അർജുൻ വാജ്‌പൈ
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരൻ ആണ് അർജുൻ വാജ്‌പൈ (ജനനം: ജൂൺ 9, 1993). 2011 മെയ് 20 ന് എവറസ്റ്റ് കീഴടക്കിയപ്പോൾ 16 വയസ്സ്, 11 മാസം, 18 ദിവസം ആയിരുന്നു അർജുൻറെ പ്രായം. ഡൽഹി സ്വദേശിയാണ് അർജുൻ. [1] , [2]. ഏറ്റവും പ്രായം കുറഞ്ഞ, എവറസ്റ്റ് കയറിയവർ എന്ന ബഹുമതി പിന്നീട് പലരും ഭേദിച്ചു കഴിഞ്ഞു. 19-ാം വയസ്സിൽ എവറസ്റ്റ് കീഴടക്കിയ മഹാരാഷ്ട്രയിലെ കൃഷ്ണാ പാട്ടീൽ സ്ഥാപിച്ച റെക്കോർഡ് ആണ് അർജുൻ തകർത്തത് [3].
അർജുൻ വാജ്‌പൈ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്ന കൃതി | 2010 ൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയപ്പോൾ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി |
മാതാപിതാക്ക(ൾ) | സഞ്ജീവ് വാജ്‌പൈ , പ്രിയ വാജ്‌പൈ |
പർവതോരാഹണ റെക്കോർഡുകൾ
തിരുത്തുകലോട്സെ കൊടുമുടി കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
തിരുത്തുക2011 മെയ് 20 ന് 17 വയസും 11 മാസവും 16 ദിവസവും പ്രായത്തിൽ, ലോട്‌സെ കൊടുമുടി] കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്ര നേട്ടവും അർജുൻ കൈവരിച്ചു [4]
മനസ്ലു കൊടുമുടി കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
തിരുത്തുക2011 ഒക്ടോബർ 4 ന് മനസ്ലു കൊടുമുടി കീഴടക്കി. ഇതോടെ, മനസ്ലു കൊടുമുടി കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്ര നേട്ടവും അർജുൻ കൈവരിച്ചു
മകാലു കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ
തിരുത്തുക2016 മെയ് 22 ന് തന്റെ നാലാമത്തെ ശ്രമത്തിൽ മകാലു കീഴടക്കിയതോടെ മകാലു കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടത്തിനും അർജുൻ ഉടമയായി [5]
ശീത കാലത്തു ചോ-ഒയു കൊടുമുടി കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
തിരുത്തുക2012 ൽ ചോ-ഒയു കൊടുമുടി കീഴടക്കാൻ ഉള്ള ആദ്യ ശ്രമത്തിൽ പക്ഷാഘാതത്തെ നേരിട്ടതിന് ശേഷം 2016 ഒക്ടോബർ 4 ന് ഒരു ശീത കാലത്തു നടത്തിയ ശ്രമത്തിൽ കൊടുമുടി കീഴടക്കിയതോടെ ശീത കാലത്തു ചോ-ഒയു കൊടുമുടി കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി[6]
കലാം കൊടുമുടി കയറുന്ന ആദ്യ വ്യക്തി
തിരുത്തുക2015 ഒക്ടോബർ 14 ന് ഹിമാചൽപ്രദേശിലെ സ്പിതി താഴ്‌വരയിൽ അത് വരെ ആരും കീഴടക്കാത്ത 6,180 മീറ്റർ (20,280 അടി) ഉയരം ഉള്ള ഒരു കൊടുമുടി കയറി അർജുൻ വാജ്‌പൈയും പർവതാരോഹകൻ ഭൂപേഷ് കുമാറും ചരിത്രം സൃഷ്ടിച്ചു. അന്തരിച്ച രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി അവർ ഇതിന് മൗണ്ട് കലാം എന്ന് പേരിട്ടു [7]
കീഴടക്കിയ കൊടുമുടികളുടെ പട്ടിക
തിരുത്തുക8000 മീറ്ററിൽ കൂടുതൽ ഉയരം ഉള്ള ലോകത്തിലെ പതിനാല് പർവതങ്ങളിൽ ആറെണ്ണം കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് അർജുൻ വാജ്‌പൈ .
നമ്പർ | കൊടുമുടി | ഉയരം | കീഴടക്കിയ വർഷം |
1 | എവറസ്റ്റ് | 8,848 മീറ്റർ | 2010 |
2 | ലോട്‌സെ | 8,516 മീറ്റർ | 2011 |
3 | മനസ്ലു | 8,163 മീറ്റർ | 2011 |
4 | മകാലു | 8,463 മീറ്റർ | 2016 |
5 | ചോ-ഒയു | 8,188 മീറ്റർ | 2016 |
6 | കാഞ്ചൻജംഗ | 8,586 മീറ്റർ | 2018 |
7 | കലാം കൊടുമുടി | 6,180 മീറ്റർ | 2015 |
കൂടുതൽ കാണുക
തിരുത്തുകഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ
അവലംബം
തിരുത്തുക- ↑ "Arjun Vajpai – who conquered Mount Everest is ready to scale new heights!-". www.tripoto.com.
- ↑ "A Mountaineering Prodigy, Arjun Vajpai-". www.mansworldindia.com.
- ↑ "Arjun Vajpai, The Child Prodigy Who Conquered Mount Everest-". www.scoopwhoop.com.
- ↑ "Young Indian mountaineer-Arjun Vajpai- scales Mt Lhotse-". timesofindia.indiatimes.com.
- ↑ "Arjun Vajpai Becomes The Youngest Indian To Scale Mt Makalu-". www.indiatimes.com.
- ↑ "Arjun Vajpai: The 3rd Youngest Indian To Climb Everest-". www.mensxp.com. Archived from the original on 2019-12-21. Retrieved 2019-09-18.
- ↑ "Arjun Vajpai: Indian boys climb an untouched mountain peak and name it after APJ Abdul Kalam-". www.mensxp.com.