വിഷാംശം അല്ലെങ്കിൽ അരുചിയിലൂടെ സസ്യഭുക്കുകളെ തുരത്താൻ സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ജൈവ സംയുക്തങ്ങളാണ് ആന്റിഫീഡന്റുകൾ. ഈ രാസ സംയുക്തങ്ങളെ സാധാരണയായി ദ്വിതീയ മെറ്റബോളൈറ്റുകളായി തരംതിരിക്കുന്നു, കാരണം അവ സസ്യങ്ങളുടെ ഉപാപചയത്തിന് അത്യന്താപേക്ഷിതമല്ല പകരം അവ സസ്യങ്ങൾക്ക് ദീർഘായുസ്സ് നൽകുന്നു. ആന്റിഫീഡന്റുകൾ ജൈവകീടനാശിനികളായി ഉപയോഗിക്കാറുണ്ട്. ഉദാഹരണങ്ങളിൽ മരങ്ങൾക്കെതിരായ ആക്രമണത്തെ തടയുന്ന റോസിൻ, പ്രത്യേക പ്രാണികൾക്ക് വളരെ വിഷാംശമുള്ള നിരവധി ആൽക്കലോയിഡുകൾ എന്നിവ ഉൾപ്പെടുന്നു.[2]

സസ്യഭുക്കുകളെ തടയാൻ ചില സസ്യങ്ങൾ സയനൈഡ് പുറത്തുവിടുന്ന സംയുക്തമായ അമിഗ്ഡലിൻ ഉത്പാദിപ്പിക്കുന്നു.[1]
ലിമോണിൻ പോലെയുള്ള ലിമോണോയിഡുകൾ കുക്കുർബിറ്റേസീ റൂട്ടേസീ, മീലിയേസീ എന്നീ കുടുംബങ്ങളിലെ നിരവധി സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിഫീഡന്റുകളാണ്.[3]

ചരിത്രം

തിരുത്തുക

"സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന കീടനാശിനികൾ (ഉദാ., റോട്ടനോൺ, വെരാട്രിഡിൻസ്, പൈറെത്രിൻസ്, നിക്കോട്ടിൻ ) പ്രാചീനകാലം മുതൽ കീട നിയന്ത്രണത്തിനായി ഉപയോഗിച്ചിരുന്നു."[4] ഈ ചെടികളിലെ സജീവ ഘടകങ്ങൾ ശുദ്ധീകരിക്കുകയും പരിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, പൈറെത്രൈനിൽ നിന്നും പൈറെത്രോയിഡുകൾ എന്നറിയപ്പെടുന്ന ധാരാളം സിന്തറ്റിക് കീടനാശിനികൾ സൃഷ്ടിച്ചിട്ടുണ്ട്.

പാചക ഉപയോഗങ്ങൾ

തിരുത്തുക

ചെടിയെ ആക്രമണങ്ങളിൽ നിന്നു പ്രതിരോധിക്കുന്നതിലെ അവയുടെ പങ്ക് കൂടാതെ, ആന്റിഫീഡന്റുകൾ പലപ്പോഴും രുചിയോ മണമോ നൽകുകയും ചില ചെടികളുടെ സ്വാദ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കടുക്, കാബേജ്, പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികൾ ഉദാഹരണങ്ങൾ ആണ്, സസ്യവസ്തുക്കൾ ചവയ്ക്കുകയോ മുറിക്കുകയോ മറ്റെന്തെങ്കിലും തരത്തിൽ കേടുപാടുകൾ വരുത്തുകയോ ചെയ്യുമ്പോൾ അവ ഗ്ലൂക്കോസിനോലേറ്റുകൾ അടങ്ങിയ തീവ്രമായ എണ്ണകൾ പുറത്തുവിടുന്നു.[5] വെളുത്തുള്ളിയിലെ ദുർഗന്ധം വമിക്കുന്ന ഘടകങ്ങൾ പ്രാണികളെ തടയാൻ പരിണമിച്ചതായി കരുതപ്പെടുന്നു. [6]

  1. Gleadow, RM; Møller, BL (2014). "Cyanogenic glycosides: synthesis, physiology, and phenotypic plasticity". Annual Review of Plant Biology. 65: 155–85. doi:10.1146/annurev-arplant-050213-040027. PMID 24579992.
  2. Richard N. Bennett; Roger M. Wallsgrove (1994). "Secondary metabolites in plant defence mechanisms". New Phytologist. 127 (4): 617–633. doi:10.1111/j.1469-8137.1994.tb02968.x. PMID 33874382.
  3. Amit Roy and Shailendra Saraf (2006). "Limonoids: Overview of Significant Bioactive Triterpenes Distributed in Plants Kingdom". Biol. Pharm. Bull. 29 (2): 191–201. doi:10.1248/bpb.29.191. PMID 16462017.
  4. Metcalf, Robert L. (2000). "Insect Control". Ullmann's Encyclopedia of Industrial Chemistry. doi:10.1002/14356007.a14_263. ISBN 978-3-527-30673-2.
  5. Johnson, I. T (2002). "Glucosinolates: Bioavailability and importance to health". International Journal for Vitamin and Nutrition Research. 72 (1): 26–31. doi:10.1024/0300-9831.72.1.26. PMID 11887749.
  6. Macpherson, Lindsey J.; Geierstanger, Bernhard H.; Viswanath, Veena; Bandell, Michael; Eid, Samer R.; Hwang, SunWook; Patapoutian, Ardem (May 24, 2005). "The Pungency of Garlic: Activation of TRPA1 and TRPV1 in Response to Allicin" (PDF). Current Biology. 15 (10): 929–34. doi:10.1016/j.cub.2005.04.018. PMID 15916949.
"https://ml.wikipedia.org/w/index.php?title=ആന്റിഫീഡന്റ്&oldid=3979624" എന്ന താളിൽനിന്ന് ശേഖരിച്ചത്