നിസാം

(അസഫ് ജാ രാജവംശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1719 മുതൽ ഹൈദരാബാദ് രാജ്യം ഭരിച്ചിരുന്ന അസഫ് ജാ രാജവംശത്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേരാണ്‌ നിസാം (ഉർദ്ദു: نظام‌ ), നിസാം-ഉൾ-മുൽക് എന്നതിന്റെ ചുരുക്കരൂപമാണ്‌ നിസാം എന്നത്. മുഗൾ സാമ്രാജ്യത്തിനു കീഴിൽ 1713 മുതൽ 1721 വരെ ഡെക്കാൻ പ്രദേശത്തിന്റെ മാൻസബ്ദാറായിരുന്ന മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയാണ്‌ ഈ രാജവംശത്തിന്റെ സ്ഥാപകൻ. 1724 ഇദ്ദേഹം അസഫ് ജാ എന്ന സ്ഥാനപ്പേര്‌ വംശപ്പേരായി സ്വീകരിച്ചു. ആദ്യമൊക്കെ മുഗൾ ചക്രവർത്തിയുടെ പ്രതിനിധിയായി നിലകൊണ്ടെങ്കിലും മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി മാറി.

The Nizam of Hyderabad

1720–1948
The Nizam
പതാക
തലസ്ഥാനംHyderabad
പൊതുവായ ഭാഷകൾDakhni , later Urdu
ഗവൺമെൻ്റ്Monarchy
Nizam
 
• 1720-1748
അസഫ്_ജാ_ഒന്നാമൻ
• 1869-1911
Mahbub Ali Khan, Asaf Jah VI
• 1911-1948
ഉസ്മാൻ അലി ഖാൻ, ആസാഫ് ജാ VII
ചരിത്രം 
• സ്ഥാപിതം
1720
1948
വിസ്തീർണ്ണം
500,000 കി.m2 (190,000 ച മൈ)
മുൻപ്
ശേഷം
Mughal Emperor
Union of India

ദക്ഷിണേന്ത്യയിൽ ഏകദേശം പന്ത്രണ്ടര കോടി ഏക്കർ വിസ്തൃതമായ രാജ്യത്തിന്റെ അധിപരായിരുന്ന നിസാമുകൾ ലോകത്തിൽത്തന്നെ എറ്റവും ധനികരായവരിൽ ഒരു കൂട്ടരായിരുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമാകുന്നതു വരെ ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഏഴു നിസാമുകൾ ഹൈദരാബാദ് ഭരിച്ചു. 1948-ൽ ഹൈദരാബാദ്, ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതു വരെ നിസാം ഭരണം നിലനിന്നു.

വംശചരിത്രം

തിരുത്തുക

മുഗൾ സിംഹാസനം കരസ്ഥമാക്കാൻ ഔറംഗസേബ് നടത്തിയ പല യുദ്ധങ്ങളിലും വീരസാഹസികത പ്രകടിപ്പിച്ച ഹാജി നവാബ് ക്വാജാ അബീദ് സിദ്ധിഖിയുടെ പൗത്രനും മീർ സഹാബുദ്ദീൻ സിദ്ദിഖിയുടെ പുത്രനുമാണ് മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി. പിതാമഹനും പിതാവും ഔറംഗസേബിന്റെ വിശ്വസ്ത സേനാനായകന്മാരായിരുന്നു. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയും ഔറംഗസേബിന്റെ പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. ഖമർ-ഉദ്-ദീൻ എന്ന പേർ നൽകിയത് ഔറംഗസേബ് ആണത്രെ.ഇവരെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്.ഒരിക്കൽ റോൾ റോയിസ് കാർ വാങ്ങാൻ ചെന്ന നൈസാമിനെ അതിന്റെ വില ചോദിച്ചപ്പോൾ കാർ കച്ചവടക്കാരൻ പരിഹസിക്കുകയും അതിന്റെ ദേഷ്യത്തിൽ ആ കാർ വാങ്ങി അതിന്മേൽ ചൂല് കെട്ടി നഗരം വൃത്തിയാക്കുകയും ചെയ്തതായി പറയപ്പെടുന്നു.മാത്രവുമല്ല ലോകത്തെ എറ്റവും വില കൂടിയ ഡയമണ്ട് ഇവർ പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നു.

നിസാം ഉൾ മുൽക്ക്, അസഫ് ജാ പദവികൾ

തിരുത്തുക

മുഗൾ ദർബാറിലെ തുറാനിസംഘത്തിൻറെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി. 1713-ൽ മുഗൾ സാമ്രാട്ട് ഫറൂഖ് സിയാർ ഡക്കാൻ പ്രദേശത്തെ 6 പ്രവിശ്യകളുടെ അധികാരവും അതോടൊപ്പം പ്രാദേശിക ഭരണാധികാരി എന്നർത്ഥം വരുന്ന നിസാം ഉൾ മുൽക്ക് എന്ന പദവിയും സിദ്ദിഖിക്ക് നൽകി. പിന്നീട് വന്ന മുഗൾ സാമ്രാട്ട് മുഹമ്മദ് ഷായാണ്, അസഫ് ജാ [൧] എന്ന പദവി നൽകിയത്. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി, നിസാം എന്നത് തൻറെ സ്ഥാനപ്പേരായും അസഫ് ജാ എന്നത് വംശപ്പേരായും സ്വീകരിച്ച് ഹൈദരാബാദും ചുറ്റുവട്ടങ്ങളും ഭരിച്ചു.

രാജ്യാതിർത്തികൾ

തിരുത്തുക

നിസാം ഉൾ മുൽക്കിന് ഫറൂഖ് സിയാർ ഭരണാധികാരം നൽകിയ ഡക്കാനിൽ 6 സൂബകളാണുണ്ടായിരുന്നത്: ഖണ്ഡേശ്,ഔറംഗബാദ്,ബേരാർ, ബീഡാർ, ബീജാപ്പൂർ, ഹൈദരാബാദ്. എന്നാൽ മറാഠ ശക്തികളുമായി നിത്യേനയെന്നോണം ഉണ്ടായിരുന്ന ബലപരീക്ഷണങ്ങളിൽ സൂബകളുടെ കൈവശാവകാശം മാറിക്കൊണ്ടേയിരുന്നു. എങ്കിലും ഹൈദരാബാദ് നഗരം എന്നും നിസാമിൻറെ തലസ്ഥാനമായി നിലനിന്നു.

ബാഹ്മിനി സാമ്രാജ്യം വിച്ഛിന്നമായപ്പോൾ രൂപം കൊണ്ട ഗോൽക്കൊണ്ട രാജ്യമാണ് ഹൈദരാബാദ് രാജ്യത്തിൻറെ മൂലരൂപം.കൃഷ്ണാ ഗോദാവരി നദികൾക്കിടക്കുളള ഫലഭൂയിഷ്ടമായ ഗോൽക്കൊണ്ട രാജ്യത്തിൻറെ തലസ്ഥാനമായിരുന്നു ഗോൽക്കൊണ്ട നഗരി. എന്നാൽ 1589-ൽ, അന്നത്തെ ഭരണാധികാരി മുഹമ്മദ് കുലി കുത്തുബ് ഷാ തലസ്ഥാനം അല്പം ദൂരെയുളള ഭാഗ്യനഗറിലേക്ക് മാറ്റി. ഭാഗ്യനഗറാണ് പിന്നീട് ഹൈദരാബാദ് ആയത്. ഡക്കാൻ പൂർണ്ണമായും, (ഗോൽക്കൊണ്ട രാജ്യമടക്കം) മുഗൾ സാമ്രാട്ടിൻറെ അധീനതയിലായത് 1681 മുതൽ 1686 വരെ നിണ്ടുനിന്ന ഔറംഗസേബിൻറെ നേതൃത്വത്തിലുണ്ടായ സൈനിക നടപടികളിലൂടെയാണ്. ഗോൽക്കൊണ്ട കോട്ട കീഴടക്കുന്നതിൽ അസഫ് ജാ ഒന്നാമൻറെ പിതാമഹനും പിതാവും പ്രധാന പങ്കു വഹിച്ചു. യുദ്ധത്തിൽ മാരകമായി മുറിവേറ്റ പിതാമഹൻ നിര്യാതനായി.

പിൻഗാമികൾ

തിരുത്തുക

അസഫ് ജാ I എന്ന പേരിൽ മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി 1721 മുതൽ 1748 വരെ ( മരണം വരെ) ഭരിച്ചു. 1748 മേയ് 21നു ബുർഹാൻപൂരിൽ വച്ച് നിര്യാതനാകുമ്പോൾ വയസ്സ് 77. അദ്ദേഹത്തിന് 6 പുത്രന്മാരും 7 പുത്രിമാരും ഉണ്ടായിരുന്നു. ഇവരിൽ അഞ്ചു പുത്രന്മാരുടേയും ഒരു പുത്രിയുടേയും പേരു കൾ മാത്രമേ ലഭ്യമായിട്ടുളളു. 1.സാഹബ്സാദ മീർ ഗാസി ഉദ്ദീൻ ഖാൻ സിദ്ദിഖി ( ഫിറോസ് ജംഗ് ) 2.സാഹബ്സാദ് മീർ അഹ്മദ് അലി ഖാൻ സിദ്ദിഖി ബഹാദൂർ, (നസീർ ജംഗ്) 3.സാഹബ്സാദ സയ്യദ് മൊഹമ്മദ് ഖാൻ സിദ്ദിഖി ബഹാദൂർ,(സലബത് ജംഗ്) 4.സാഹബ്സാദ മീർ നിസാം അലി ഖാൻ സിദ്ദിഖി ബഹാദൂർ,(ഫതേ ജംഗ്) 5.സാഹബ്സാദ മീർ മൊഹമ്മദ് ഷരീഫ് ഖാൻ സിദ്ദിഖി ബഹാദൂർ,(ബസലത് ജംഗ്). പുത്രി സാഹബ്സാദി ഖൈറുന്നീസാ ബേഗം

അസഫ് ജാ ഒന്നാമൻറെ മരണ ശേഷം അധികാരമോഹികളായിരുന്ന പിൻഗാമികൾ തമ്മിൽ വടംവലിയായി. മൂന്നു പേരായിരുന്നു ഈ മത്സരത്തിൽ പ്രമുഖർ പുത്രന്മാർ നസീർ ജംഗും,സലബത് ജംഗും ദൗഹിത്രൻ മുസ്സാഫർ ജംഗും. മുഗൾ ദർബാറിൽ മന്ത്രിയായിരുന്ന മൂത്ത മകൻ ഫിറോസ് ജംഗും ഭാഗ്യപരീക്ഷണത്തിന് മുതിർന്നെങ്കിലും ആ ശ്രമം വിഫലമായി. 12 വർഷക്കാലം നീണ്ടുനിന്ന ഈ കുടുംബകലഹസമയത്ത് ഇവരെ മൂന്നു പേരേയും അംഗീകരിക്കാൻ മുഗൾ സാമ്രാട്ട് തയ്യാറായില്ല. അതുകൊണ്ട് അസഫ് ജാ എന്ന ഔദ്യോഗിക പദവി അവർക്ക് ലഭ്യമായില്ല.

അസഫ് ജാഹി ഭരണാധികാരികൾ (1724-1948)

തിരുത്തുക
Image സ്ഥാനപ്പേര് യഥാർത്ഥ പേര് ജനനം നിസാം വാഴ്ച തുടക്കം നിസാം വാഴ്ച അവസാനം മരണം
 
നിസാം ഉൾ മുൽക്ക്, അസഫ് ജാ I
نظام‌الملک آصف جاہ
മീർ ഖമർ-ഉദ്-ദീൻ ഖാൻ 20 ഓഗസ്റ്റ് 1671 31 ജൂലൈ 1720 1 ജൂൺ 1748
 
നസീർ ജംഗ്
نصیرجنگ
മീർ അഹമദ് അലി ഖാൻ 26 ഫെബ്രുവരി 1712 1 ജൂൺ 1748 16 ഡിസംബർ 1750
 
‏മുസ്സാഫർ ജംഗ്
مظفرجنگ
മീർ ഹിദായത് മുഹ്യിദ്ദീൻ സാദുളള ഖാൻ ? 16 ഡിസംബർ 1750 13 ഫെബ്രുവരി 1751
 
സലബത് ജംഗ്
صلابت جنگ
മീർ സായിദ് മുഹമ്മദ് ഖാൻ 24 നവംബർ 1718 13 ഫെബ്രുവരി 1751 8 ജൂലൈ 1762
(സ്ഥാനനഷ്ടം)
16 സെപ്റ്റംബർ 1763
 
നിസാം ഉൾ മുൽക്ക്, അസഫ് ജാ II
نظام‌الملک آصف جاہ دوم
മീർ നിസാം അലി ഖാൻ 7 മാർച്ച് 1734 8 ജൂലൈ 1762 6 ഓഗസ്റ്റ് 1803
 
സിക്കന്ദർ ജാ, അസഫ് ജാ III
سکندر جاہ ،آصف جاہ تریہم
മീർ അക്ബർ അലി ഖാൻ 11 നവംബർ 1768 6 ഓഗസ്റ്റ് 1803 21 മേയ് 1829
 
നസീർ ഉദ്ദൗള, അസഫ് ജാ IV
ناصر الدولہ ،آصف جاہ چارہم
മീർ ഫർക്കുന്ദ അലി ഖാൻ 25 ഏപ്രിൽ 1794 21 മേയ് 1829 16 മേയ് 1857
 
അഫ്സൽ ഉദ്ദൗള, അസഫ് ജാ V
افضال الدولہ ،آصف جاہ پنجم
മീർ തഹ്നിയാത് അലി ഖാൻ 11 ഒക്ടോബർ 1827 16 മേയ് 1857 26 ഫെബ്രുവരി 1869
 
അസഫ് ജാ VI
آصف جاہ شیشم
മഹ്ബൂബ് അലിഖാൻ 17 ഓഗസ്റ്റ് 1866 26 ഫെബ്രുവരി 1869 29 ഓഗസ്റ്റ് 1911
 
ഉസ്മാൻ അലി ഖാൻ, ആസാഫ്ജാ VII
അസഫ് ജാ VII
آصف جاہ ہفتم
മീർ ഒസ്മാൻ അലി ഖാൻ 6 ഏപ്രിൽ 1886 29 ഓഗസ്റ്റ് 1911 17 സെപ്റ്റംബർ 1948
(സ്ഥാനനഷ്ടം)
24 ഫെബ്രുവരി 1967

നാമ മാത്രരായ നിസാമുകൾ(1948 മുതൽ)

തിരുത്തുക
Image പദവി പേര് ജനനം തുടക്കം അവസാനം മരണം
അസഫ് ജാ VII
آصف جاہ ہفتم
മീർ ഒസ്മാൻ അലി ഖാൻ 6 ഏപ്രിൽ 1886 17 സെപ്റ്റംബർ 1948 24 ഫെബ്രുവരി 1967
 
മുക്കറം ജാ, അസഫ് ജാ VIII
مکرم جاہ ،آصف جاہ ہشتم
മീർ ബർഖത് അലി ഖാൻ 6 ഒക്ടോബർ 1933 24 ഫെബ്രുവരി 1967 ജീവിച്ചിരിപ്പുണ്ട്

ഇതും കാണുക

തിരുത്തുക
  • Mughal Administration of Deccan Under Nizamul Mulk Asaf Jah, 1720-48 A.D.By M. A. Nayeem, Indian Council of Historical Research, University of Poona, Dept. of History [1]
  • Sastri, Srinivasa (1975). Advanced History of India. New Delhi: Allied Publishers Pvt. Ltd.
  • http://www.maharashtra.gov.in/pdf/gazeetter_reprint/History-III/chapter_8.pdf

[[വർഗ്ഗം::ഹൈദരാബാദ് (നാട്ടുരാജ്യം)]]

"https://ml.wikipedia.org/w/index.php?title=നിസാം&oldid=3946650" എന്ന താളിൽനിന്ന് ശേഖരിച്ചത്