അർഗുൻ നദി (ഏഷ്യ)
കിഴക്കൻ ചൈന-റഷ്യ അതിർത്തിയുടെ ഭാഗമായ 1,621 കിലോമീറ്റർ (1,007 മൈൽ) അമുർ നദിയോടൊപ്പം കാണപ്പെടുന്ന (ഹീലോംഗ് ജിയാങ്) നദിയാണ് അർഗുൻ നദി. (Buryat: Эргэнэ гол, Ergene gol; Mongolian: Эргүнэ мөрөн, Ergüne mörön) അതിന്റെ മുകളിലെ പരപ്പ് ചൈനയിലെ ഹൈലാർ നദി (ചൈനീസ്: 海拉尔 ă; പിൻയിൻ: ഹെയ്‌ലർ ഹേ) എന്നറിയപ്പെടുന്നു. റഷ്യയും ചൈനയും തമ്മിലുള്ള അതിർത്തി (1689 ൽ നേർച്ചിൻസ്ക് ഉടമ്പടി പ്രകാരം സ്ഥാപിതമായത്) ഈ നദിയെ എർഗൂൺ എന്ന് കാണിച്ചിരിക്കുന്നു. ഇത് അമൂർ നദിയുമായി ചേരുമ്പോൾ ഏകദേശം 944 കിലോമീറ്റർ (587 മൈൽ) കാണപ്പെടുന്നു. ലോകത്തിലെ നദികളിൽ ഏറ്റവും നീളം കൂടിയ പത്താമത്തെ നദി ആണ് അമുർ നദി അല്ലെങ്കിൽ ഹൈലോംഗ്. റഷ്യയുടെയും ചൈനയുടെയും അതിർത്തിയായാണ് ഈ നദി ഒഴുകുന്നത്. ചൈനീസ് ഭാഷയിൽ ഈ പേരിന് അർത്ഥം കറുത്ത വ്യാളി നദി എന്ന് ആണ്. ഒട്ടനവധി ദിനോസർ ഫോസ്സിലുകൾ ഈ നദിയുടെ കരയിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്.[1] [2]
Argun | |
---|---|
നദിയുടെ പേര് | Ergune |
ഉദ്ഭവം | Mongolian: ergene, "wide" |
Country | China, Russia |
Russian Krai | Zabaykalsky Krai |
Chinese Region | Hulunbuir |
Physical characteristics | |
പ്രധാന സ്രോതസ്സ് | Kherlen River about 195 കിലോമീറ്റർ (121 മൈ) from Ulaanbaatar 1,961 മീ (6,434 അടി) 48°N 109°E / 48°N 109°E |
നദീമുഖം | Amur river |
നീളം | 1,620 കി.മീ (1,010 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 164,000 കി.m2 (1.77×1012 sq ft) |
അർഗുൻ നദി | |||||||
Chinese name | |||||||
---|---|---|---|---|---|---|---|
Chinese | 额尔古纳河 | ||||||
| |||||||
Mongolian name | |||||||
Mongolian | Эргүнэ мөрөн | ||||||
| |||||||
Manchu name | |||||||
Manchu script | |||||||
Romanization | Ergune bira | ||||||
Russian name | |||||||
Russian | Аргу́нь |
വടക്കുകിഴക്കൻ ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള കുന്നുകളിൽ നിന്നുത്ഭവിക്കുന്ന അമുർ നദിയുടെ രണ്ട് പ്രധാന പോഷകനദികളായ ശിൽക നദി, എർഗൂൺ (അല്ലെങ്കിൽ അർഗുൻ) നദി എന്നിവയുടെ സംഗമം 303 മീറ്റർ (994 അടി) ഉയരത്തിൽ എത്തുമ്പോൾ സംഭവിക്കുന്നു[3]
പദോല്പത്തി
തിരുത്തുകഉർഗെൻഗോൾ 'വിശാലമായ നദി' (ഉർജെൻ എന്നാൽ 'വിസ്താരം' + ഗോൾ 'നദി') എന്നർത്ഥമുള്ള ബുരിയാത്ത് ഭാഷയിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്.[4] മംഗോളിയൻ പദമായ "എർഗാൻ" (പരമ്പരാഗത മംഗോളിയൻ അക്ഷരമാലയിൽ) അല്ലെങ്കിൽ "ഓർഗോൻ" (ആധുനിക മംഗോളിയൻ ഭാഷയിൽ) "വിശാലമായ" എന്നാണ് അർത്ഥമാക്കുന്നത്.
കെർലെൻ-എർഗൂൺ-അമുർ
തിരുത്തുകസാധാരണയായി കവിഞ്ഞൊഴുകാത്ത ഹുലുൻ തടാകം ഉയർന്ന മഴയുള്ള വർഷങ്ങളിൽ, അതിന്റെ വടക്കൻ തീരത്ത് കവിഞ്ഞൊഴുകിയേക്കാം. കൂടാതെ 30 കിലോമീറ്റർ (19 മൈൽ) ഒഴുകി ജലം എർഗൂണിലെത്തുന്നു. കെർലെൻ-എർഗൂൺ-അമുർ സിസ്റ്റത്തിന്റെ മൊത്തം നീളം 5,052 കിലോമീറ്റർ (3,139 മൈൽ) ആണ്.
ചരിത്രം
തിരുത്തുകഎർഗീൻകോൺ ഹുൻ മംഗോളിയൻ വംശവുമായി ബന്ധപ്പെട്ട ഒരു ഇതിഹാസമാണ് ദി സീക്രട്ട് ഹിസ്റ്ററി ഓഫ് മംഗോളിയൻ. ഈ ഐതിഹ്യത്തിൽ, മംഗോളിയക്കാർ മറ്റ് ഗോത്രങ്ങളെ കീഴടക്കി, അവർക്കിടയിൽ കൂട്ടക്കൊല നടത്തുകയും അതിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒഴികെ ആരും അവശേഷിച്ചില്ല. ഈ രണ്ട് കുടുംബങ്ങളും ശത്രുവിനെ ഭയന്ന് പർവ്വതങ്ങളും വനങ്ങളും മാത്രം ഉൾക്കൊള്ളുന്നതും വാസയോഗ്യമല്ലാത്തതുമായ ഭൂപ്രദേശത്തേക്ക് പലായനം ചെയ്തു. ആ പർവ്വതങ്ങളിൽ പുല്ലും സമൃദ്ധമായ കാലാവസ്ഥയും ഉണ്ടായിരുന്നു. എർഗൂൺ-ഖുനിൽ മംഗോളിയന്മാർ പെരുകുകയും അവർ ഇരുമ്പ് ഉരുക്കുകയും ഇരുമ്പുപണി നടത്തുകയും ചെയ്യുന്നതായി ഐതിഹ്യം പറയുന്നു. ഐതിഹ്യം അനുസരിച്ച്, മംഗോളിയർ ഇരുമ്പ് ഉരുക്കുന്നത് ഒരു കലയായി കാണുകയും ഇത് ഖേർലെൻ (കെലുലൻ), ഓനോൺ നദി എന്നിവിടങ്ങളിലെ നീരൊഴുക്കുള്ള പുൽപ്രദേശങ്ങളിലേയ്ക്കും പർവ്വതനിരകളിലേയ്ക്കും മലയിടുക്കുകളിലേയ്ക്കും അവരെ രക്ഷപ്പെടാൻ സഹായിച്ചു.
മംഗോളിയരുടെ ആവിർഭാവത്തിനുമുമ്പ്, അമുർ നദീതടത്തിൽ ജർചെൻ ജനതയുടെ ചില ഗോത്രവർഗ്ഗക്കാർ ഉണ്ടായിരുന്നു. അവർ വടക്കൻ ചൈനയിൽ ലിയാവോ (907–1125), ജിൻ (1115–1234) എന്നീ രാജവംശങ്ങൾ സ്ഥാപിച്ചു. കൂടാതെ ക്വിങ് രാജവംശം സ്ഥാപിച്ച മഞ്ചു ജനത (1644-1912) ജർചെൻസിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിൽ റഷ്യൻ സൈബീരിയ പിടിച്ചടക്കിയതിനെത്തുടർന്ന്, 1689 ലെ നെർച്ചിൻസ്ക് ഉടമ്പടിയിൽ റഷ്യ-ചൈന ബന്ധം ഔപചാരികമാക്കി. ഇത് അർഗുൻ നദിയെ ചൈന-റഷ്യ അതിർത്തിയായി സ്ഥാപിച്ചു. എന്നിരുന്നാലും, ഔട്ടർ മഞ്ചൂറിയൻ പ്രദേശത്തിന്റെ അമുറിനോടു ചേരുന്നതിനു മുമ്പ്, ചൈനയുടെ അതിർത്തിയിൽ ഇന്നത്തെ അമുർ ഒബ്ലാസ്റ്റ്, തെക്കൻ ഖബറോവ്സ്ക് ക്രായ്, പ്രിമോർസ്‌കി ക്രായ് എന്നിവിടങ്ങളിൽ നദിയുടെ കിഴക്ക് വിപുലീകരിക്കുകയും അറുപത്തിനാലു ഗ്രാമങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഗ്രാമങ്ങൾ സ്ഥാപിക്കുകയും ചെയ്തു. തുടർന്നുള്ള കിഴക്കൻ ചൈന-റഷ്യൻ അതിർത്തി അമുർ നദിയെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, 1991 ലെ ചൈന-സോവിയറ്റ് അതിർത്തി കരാറിൽ മാത്രമേ എല്ലാ ചൈന-സോവിയറ്റ് അതിർത്തി സംഘർഷങ്ങളും പരിഹരിക്കപ്പെട്ടിരുന്നുള്ളൂ.[5]
അവലംബം
തിരുത്തുക- ↑ Godefroit, P., Lauters, P., Van Itterbeeck, J., Bolotsky, Y. and Bolotsky, I.Y. (2011). "Recent advances on study of hadrosaurid dinosaurs in Heilongjiang (Amur) River area between China and Russia." Global Geology, 2011(3).
- ↑ Bolotsky, Y.L. & Kurzanov, S.K. 1991. [The hadrosaurs of the Amur Region.] In: [Geology of the Pacific Ocean Border]. Blagoveschensk: Amur KNII. 94-103. [In Russian]
- ↑ Source elevation derived from Google Earth
- ↑ Pospelov, E.M. (1998). Geograficheskie nazvaniya mira. Moscow: Russkie slovari. p. 42.
- ↑ Perkins, Dorothy (2013). "Amur River (Heilongjiang)". Encyclopedia of China: History and Culture. Routledge. pp. 10–11.