പിണ്ണാക്കനാട്, കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട പാതയിൽ കോട്ടയത്തിന് 40 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ചെറു ഗ്രാമമാണ്. ഈരാറ്റുപേട്ടയിൽനിന്ന് 8 കിലോമീറ്റർ, പൈകയിൽനിന്ന് 7 കിലോമീറ്റർ, കിഴക്കും മുണ്ടക്കയത്തുനിന്ന് 15 കിലോമീറ്റർ ദൂരങ്ങളിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

പിണ്ണാക്കനാട്
village
View of Pinnakkanadu from Kanjirappally
View of Pinnakkanadu from Kanjirappally
Coordinates: 9°37′41.8″N 76°46′31.4″E / 9.628278°N 76.775389°E / 9.628278; 76.775389
Country ഇന്ത്യ
Stateകേരളം
Districtകോട്ടയം
ഭരണസമ്പ്രദായം
 • ഭരണസമിതിThidanadu Panchayath
Languages
 • മലയാളംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
Telephone code4828
വാഹന റെജിസ്ട്രേഷൻKL-34 & KL-35
Nearest cityകാഞിരപ്പള്ളി, ഈരാറ്റുപേട്ട്, പൈക
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature18 °C (64 °F)
വെബ്സൈറ്റ്www.facebook.com/pinnakkanad

ഭരണംസംവിധാനം

തിരുത്തുക

താലൂക്ക് (പ്രാദേശിക സർക്കാർ) ആസ്ഥാനം മീനച്ചിലിലും ഗ്രാമത്തിൻ്റെ ആസ്ഥാനം കൊണ്ടൂരിലും ജില്ലാ ആസ്ഥാനം കോട്ടയത്തും സ്ഥിതി ചെയ്യുന്നു. ഈ പട്ടണം പൂഞ്ഞാർ നിയമസഭയുടെയും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൻ്റെയും ഭാഗമാണ്.

സാമ്പത്തികം

തിരുത്തുക

പ്രദേശവാസികളിൽ ഭൂരിഭാഗവും റബ്ബർ, കൊക്കോ തുടങ്ങിയ നാണ്യവിളകളും മരച്ചീനി, വാഴ തുടങ്ങിയ ഭക്ഷ്യവിളകളും കൃഷി ചെയ്യുന്ന കർഷകരാണ്.

ഗ്രാമങ്ങൾ

തിരുത്തുക

കാളകെട്ടി, മൈലാടി, ചേറ്റുതോട്, മാളികശേരി, വാരിയാനിക്കാട്, ചെമ്മലമറ്റം എന്നിവ ഈ ഗ്രാമത്തിൻറെ സമീപം സ്ഥിതചെയ്യുന്ന മറ്റു ഗ്രാമങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=പിണ്ണാക്കനാട്&oldid=4145864" എന്ന താളിൽനിന്ന് ശേഖരിച്ചത്