ആനപ്പക്ഷി

(ആനപക്ഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയിലുണ്ടായിരുന്ന ഏറ്റവും വലിയ പക്ഷിയാണ് ആനപ്പക്ഷി (Elephant_bird). ആഫ്രിക്കയ്ക്കടുത്തുള്ള മഡഗാസ്ക്കർ ദ്വീപുകളിലാണ് ഇവ ജീവിച്ചിരുന്നത്. പറക്കാനാകാത്ത പക്ഷിയായിരുന്നു ഇത്. പത്തടിയോളം ഉയരവും അഞ്ഞൂറ് കിലോഗ്രാമിലധികം തൂക്കവും ഇവയ്ക്ക് ഉണ്ടായിരുന്നു. 1700 ശേഷം ഇവയെ കണ്ടിട്ടില്ല. മനുഷൃന്റെ ഇടപെടൽ മൂലം ഇവയ്ക്ക് വംശനാശം സംഭവിച്ചു എന്നു കരുതുന്നു.

ആനപ്പക്ഷി
Temporal range: Quaternary–present
Aepyornis maximus skeleton and egg
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
†Aepyornithiformes

Family:
Aepyornithidae

(Bonaparte, 1853)[1]
Genera

Aepyornis
Mullerornis

Diversity
2 genera, 7 species

ഇതിന്റെ മുട്ട കോഴിമുട്ടയേക്കാൾ 160 മടങ്ങ് വലിപ്പമുള്ളതാണ്.

ഭൂമിയിൽ ജീവിച്ചിരുന്നവയിൽ ഏറ്റവും ഉയരം കൂടിയ പക്ഷി ഭീമൻ മോവയാണ് (Giant Moa) 3.7 മീറ്റർ വരെ ഉയരം ഉണ്ടായിരുന്ന ഇതിനു , ആനപ്പക്ഷിയുടെ പകുതി ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.[2] [3]

Size of Aepyornis maximus (purple) compared to a human, an ostrich, and some non-avian theropod dinosaurs
Aepyornis maximus restoration
  1. 1.0 1.1 Brands, S. (2008)
  2. Wood, Gerald The Guinness Book of Animal Facts and Feats (1983) ISBN 978-0-85112-235-9
  3. സൂചീമുഖി മാസിക ,സെപ്റ്റംബർ 2014 പേജു 8
"https://ml.wikipedia.org/w/index.php?title=ആനപ്പക്ഷി&oldid=3349974" എന്ന താളിൽനിന്ന് ശേഖരിച്ചത്