വാഴയുടെ പിണ്ടിയിൽ ഈർക്കിൽ ഇടവിട്ട് വളച്ചുകുത്തി, അതിൽ മരോട്ടിത്തോടുവെച്ച് ഉണ്ടാക്കുന്ന ഒരു വിളക്കാണ് ആപ്പിണ്ടി അഥവാ, ആപ്പിണ്ടി വിളക്ക്.

ആപ്പിണ്ടി വിളക്ക്

ഹൈന്ദവക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ക്രൈസ്തവദേവാലയങ്ങളിലെ പെരുന്നാളുകളിലും ഇതുപയോഗിച്ചുവരുന്നു. ദീപാവലി, തൃക്കാർത്തിക തുടങ്ങിയ ആഘോഷങ്ങൾക്കും ആപ്പിണ്ടി അലങ്കരിക്കുന്ന പതിവ് കേരളത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്.

നിർമ്മാണം

തിരുത്തുക

പല വലിപ്പത്തിലും ആകൃതിയിലും ആപ്പിണ്ടി സജ്ജീകരിക്കാറുണ്ട്. വാഴപ്പിണ്ടി നിലത്ത് കുഴിച്ചുനിറുത്തിയും പ്രത്യേകം ചട്ടങ്ങളിൽ ഉറപ്പിച്ചും പല തട്ടുകളിലായി ഇതുണ്ടാക്കാറുണ്ട്. ഇതിൽ ദീപങ്ങൾ കൊളുത്തി മൂന്നുനാലു പേർ ചുമലിൽ വഹിച്ചുകൊണ്ട് നടക്കത്തക്കവണ്ണവും ഇതുണ്ടാക്കാറുണ്ട്. മരോട്ടിയുടെ തോടിനു പകരം ചില സ്ഥലങ്ങളിൽ ഇടിഞ്ഞിലാണ് ഉപയോഗിക്കുന്നത്.

ചതുരം, സമചതുരം രീതിയിൽ ചെറിയ പലകകളോ അലകുകളോ വെച്ച് അടിസ്ഥാനമുണ്ടാക്കും. ശേഷം, മുകളിലോട്ട് ഒരു വശം ത്രികോണം വരത്തക്ക രീതിയിൽ ചെറിയ കഷ്ണം വാഴ പിണ്ടി എടുത്തു മുകളിൽ തറച്ചുവെക്കും. തുടർന്ന്, വാഴ പോളകൾ കൊണ്ടും കുരുത്തോലകൊണ്ടും പൂമാലകൾ കൊണ്ടും അലങ്കരിക്കും. തെങ്ങിൻപൂക്കുല മുകളിൽ കുത്തിനിർത്തും. ചെറിയ തീ പന്തങ്ങൾ കൊണ്ടും അലങ്കരിക്കാറുണ്ട്.

മലമേക്കരയിലെ മുള്ളുതറ ദേവീ ക്ഷേത്രത്തിലെ ആപ്പിണ്ടി വിളക്കും ഏഴംകുളം ദേവീക്ഷേത്രത്തിലെ ആലവിളക്കും ഇപ്രകാരമുള്ള നിർമ്മിതികളാണ്.

സാഹിത്യത്തിൽ

തിരുത്തുക
  1. "മുള്ളുതറയിലെ ആപ്പിണ്ടി വിളക്ക്". Manorama. 2023-02-25. Archived from the original on 2023-03-12. Retrieved 2024-02-08.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആപ്പിണ്ടി_വിളക്ക്&oldid=4024286" എന്ന താളിൽനിന്ന് ശേഖരിച്ചത്