ഇന്ത്യയിലെ വരണ്ട കാലാവസ്ഥയുള്ള ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടിഞ്ഞിൽ. ഇത് കിളി ഇടിഞ്ഞിൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Commiphora caudata എന്നാണ്[1]. (കോഴിക്കോട് ഭാഗങ്ങളിൽ ഇടിഞ്ഞിൽ എന്നാൽ ക്ഷേത്രങ്ങൾക്ക് ചുറ്റും (ചുറ്റമ്പലത്തിൽ) എണ്ണയൊഴിച്ച് ദീപം തെളിയിക്കാൻ ഉപയോഗിച്ചുവരുന്ന കുഴിഞ്ഞ കൈക്കുമ്പിളിന്റെ ആകൃതിയും ഏകദേശം അത്രതന്നെ വലിപ്പമുള്ള ഇരുമ്പ് കൊണ്ടോ പിച്ചളകൊണ്ടോ ഉണ്ടാക്കിയ സാധനമാണ്) ചില സ്ഥലങ്ങളിൽ ഇളിഞ്ഞിൽ എന്നും പറയുന്നുണ്ട്.

ഇടിഞ്ഞിൽ
ഇടിഞ്ഞിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. caudata
Binomial name
Commiphora caudata
(Wight & Arn.) Engl.

ശരാശരി 10 മീറ്റർ വരെ പൊക്കത്തിൽ ശാഖോപശാഖകളായി വളരുന്ന, തണ്ടുകളിൽ നിന്നും നേർത്ത തൊലി പൊഴിക്കുന്ന സസ്യം കൂടിയാണിത്. ഇലകൾ മിനുസമാർന്നതും അരികുകൾ സർപ്പിളാകൃതിയിലും കാണപ്പെടുന്നു. തായ്തണ്ടിൽ നിന്നും ഉണ്ടാകുന്ന ശാഖകളിൽ 5-7 ഇലകൾ വരെ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കൾ ചെറുതും സുഗന്ധമുള്ളതുമാണ്. ഒരു വിത്ത് മാത്രം കാണപ്പെടുന്ന കായ്കൾ മാംസളവും ഗോളാകൃതിയിലും ഉള്ളതുമാണ്.

ഔഷധ ഉപയോഗം

തിരുത്തുക

ഒടിവ്, ചതവ് എന്നിവയ്ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. നാടൻ രീതിയിൽ ഉളുക്കിനു ഇതിന്റെ തൊലി അരച്ച് പുരട്ടാറുണ്ട്.

രസഗുണങ്ങൾ

തിരുത്തുക
  1. ഇടിഞ്ഞിൽ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 09-Oct-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഇടിഞ്ഞിൽ പൂവ്
"https://ml.wikipedia.org/w/index.php?title=ഇടിഞ്ഞിൽ&oldid=3406191" എന്ന താളിൽനിന്ന് ശേഖരിച്ചത്