റ്റാൾ ചെയ്യാൻ
# aptitude install -f
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Using aptitude from the command line". Archived from the original on 2016-05-15. Retrieved 17-06-2012.
{{cite web}}
: Check date values in:|accessdate=
(help)