ആപ്റ്റ്

(അഡ്വാൻസ്ഡ് പാക്കേജിംഗ് ടൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെബിയനിലും അതിന്റെ ഉപവിതരണങ്ങളിലും പാക്കേജ് മാനേജറായ ഡിപികെജിക്കു വേണ്ടി നിർമ്മിച്ച അപ്ഡേറ്റിംഗ് ഉപകരണമാണ് ആപ്റ്റ്.[3] ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. അഡ്വാൻസ്ഡ് പാക്കേജിംഗ് ടൂൾ എന്നതിന്റെ ചുരുക്കരൂപമാണ് ആപ്റ്റ്. ആപ്ട്-ഗെറ്റ് ആണ് സാധാരണയായി ഡിപികെജിക്കുള്ള പുതുക്കൽ ഉപകരണം. ആപ്റ്റ്-ആർപിഎം എന്ന ആപ്റ്റിന്റെ രൂപം ആർപിഎമ്മിനു വേണ്ടിയും ഉപയോഗിക്കാറുണ്ട്.[4] ഫിങ്ക് പ്രൊജക്ട് മാകിലേക്കും ഇത് വിവർത്തനം നടത്തി ഉപയോഗിക്കുന്നുണ്ട്. ഓപൺസൊളാരിസിലും ആപ്റ്റ് ലഭ്യമാണ്.[5] ജയിൽബ്രോക്കൺ ഐഓഎസിൽ ഉപയോഗിക്കുന്ന സിഡിയ ആപ്റ്റിനോടു നല്ല രീതിയിൽ സാദൃശ്യം കാണിക്കുന്നുണ്ട്.[6][7]

ആപ്റ്റ് - അഡ്വാൻസ്ഡ് പാക്കേജിംഗ് ടൂൾ
ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പ് ആപ്റ്റ്-ഗെറ്റ് സമ്മതം ചോദിക്കുന്നു.
ആദ്യപതിപ്പ്16 ഓഗസ്റ്റ് 1998 (1998-08-16)[1]
Stable release
0.8.10.3[2] / ഏപ്രിൽ 15, 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-04-15)
Preview release
0.8.16~exp13 / മാർച്ച് 13, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-13)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++
ഓപ്പറേറ്റിങ് സിസ്റ്റംവിവിധം
പ്ലാറ്റ്‌ഫോംയൂണിക്സ് പോലെയുള്ളവ
തരംപാക്കേജ് മാനേജർ
അനുമതിപത്രംഗ്നു ജിപിഎൽ
വെബ്‌സൈറ്റ്wiki.debian.org/Apt wiki.debian.org/Teams/Apt

ആപ്റ്റ് എന്നത് ഒരൊറ്റ സോഫ്റ്റ്‌വെയറല്ല, പകരം അതൊരു കൂട്ടം ലൈബ്രറികളും ഉപകരണങ്ങളും ചേർന്നതാണ്. ആപ്റ്റിലെ പ്രധാന ഘടകങ്ങൾ ലിബ്ആപ്റ്റ് എന്ന സി++ ലൈബ്രറിയും ആപ്റ്റ്-ഗെറ്റും, ആപ്റ്റ്-കാഷെയുമാണ്. ഡിപികെജിക്കുള്ള പുതുക്കൽ ഉപകരണം ആയാണ് ആപ്റ്റ് പരിഗണിക്കപ്പെടാറുള്ളത്. കാരണം ഡിപികെജി ഓരൊറ്റ പാക്കേജിനെ കൈകാര്യം ചെയ്യുമ്പോൾ ആപ്റ്റ്, പാക്കേജുകൾ തമ്മിലുള്ള ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നു.

ഡെബിയാന്റെ ഏറ്റവും നല്ല വശമായി ആപ്റ്റിനെ വിലയിരുത്തപ്പെടുന്നു.[8][9][10][11][12][13] ഡിപികെജി, ആപ്റ്റിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുകയാണെന്നും പറയാം. കാരണം ഡിപികെജിക്കു തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തിടത്ത് ആപ്റ്റ് ആണ് തീരുമാനിക്കുന്നത്.

കമാന്റുകൾ

തിരുത്തുക

സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഒഴിവാക്കുക, പുതുക്കുക, ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ പുതുക്കുക എന്നിവയാണ് ആപ്റ്റിന്റെ പ്രധാന ജോലികൾ. എന്നാൽ അധികാരങ്ങൾക്കായുള്ള കമാന്റും ഇതിനു മുമ്പിലായി ഉപയോഗിക്കേണ്ടി വരും.

ഇൻസ്റ്റാൾ ചെയ്യൽ

തിരുത്തുക
apt-get install 'pacakage_name'

എന്നതാണ് ഇൻസ്റ്റാൾ ചെയ്യാനുള്ള കമാന്റ്.

സോഫ്റ്റ്‌വെയറുകൾ നീക്കം ചെയ്യൽ

തിരുത്തുക
apt-get remove 'packege_name'

എന്ന കമാന്റിലൂടെയാണ് സോഫ്റ്റ്‌വെയറുകൾ നീക്കം ചെയ്യാവുന്നത്.

apt-get autoremove

എന്ന കമാന്റ് ആവശ്യമില്ലാത്ത, ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള സോഫ്റ്റ്‌വെയറുകളെ നീക്കം ചെയ്യുന്നു.

സോഫ്റ്റ്‌വെയറുകൾ പുതുക്കാൻ

തിരുത്തുക
apt-get update

ഇത് സിസ്റ്റത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളുടേയും പുതിയ പതിപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള കമാന്റാണ്. ഇതിനു ശേഷം പുതുക്കേണ്ട സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള കമാന്റ് നൽകിയാൽ മതി. പുതിയ പതിപ്പ് ഇൻസ്റ്റാൾ ആയിക്കൊള്ളും.

apt-get dist-upgrade

ലഭ്യമായ എല്ലാ പുതുക്കലുകളും ഒരൊറ്റ കമാന്റ് വഴി യാഥാർത്ഥ്യമാക്കാം. തനിയെ ഡിപന്റൻസികൾ തീർക്കുകയും ചെയ്യും.[14] ആപ്റ്റിറ്റൂഡ് ഇക്കാര്യത്തിൽ മികച്ച ഒരു ആപ്ലികേഷനാണ്.[15]

ചരിത്രം

തിരുത്തുക

ആപ്ട്-ഗെറ്റിന്റെ ആദ്യരൂപം ഡീറ്റി ആയിരുന്നു. ഡിപികെജി-ഗെറ്റ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. മതപരമായ കാരണങ്ങളാൽ ഡീറ്റി എന്ന പേര് ഉപേക്ഷിച്ചു. ആപ്റ്റ് എന്നുള്ള പേര് സ്വീകരിച്ചു. ആപ്ട്-ഗെറ്റിന്റെ ഏറെക്കുറെയുള്ള നിർമ്മാണം ഐആർസിയിലായിരുന്നു.[16] ശേഷം ലിബ്ആപ്റ്റ്-പികെജി എന്ന പേരിൽ നിർമ്മിച്ച സോഫ്റ്റ്‌വെയർ പരാജയമായിരുന്നു. പിന്നീട് ലിബ്ആപ്റ്റ്-ഇൻസ്റ്റ് നിർമ്മിച്ചെങ്കിലും ലക്ഷ്യം പൂർത്തീകരിക്കുന്നതിന്നതിൽ അതും പരാജയമായിരുന്നു. പിന്നീട് പുതിയൊരു സംഘം ആപ്റ്റ് തുടക്കം മുതൽ നിർമ്മിച്ചു. പുതിയ ഒരു നിഗൂഢലിപിയായിരുന്നു ഇതിൽ ഉപയോഗിച്ചത്.[17] ഇത് വിജയകരമായതോടെ ഡെബിയൻ അധിഷ്ഠിത വിതരണങ്ങൾ ധാരാളം പുറത്തിറങ്ങി.

ഫ്രണ്ട് എൻഡുകൾ

തിരുത്തുക
 
ആപ്റ്റിനുള്ള ഫ്രണ്ട് എൻഡ് ആയ സിനാപ്റ്റിക്
  1. "Advanced Packaging Tool". sensagent. Retrieved 2012-02-22.
  2. "Debian -- Details of package apt". packages.qa.debian.org. Retrieved 2012-04-02.
  3. "apt-get(8) - Linux man page". linux.die.net. Archived from the original on 2008-05-16. Retrieved 2008-05-12.
  4. "APT-RPM". apt-rpm.org. Archived from the original on 2008-04-21. Retrieved 2008-05-12.
  5. "Fink - About". www.finkproject.org. Archived from the original on 2008-05-11. Retrieved 2008-05-12.
  6. "Bringing Debian APT to the iPhone" by Jay Freeman (saurik
  7. "Telesphoreo Tangelo documentation". Archived from the original on 2010-07-14. Retrieved 2012-06-17.
  8. Byfield, Bruce (2004-12-09). "An apt-get primer". Archived from the original on 2010-04-19. Retrieved 2012-06-17.
  9. "From the archives: the best distros of 2000". Tux Radar. Archived from the original on 2013-04-24. Retrieved 2012-06-17.
  10. Dorgan, David (2004-01-19). "Migrating to Debian". linux.ie. Archived from the original on 2010-04-19. Retrieved 2012-06-17.
  11. "Mobile Linux development with Familiar and a minimal Debian". Mobile Tux.
  12. Why Debian
  13. Debian policy manual
  14. die.net Linux Man pages
  15. Discussion on dist-upgrade vs. full-upgrade
  16. Deity Mailing List, 1998-03.
  17. "Secure APT". Debian Wiki. Archived from the original on 2006-09-01. Retrieved 2006-09-05.
"https://ml.wikipedia.org/w/index.php?title=ആപ്റ്റ്&oldid=3624300" എന്ന താളിൽനിന്ന് ശേഖരിച്ചത്