ആദികടലായി
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ , എടക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് ആദികടലായി. കണ്ണൂർ പട്ടണത്തിൽ നിന്നും ഏകദേശം 6 കി.മി. തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. കണ്ണൂരിൽ നിന്നും സിറ്റി, തയ്യിൽ, കുറുവ വഴിയും, തോട്ടടയിൽ നിന്നും തോട്ടട വെസ്റ്റ് റൂട്ടിലൂടെയും ഇവിടെ എത്തിച്ചേരാം. ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം[1] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കടലായി സൗത്ത് യു.പി. സ്കൂൾ ഈ ഗ്രാമത്തിലെ ഏക വിദ്യാലയമാണ്.
ചരിത്ര പശ്ചാത്തലം
തിരുത്തുകകോലത്തിരി[2] രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ പ്രദേശം എന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. കോലത്തിരി രാജവംശത്തിലെ പ്രമുഖനായ രാജാവ് വളഭൻ ഈ പ്രദേശത്ത് ഒരു കോട്ട പണി കഴിപ്പിച്ചിരുന്നു. ശിവേശ്വരം കോട്ട എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും ഈ പ്രദേശത്ത് കാണാം[3].
പ്രധാന ആകർഷണം
തിരുത്തുകഇവിടത്തെ പ്രധാന ആകർഷണം ശാന്തമായ കടൽതീരമാണ്. നിരവധി വിദേശസഞ്ചാരികൾ വർഷംതോറും ഇവിടെ എത്തിച്ചേരുന്നു.അവർക്ക് താമസ സൌകര്യമോരുക്കുന്നതിനായി നിരവധി ഹോംസ്റ്റേകളുംഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അവലംബം
തിരുത്തുക