അൽഫോൻസ (മലയാളചലച്ചിത്രം)
മലയാള ചലച്ചിത്രം
1952-ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് അൽഫോൻസ.[1] കോട്ടയം ജിയോപിക്ചേഴ്സിന്റെ പ്രഥമോപഹാരമായി അൽഫോൻസ 1952 ഫെബ്രുവരി 5-നു പ്രദർശനം ആരംഭിച്ചു. അൽഫോൻസയുടെ കഥയും സംഭാഷണവും ഒ. ജോസ്തോട്ടാനും ഗാനരചന അഭയദേവും എൻ.എസ്. കുര്യനും ചേർന്നും നിർവഹിച്ചു. ഈ ഗാനങ്ങൾക്ക് ഈണം പകർന്നത് റ്റി.ആർ. പാപ്പയായിരുന്നു. സിറ്റാഡൽ സ്റ്റുഡിയൊയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ചിത്രം സിനീമയാക്കിയതും തോട്ടാൻ തന്നെയാണ്. തങ്കപ്പൻ നൃത്തസംവിധാനവും, എസ്.എ.കാലിക് വേഷവിധാനവും, വിമലൻ ശബ്ദലേഖനവും, കൃഷ്ണൻ ആശാരി കലാസംവിധാനവും എൻ.എം. ശങ്കർ ചിത്ര സംയോജനവും നിർവഹിച്ചു. കേരളത്തിലെ വിതരണാവകാശികൾ കോട്ടയം ജിയോപിക്ചേഴ്സ് ആണ്.
അൽഫോൻസ | |
---|---|
സംവിധാനം | ഒ.ജെ. തോട്ടാൻ |
നിർമ്മാണം | എൻ.എക്സ്. ജോർജ്ജ് |
രചന | ഒ.ജെ. തോട്ടാൻ |
അഭിനേതാക്കൾ | ആർ. സുരേന്ദ്രനാഥ് പി.കെ. മോഹൻ ജോസ് പ്രകാശ് റോസ് സി.ആർ. ലക്ഷ്മി കമലാക്ഷി മിസ് കുമാരി ഇ.സി. ജേക്കബ് അൻസലീസ് ടി.എം. അബ്രഹാം |
സംഗീതം | ടി.ആർ. പാപ്പ |
ഛായാഗ്രഹണം | എൻ.എം. ശങ്കർ |
സ്റ്റുഡിയോ | സിറ്റാഡൽ |
റിലീസിങ് തീയതി | 05/02//1952 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകആർ. സുരേന്ദ്രനാഥ്
പി.കെ. മോഹൻ
ജോസ് പ്രകാശ്
റോസ്
സി.ആർ. ലക്ഷ്മി
കമലാക്ഷി
മിസ് കുമാരി
ഇ.സി. ജേക്കബ്
അൻസലീസ്
ടി.എം. അബ്രഹാം