കിഴക്കൻ ചൈന, ജപ്പാൻ, കൊറിയ എന്നി രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരുതരം വണ്ടാണ് ആകാശവണ്ട്(Asian long-horned beetle). ഇതിന്റെ ശാസ്ത്രീയ നാമം (Anoplophora glabripennis) ആണ്. 1996-ൽ ഈ വണ്ടിനെ അപ്രതീക്ഷിതമായി യു.എസി.ലും കണ്ടെത്തിയിട്ടുണ്ട്.[1] അതുപോലെ കാനഡ, ട്രിനിഡാഡ് കൂടാതെ യൂറോപ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ആസ്ട്രേലിയ, യു.കെ. തുടങ്ങിയ രജ്യങ്ങളിലും ഇവയെ കണ്ടെത്തി. ഇവ ഏഷ്യയിൽ നിന്ന് മറ്റുദേശങ്ങലിലെയ്ക്ക് വ്യാപിക്കുന്നത് തടികൊണ്ടുള്ള പാക്കിങ്ങ് സാധനങ്ങളിൽ കൂടിയാണെന്ന് മനസ്സിലാക്കുന്നു.[2]

ആകാശവണ്ട്
പ്രായപൂർത്തിയായ ആകാശവണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
A. glabripennis
Binomial name
Anoplophora glabripennis
(Motschulsky, 1853)
Synonyms
ആകശവണ്ടിന്റെ ക്ലോസപ്

വിനാശകാരി തിരുത്തുക

ഇതിന്റെ ലാർവയാണ് ഏറ്റവും വിനാശകാരി. മരത്തിനു ദ്വാരമുണ്ടാക്കി അതിനുള്ളിൽ പ്രവേശിച്ച് തടിക്കും തൊലിക്കുമിടയിലുള്ളഭാഗം തിന്നു തീക്കുന്നതു മൂലം മരം കരിഞ്ഞുപോകുന്നു. ലാർവയെ നശിപ്പിക്കാനും പ്രയാസമാണ്. നശിക്കുന്നമരം വെട്ടിമാറ്റി കത്തിക്കുക മാത്രമാണ് പ്രതിവിധി. കറുപ്പിൽ വെളുത്ത പുള്ളികളുള്ള ഇവയുടെ നീളം നാലു സെന്റീമിറ്ററും സ്പർശനിയുടെ നീളം 10 സെന്റീമീറ്ററും ആണ്.[3]

അവലംബം തിരുത്തുക

  1. "New York Invasive Species Information". Retrieved 20 April 2014.
  2. "ഏഷ്യൻ ലോങ്ങ്ഹൊർൺഡ് ബീറ്റെൽ.കോം". Archived from the original on 2014-05-16. Retrieved 2014-07-11.
  3. തിങ്ക്പ്രൊഗ്രെസ് ഓർഗനൈസേഷൻ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആകാശവണ്ട്&oldid=3822353" എന്ന താളിൽനിന്ന് ശേഖരിച്ചത്