ആനിക്കാട് ഗ്രാമപഞ്ചായത്ത്
ആനിക്കാട് | |
9°28′27″N 76°40′37″E / 9.4741300°N 76.6770780°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 19.06ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്കിലാണ് ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് ആനിക്കാട് വില്ലേജിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. ആനിക്കാട് ഗ്രാമപഞ്ചായത്തിന് 19.04 ചതുരശ്രകിലോമീറ്റർ വിസ്തൃതിയും 8 വാർഡുകളുമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് നെടുങ്കുന്നം പഞ്ചായത്തും (കോട്ടയം ജില്ല), കിഴക്കുഭാഗത്ത് വെള്ളാവൂർ പഞ്ചായത്തും (കോട്ടയം ജില്ല), തെക്കുഭാഗത്ത് മണിമലയാറും, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പനയമ്പാല തോടും കറുകച്ചാൽ (കോട്ടയം ജില്ല) പഞ്ചായത്തുമാണ്.[1] മധ്യകേരളത്തിലെ സുപ്രസിദ്ധ ശിവപാർവ്വതിക്ഷേത്രം ആനിക്കാട്ടിലമ്മക്ഷേത്രം ഈ പഞ്ചായത്തിലാണ്.
പേരിനു പിന്നിൽ
തിരുത്തുകഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം അയിനി (ആഞ്ഞിലി) വൃക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ച അറക്കൂട്ടംപുരകൾക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോഗിച്ചിരുന്നു. അയിനിമരങ്ങളുടെ കാട് ഉണ്ടായിരുന്ന സ്ഥലത്തിനെ അയിനിക്കാട് എന്നറിയപ്പെട്ടു. ഇതാണ് പിൽക്കാലത്ത് ആനിക്കാട് ആയി മാറിയത്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2012-09-13. Retrieved 2010-08-04.
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കേരള സർക്കാർ വെബ്സൈറ്റ് Archived 2012-09-13 at the Wayback Machine.