ചെറിയ ആടലോടകം എന്നത് അക്കാന്തേസീ എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് (ശാസ്ത്രീയ നാമം: Justicia beddomei (C.B.Clarke) Bennet,[1], ബസിയോണിം (Basionym):Adhatoda beddomei C.B.Clarke[2]) ചെറിയ ആടലോടകത്തെ ചിറ്റാടലോടകം എന്നും വിളിക്കാറുണ്ട്.[3]തെക്കുപടിഞ്ഞാറൻ പശ്ചിമഘട്ടമേഖലകളിൽ കാണപ്പെടുന്ന അപൂർവ്വമായ ഒരു തദ്ദേശീയ സസ്യമാണിത്. വരണ്ട ഇലപൊഴിയും കാടുകളിൽ (Dry Deciduous Forests) ഇവ കാണാം. [3] കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ചെറിയ ആടലോടകം കൂടുതൽ കാണപ്പെടുന്നത്.[4] തമിഴ്നാട്ടിലെ വാൽപ്പാറ, കോയമ്പത്തൂർ ജില്ലയിലെ അക്കാമല, കന്യാകുമാരി ജില്ലയിലെ മഹേന്ദ്രഗിരി എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നുണ്ട്. [5]സെപ്റ്റംബർ-നവംബർ മാസങ്ങളിലാണ് പുക്കളുണ്ടാകുന്നത്.[4] അമിതചൂഷണം ഈ സസ്യത്തെ വംശനാശത്തിന്റെ വക്കിലേക്കെത്തിച്ചിട്ടുണ്ട്. അതിനാൽത്തന്നെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഈ സസ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്.

ചെറിയ ആടലോടകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
J. beddomei
Binomial name
Justicia beddomei
Synonyms
  • Adhatoda beddomei C. B. Cl.
  • Ecbolium beddomei (C. B. Cl.) Kuntze
  • Justicia gingiana Sebastine & Ramam.

രൂപവിവരണം

തിരുത്തുക
 
ചിറ്റാടലോടകത്തിന്റെ പൂവ്

ഇത് ഒരു കുറ്റിച്ചെടിയാണ്. ഇലകളിൽ ഏകദേശം 8 ജോഡി പ്രധാനഞരമ്പുകളാണ് കാണപ്പെടുന്നത്. അകന്നകന്നാണ് കാണപ്പെടുന്ന ഇവയ്ക്ക് 6 ഇഞ്ച് നീളം വരെ വയ്ക്കാം.[6] ചെറിയ ഇലകളും പൂക്കളുമാണിവയ്ക്കുള്ളത്. ഇലകൾ അഭിന്യാസ (opposite phyllotaxis) രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. [3] പൂവിൽ രണ്ട് കേസരങ്ങളുണ്ട് (Stamens). ഈ കേസരങ്ങൾക്ക് ദ്വികോശപരാഗികളാണുള്ളത് (anthers). ഒന്നോ രണ്ടോ വിത്തുകളോടുകൂടിയ ക്ലാവേറ്റ് ക്യാപ്സൂളാണ് (clavate capsule) ഇതിന്റെ ഫലം.[3] അംഗപ്രജനനത്തിലൂടെയാണ് (Vegetative reproduction) ഇവ പുതിയ തലമുറകളെ സൃഷ്ടിക്കുന്നത്. [6]

ഔഷധഗുണം

തിരുത്തുക

ആയുർവേദത്തിൽ ചെറിയ ആടലോടകത്തിന്റെ വേര്, ഇലകൾ, പൂക്കൾ എന്നീ ഭാഗങ്ങൾ പല അസുഖങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.[5] A.vasica Nees എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന വലിയ ആടലോടകത്തേക്കാൾ കൂടുതൽ ഔഷധഗുണം ചെറിയ ആടലോടകത്തിനാണെന്നാണ് കരുതപ്പെടുന്നത്. [6]

  1. "Global Plants". JSTOR.
  2. "Scientific name of plant". International Plant Names Index.
  3. 3.0 3.1 3.2 3.3 "India Biodiversity Portal,Species Page". Retrieved Aug 22, 2021.
  4. 4.0 4.1 "Flora of peninsula india". Retrieved Aug 22, 2021.
  5. 5.0 5.1 "Plant Details for Adhatoda beddomei C.B.CLARKE". ENVIS Centre on Medicinal Plants. Archived from the original on 2021-08-22. Retrieved 2021-08-22.
  6. 6.0 6.1 6.2 "Ex situ conservation strategies for threatened medicinal plant species _ Acorus calamus Linn and Adhatoda beddomei C B Clarke" (PDF). shodhganga@ INFLIBNET. Department of Applied Botany, Kuvempu University. Retrieved 22 August 2021.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറിയ_ആടലോടകം&oldid=3912553" എന്ന താളിൽനിന്ന് ശേഖരിച്ചത്