ആനക്കല്ല്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ഒരു ഗ്രാമമാണ് ആനക്കല്ല്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ, കാഞ്ഞിരപ്പള്ളി പട്ടണത്തിന് സമീപത്താണ് ഇതിന്റെ സ്ഥാനം. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 58 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ ഒന്നാണിത്. കപ്പാട്, പിണ്ണാക്കനാട്, തിടനാട്, കാളകെട്ടി, ചെമ്മലമറ്റം, തോട്ടുമുഖം എന്നിവയാണ് ഈ ഗ്രാമത്തിന് സമീപത്തുള്ള മറ്റ് പ്രദേശങ്ങൾ.
ആനക്കല്ല് | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686507 |
ടെലിഫോൺ കോഡ് | 04828 |
വാഹന റെജിസ്ട്രേഷൻ | KL-34(കാഞ്ഞിരപ്പള്ളി), KL-05(കോട്ടയം) |
Coastline | 0 കിലോമീറ്റർ (0 മൈ) |
അടുത്ത നഗരം | കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട |
ലോകസഭാമണ്ഡലം | പത്തനംതിട്ട (കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം) |
കാലാവസ്ഥ | ട്രോപ്പിക്കൽ മൺസൂൺ (കോപ്പൻ) |
ശരാശരി വേനൽ താപനില | 35 °C (95 °F) |
ശരാശരി തണുപ്പുകാല താപനില | 18 °C (64 °F) |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ.