കാർബണിക സംയുക്തങ്ങൾ

കാർബൺ അടങ്ങിയ രാസ സംയുക്തങ്ങളിൽ ഭൂരിഭാഗവും

കാർബൺ അടങ്ങിയിട്ടുള്ള സംയുക്തങ്ങളെ പൊതുവേ കാർബണികസംയുക്തങ്ങൾ എന്ന് വിളിക്കുന്നു. അതേസമയം കാർബൺ അടങ്ങിയിട്ടുണ്ടെങ്കിലും കാർബൈഡുകൾ, ചില ഓക്സൈഡ്കൾ, സയനൈഡുകൾ തുടങ്ങിയ സംയുക്തങ്ങളെ അകാർബണിക സംയുക്തങ്ങളുടെ ഗണത്തിലാണ് പെടുത്തുന്നത്. കാർബണിക സംയുക്തങ്ങളെക്കുറിച്ചുള്ള പഠനമാണ് കാർബണിക രസതന്ത്രം.

മീഥെയ്ൻ ഏറ്റവും ലളിതമായ കാർബണിക സംയുക്തമാണിത്.

ആദ്യ കാലത്ത് കാർബണിക സംയുക്തങ്ങൾ ജൈവ സംയുക്തങ്ങൾ (ഓർഗാനിക് സംയുക്തങ്ങൾ)എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒന്നാം നൂറ്റാണ്ടിൽ തന്നെ മനുഷ്യന് പരിചിതമായിരുന്ന ഇത്തരം സംയുക്തങ്ങൾ ജൈവപ്രക്രിയയിലൂടെ മാത്രമേ ഉണ്ടാകൂ എന്ന വിശ്വാസം അന്ന് നിലനിന്നിരുന്നു. അത് കൊണ്ട് അവ ജൈവസംയുക്തങ്ങൾ (ഓർഗാനിക് സംയുക്തങ്ങൾ) എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് ഈ വിശ്വാസം തിരുത്തപ്പെട്ടുവെങ്കിലും ഇത്തരം സംയുക്തങ്ങൾ ആ പേര് തന്നെ നിലനിർത്തി പോന്നു. ഇത്തരം സംയുക്തങ്ങളുടെ പൊതുവായ ഘടക അണു (ആറ്റം) കാർബൺ ആണെന്നും കാർബൺ എന്ന മൂലകത്തിന്റെ ചില പ്രത്യേകതകൾ ആണ് ഈ സംയുക്തങ്ങളുടെ സവിശേഷതകൾക്ക് കാരണമെന്നും പിന്നീട് മനസ്സിലാക്കി.[1]

അവലംബം തിരുത്തുക

  1. http://chemistry.about.com/od/organiccompounds/a/a-organic-compounds.htm
"https://ml.wikipedia.org/w/index.php?title=കാർബണിക_സംയുക്തങ്ങൾ&oldid=3936142" എന്ന താളിൽനിന്ന് ശേഖരിച്ചത്