വടക്കുകിഴക്കൻ ഒമാൻ, കിഴക്കൻ യു.എ.ഇ. എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ അറേബ്യൻ പെനിൻസുലയിലെ ഏറ്റവും ഉയർന്ന മലനിരകളാണ് അൽ ഹജർ പർവതങ്ങൾ (അറബി: جِـبَـال الْـحَـجَـر, Rocky Mountains or Stone Mountains). ഒമാൻ ഉൾക്കടലിൽ നിന്നും 50-100 കിമീ അകലെ ഒമാന്റെ താഴ്ന്ന കടൽ സമതലത്തെ ഉയർന്ന പീഠമരുഭൂമിയിൽ നിന്നും അൽ ഹജർ പർവതങ്ങൾ വേർതിരിക്കുന്നു.

അൽ-ഹജർ പർവതങ്ങൾ
Jabal Shams, highest peak in the Hajar mountains and Oman
ഉയരം കൂടിയ പർവതം
PeakJabal Shams
Elevation3,009 m (9,872 ft)

"അൽ" (അറബി: اَلْ) എന്നതിന് അർത്ഥം "ദി", "ഹജർ" (അറബി: حَـجَـر) എന്നാൽ "കല്ല്" അല്ലെങ്കിൽ "പാറ" എന്നാണ്. അതിനാൽ "അൽ-ഹജർ" (അറബി: اَلْـحَـجَـر) "ദി സ്റ്റോൺ" അല്ലെങ്കിൽ "ദി റോക്ക്" എന്ന് നിർവചിക്കാം.

ഭൂമിശാസ്ത്രവിവരണം തിരുത്തുക

ഭൂമിശാസ്ത്രപരമായി, സഗ്റോസ് പർവതങ്ങളുടെ തുടർച്ചയാണ് അൽ-ഹജർ പർവതനിരകൾ. ക്രിറ്റേഷ്യസ് ചുണ്ണാമ്പുകല്ലുകളും ഒഫിയോലൈറ്റ്സും കൊണ്ട് ഉണ്ടായ ഇവ അറേബ്യൻ പ്ലേറ്റുമായി കൂട്ടിയിടിച്ച് ഇറാനിയൻ പ്ലേറ്റ് എതിർദിശയിൽ നീങ്ങിയതിനെതുടർന്ന് പ്രധാനമായും മയോസെൻ, പ്ലയോസീൻ എന്നിവയിൽ രൂപം കൊണ്ടവയാണ്.

 
ഹജർ പർവതനിരകൾ നഖാൽ കോട്ടയ്ക്കു പിന്നിൽ

ഈ മലകൾ വടക്കു നിന്ന് ആരംഭിച്ച് ഉപദ്വീപായി മാറുന്നു. രാജ്യത്തെ ഏറ്റവും ഉയരമുള്ളതും വന്യവുമായ ഭൂപ്രകൃതിയാണ് ഹജറിന്റെ കേന്ദ്രഭാഗം. ജബൽ അഖ്ദാർ, ചെറിയ ജബൽ നഖ്ൽ നിരകൾ കിഴക്കു ഭാഗത്ത് താഴ്ന്ന സമൈൽ താഴ്വരയാൽ ചുറ്റപ്പെട്ടിരിക്കുന്നു (വടക്കുകിഴക്ക് മുതൽ മസ്കറ്റ് വരെ). സമൈലിനു കിഴക്ക് ആയ കിഴക്കൻ ഹജർ (ഹജർ ആഷ് ശർഖി), ഏകദേശം ഒമാനിലെ കിഴക്ക് ഭാഗത്തായുള്ള മത്സ്യബന്ധന നഗരമായ സുറിലേക്ക്[1] നീങ്ങുന്നു (തീരത്തോട് വളരെ അടുത്താണ്). ഏകദേശം 500 കിലോമീറ്ററിൽ (310 മൈൽ) പർവ്വതങ്ങൾ വ്യാപിച്ചു കിടക്കുന്നു.

ജബൽ ഹജറിന്റെ വടക്കും കിഴക്കുമുള്ള താഴ്ന്ന തീരദേശ ഭൂമി "അൽ ബതിനാ മേഖല" എന്നാണ് അറിയപ്പെടുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് തണുപ്പുകാലം. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ചൂട് കാലമാണെങ്കിലും ഇടയ്ക്കൊക്കെ മഴ പെയ്യുന്നു.

സസ്യ ജീവ ജാലങ്ങൾ തിരുത്തുക

 
ജൂനിപെർ

അറേബ്യയുടെ ഭൂരിഭാഗവും താരതമ്യം ചെയ്യുമ്പോൾ നിരവധി എൻഡെമിക് സ്പീഷീസുകൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുള്ളത് പർവ്വതമേഖലകളിലാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അനുസരിച്ച് സസ്യജന്തുജാലങ്ങൾ വ്യത്യാസപ്പെടുന്നു. 3,630 മുതൽ 8,250 അടി വരെയുള്ള (1,110, 2,510 മീറ്റർ) മേഖലകളിൽ കാട്ടൊലിവും അത്തിവൃക്ഷങ്ങളും ഉൾപ്പെടുന്നു. അതിലും ഉയർന്ന ഭാഗങ്ങളിൽ ജുനിപേഴ്സ്[2] കാണപ്പെടുന്നു. മാതളവും ആപ്രിക്കോട്ടും പോലെയുള്ള പഴവർഗ്ഗങ്ങൾ തണുത്ത താഴ്വരകളിലൂടെ വളരുന്നു. മറ്റു സ്ഥലങ്ങളിൽ ചെറിയ സസ്യങ്ങളും പാറക്കെട്ടുകളും കാണപ്പെടുന്നു. ഇറാൻറെ സമീപത്തുള്ള മലനിരകളുമായി സസ്യജാലങ്ങൾ സമാനത കാണിക്കുന്നു. ഹോൺ ഓഫ് ആഫ്രിക്കയും[3][4][5][6] ചെങ്കടലിലൂടെയുള്ള പ്രദേശങ്ങളും അതുപോലെതന്നെ. സമാനത കാണിക്കുന്നു. ഉദാഹരണത്തിന്, വൃക്ഷം സെറാറ്റോണിയ ഓറിയോതൗമ ഇവിടെയും സോമാലിയയിലും കാണാം[7]

 
തോട്ടിക്കഴുകൻ

തോട്ടിക്കഴുകൻ,[8] [9][10][11] ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ[12] ഉൾപ്പെടെ നിരവധി പക്ഷികൾ ഇവിടെയുണ്ട്. മൗണ്ടൻ ഗസെല്ല, അറേബ്യൻ തഹർ മുതലായ സസ്തനികളും ഇവിടെ കാണപ്പെടുന്നു.[13][14] വംശനാശ ഭീഷണി നേരിടുന്ന അറബിയൻ പുള്ളിപ്പുലിയെ (പാന്തേറ പർഡസ് നിംർ) ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.[15]മറ്റ് എൻഡിമയിക് സ്പീഷീസുകളിൽ ഗെക്കോകളും പല്ലികളും ചേർന്നതാണ്: അസക്കസ് മൊണ്ടാനസ്, അസക്കസ് പ്ലാറ്റിർഹൈൻചസ്, ഉപസ്പീഷീസായ വാദി ഖരാർ റോക്ക് ജെക്കോ (Pristurus gasperetti gallagheri )എന്നിവ ഒമാനിൽ മാത്രം കാണപ്പെടുന്നു. മുസന്തം ലീഫ്-ടോഡ് ജെക്കോ (Asaccus caudivolvulus), ഗാളാഘേർസ് ലീഫ്-ടോഡ് ജെക്കോ (Asaccus gallagheri), ഒമാൻ റോക്ക് ജെക്കോ (Pristurus celirrimus), ജയകർ ലിസാർഡ് (Lacerta jayakari), ഒമാൻസ് ലിസാർഡ് (Lacerta cyanura) എന്നിവ ഹജർ പർവ്വതങ്ങളിൽ മാത്രം കാണപ്പെടുന്നു.

അവലംബം തിരുത്തുക

  1. https://www.memphistours.com/Oman/Oman-Travel-Guide/Cities-in-Oman/wiki/Sur-City
  2. http://dictionary.reference.com/browse/Juniper?s=t
  3. Robert Stock, Africa South of the Sahara, Second Edition: A Geographical Interpretation, (The Guilford Press: 2004), p. 26
  4. Michael Hodd, East Africa Handbook, 7th Edition, (Passport Books: 2002), p. 21: "To the north are the countries of the Horn of Africa comprising Ethiopia, Eritrea, Djibouti Somaliland and Somalia."
  5. Encyclopædia Britannica, inc, Jacob E. Safra, The New Encyclopædia Britannica, (Encyclopædia Britannica: 2002), p.61: "The northern mountainous area, known as the Horn of Africa, comprises Djibouti, Ethiopia, Eritrea, and Somalia."
  6. Sandra Fullerton Joireman, Institutional Change in the Horn of Africa, (Universal-Publishers: 1997), p.1: "The Horn of Africa encompasses the countries of Ethiopia, Eritrea, Djibouti and Somalia. These countries share similar peoples, languages, and geographical endowments."
  7. "Ceratonia oreothauma". D. Hillcoat, G. Lewis and B. Verdcourt Kew Bulletin Vol. 35, No. 2. 1980. JSTOR 4114570. Missing or empty |url= (help)
  8. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  9. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  10. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  11. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)
  12. Shirihai, Hadoram (1987) Field characters of the Negev Lappet-faced Vulture, pp. 8–11 in International Bird Identification: Proceeedings of the 4th International Identification Meeting, Eilat, 1st - 8th November 1986 International Birdwatching Centre Eilat
  13. Hanif, N. (2015-02-04). "Arabian Oryx thriving at Abu Dhabi sanctuary". The National. Retrieved 2018-04-03.
  14. "Endangered Arabian tahr born on Sir Bani Yas Island". Gulf News. 2018-01-13. Retrieved 2018-04-02.
  15. Spalton, J. A.; Al Hikmani, H. M. (2006). "The Leopard in the Arabian Peninsula – Distribution and Subspecies Status" (PDF). Cat News. Special Issue 1: 4–8.
  • "Regions of Oman". Statoids.
  • Gardner, 1994. A new species of Asaccus (Gekkonidae) from the mountains of northern Oman. Journal of Herpetology 28 (2): 141-145.

ബാഹ്യ ലിങ്കുകൾ തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള അൽ ഹജർ പർവതങ്ങൾ യാത്രാ സഹായി

23°18′N 57°06′E / 23.3°N 57.1°E / 23.3; 57.1

"https://ml.wikipedia.org/w/index.php?title=അൽ_ഹജർ_പർവതങ്ങൾ&oldid=3813087" എന്ന താളിൽനിന്ന് ശേഖരിച്ചത്