പൈറിത്രം
ജമന്തിവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഫലപ്രദമായ കീടനാശിനിയാണ് പൈറിത്രം. 1850 മുതൽ തന്നെ ഇവ പ്രചാരത്തിലുണ്ട്. റുവാണ്ട, പാപ്പുവന്യൂ ഗിനിയ, ടാൻസാനിയ, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. Tanacetum cinerariaefolium എന്ന ചെടിയിൽ നിന്നാണ് ഏറ്റവും വ്യാവസായിക ഉത്പാദനം നടത്തുന്നത്.
ഉൽപാദനരീതി
തിരുത്തുകജമന്തിപ്പൂക്കൾ ശുദ്ധവായുവിൽ വെയിലത്ത് ഉണക്കിപ്പൊടിച്ചതിനുശേഷം ചോക്കുപൊടി, കളിമണ്ണ് എന്നിവയുമായിച്ചേർത്ത് പൊടിയായോ വിവിധഎണ്ണകളോട് കൂട്ടിച്ചേർത്ത് എമൽഷൻ ആയോ ഉപയോഗിക്കാം. നല്ല ഗുണവിശേഷമുള്ള പൂക്കളിൽ 1.4 ശതമാനം മുതൽ 1.8 ശതമാനം വരെ ഈ രാസവസ്തു ഉണ്ടാകും.
മനുഷ്യനിലെ സ്വാധീനം
തിരുത്തുകമനുഷ്യനിൽ എന്തെങ്കിലും പ്രത്യാഘാതം ഇവയുടെ ഉപയോഗം വരുത്തുന്നോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. 2008 ൽ EPA അർബുദ അസസ്സ്മെന്റ് റിവ്യൂ കമ്മറ്റി ഇതിന് അർബുദസാദ്ധ്യതയില്ലാത്ത രാസവസ്തുവായി പരിഗണിച്ചിട്ടുണ്ട്.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-19. Retrieved 2012-04-05.