മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ആണ് അഷ്റഫ് ഹംസ.[1] മലപ്പുറം ജില്ലയിലെ പൊന്നാനിസ്വദേശിയായ അദ്ദേഹം 2019 ൽ പുറത്തിറങ്ങിയ തമാശ എന്ന മലയാള ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.[2] 2021-ൽ രണ്ടാമത്തെ ചിത്രം ഭീമന്റെ വഴി സംവിധാനം ചെയ്തു[3]. 2022ൽ പുറത്തിറങ്ങിയ തല്ലുമാല എന്ന ചലചിത്രത്തിന്റെ രചനയിൽ മുഹ്സിൻ പരാരിയോടൊപ്പം അഷ്റഫ് ഹംസയുമുണ്ടായിരുന്നു[4].

അഷ്റഫ് ഹംസ
ജനനം
പൊന്നാനി, കേരള, ഇന്ത്യ
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്, നടൻ
സജീവ കാലം2018–present

ജീവിതരേഖ

തിരുത്തുക

മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് അഷ്റഫ് ഹംസ ജനിച്ചത്[5]. നഗരത്തിലെ അലങ്കാർ എന്ന സിനിമാതിയേറ്റർ ഉടമയായിരുന്നു പിതാവ്[6]. തിയേറ്ററുമായി ചെറുപ്പം മുതലേയുള്ള ഈ ബന്ധമാണ് തന്നെ സിനിമക്കാരനാക്കിയതെന്ന് അഷ്റഫ് ഹംസ പറയുന്നുണ്ട്[6]. ഇക്കാലത്തുള്ള ചില അനുഭവങ്ങൾ തല്ലുമാല എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[7]

യു. പി. ജയരാജിന്റെ ' ബിഹാർ ' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വചിത്രമാണ് അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ ആദ്യമായി പുറത്തിറങ്ങിയത്[6]. ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഹ്രസ്വചിത്രങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ[1] സുഹൃത്തായ മുഹ്സിൻ പരാരിയോടൊത്താണ് ഒരു ചലചിത്രവുമായി മുന്നോട്ടുപോകുന്നത്. ഇടക്കാലത്ത് നിന്നുപോയെങ്കിലും[5] ഇതാണ് 2022-ൽ തല്ലുമാല എന്ന ചിത്രമായി പുറത്തിറങ്ങിയത്[8].

2017-ൽ കന്നട ചിത്രമായ ഒണ്ടു മൊട്ടെയാ കതെയുടെ സ്വതന്ത്ര ആവിഷ്കാരമായി തമാശ എന്ന ചിത്രം സംവിധാനം ചെയ്തു[9][10]. 2019 ജൂൺ 19-ന് പുറത്തിറങ്ങിയ ഈ ചിത്രം വ്യാപകമായ നിരൂപകശ്രദ്ധ നേടുകയുണ്ടായി[11][12][13].

2021 ഡിസംബറിൽ പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചിത്രമാണ് അദ്ദേഹം രണ്ടാമതായി സംവിധാനം ചെയ്തത്[14]. തിരക്കഥയും നിർമ്മാണവും ചെമ്പൻ വിനോദ് ജോസ് ആണ് നിർവ്വഹിച്ചത്[15]. ഈ ചിത്രം സാമ്പത്തികമായി ഒട്ടൊക്കെ വിജയിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു[16][17].

കഥാരചനയിൽ പങ്കുവഹിച്ച തല്ലുമാല എന്ന ചിത്രം 2022 ഓഗസ്റ്റിൽ പുറത്തിറങ്ങുകയും വൻ ഹിറ്റായി മാറുകയും ചെയ്തു[18][19].

ലുഖ്‌മാൻ അവറാൻ, അനാർക്കലി മരിക്കാർ എന്നിവർ അഭിനയിച്ച സുലൈഖ മൻസിൽ എന്ന ചിത്രമാണ് മൂന്നാമതായി അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്[20][21][22].

ചിത്രങ്ങൾ

തിരുത്തുക
Year Title Director Writer Notes
2019 തമാശ (ചലചിത്രം) അതെ അതെ Debut movie
2021 ഭീമന്റെ വഴി അതെ അല്ല
2022 തല്ലുമാല അല്ല അതെ
2023 സുലൈഖ മൻസിൽ അതെ അതെ
അഭിനയം
വർഷം സിനിമ റോൾ
2018 സുഡാനി ഫ്രം നൈജീരിയ ഡോക്ടർ [23]
  1. 1.0 1.1 "അഷ്റഫ് ഹംസ". M3DB (in ഇംഗ്ലീഷ്). Retrieved 2023-05-05.
  2. Madhu, Vignesh (2020-12-27). "Thamaasha director Ashraf Hamza's next with Kunchacko Boban begins!". onlookersmedia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-05-05.
  3. "ഭീമനിലേക്കുള്ള സൗഹൃദവഴി; സംവിധായകൻ അഷ്‌റഫ്‌ ഹംസ സംസാരിക്കുന്നു". Deshabhimani. Retrieved 2023-05-05.
  4. Praveen, S. R. (2022-08-12). "'Thallumaala' movie review: Tovino Thomas stars in all-out fight fest, with the depth of a social media reel". The Hindu (in Indian English). ISSN 0971-751X. Retrieved 2023-05-05.
  5. 5.0 5.1 "I couldn't have asked for a better team: Thamaasha director Ashraf Hamza". The New Indian Express. Retrieved 2023-05-05.
  6. 6.0 6.1 6.2 "മാറുന്ന സിനിമയും തമാശകളും..." anweshanam.com. 2020-08-18. Retrieved 2023-05-05.
  7. Thallumaala Team Interview | Khalid Rahman | Tovino Thomas| Kalyani Priyadarshan | Maneesh Narayanan (in ഇംഗ്ലീഷ്), retrieved 2023-05-05
  8. Radio Mango Josh Junction Ft. Muhsin Parari with RJ Manju | Radio Mango Exclusive (in ഇംഗ്ലീഷ്), retrieved 2023-05-05
  9. ഡെസ്ക്, വെബ് (2019-06-18). "തമാശക്ക് പിന്നിലെ സിനിമാ യാത്രകൾ | Madhyamam". www.madhyamam.com. Retrieved 2023-05-05.
  10. "Thamaasha Movie Review". The Times of India. ISSN 0971-8257. Retrieved 2023-05-05.
  11. Sudhish, Navamy (2019-06-07). "'Thamaasha' Malayalam movie review: This Vinay Forrt-starrer is a simple, sensitive take on bodyshaming". The Hindu (in Indian English). ISSN 0971-751X. Retrieved 2023-05-05.
  12. "Thamaasha movie review: Vinay Forrt lends grace and charm to an endearing Everyman-Entertainment News , Firstpost". Firstpost (in ഇംഗ്ലീഷ്). 2019-06-23. Retrieved 2023-05-05.
  13. "Tamasha review: a simple and powerful take on what is no longer funny". OnManorama. Retrieved 2023-05-05.
  14. "Bheemante Vazhi movie review: This is not a road movie, but a movie about road". The Indian Express (in ഇംഗ്ലീഷ്). 2021-12-04. Retrieved 2023-05-05.
  15. "ദൃഢനിശ്ചയത്തിന്റെ വഴി, ഭീമന്റെ വഴി| Bheemante Vazhi Review". Mathrubhumi (in ഇംഗ്ലീഷ്). 2021-12-03. Retrieved 2023-05-05.
  16. "Kunchacko Boban's Bheemante Vazhi cuts a predictable path into an everyday issue". OnManorama. Retrieved 2023-05-05.
  17. Editor, Juksun (2022-01-12). "Top 10 Highest Grossing Malayalam Movies of 2021". Juksun (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-05-05. {{cite web}}: |last= has generic name (help)
  18. nirmal. "വെറും ഹിറ്റ് അല്ല മെഗാ ഹിറ്റ്; 'തല്ലുമാല'യുടെ ഒരു മാസത്തെ കളക്ഷൻ കണക്ക് പുറത്തുവിട്ട് നിർമ്മാതാക്കൾ". Asianet News Network Pvt Ltd. Retrieved 2023-05-05.
  19. "Thallumaala Box Office Collection : 'അടിച്ച്' മെഗ ഹിറ്റുണ്ടാക്കി തല്ലുമാല; ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷൻ ഇങ്ങനെ". Zee News Malayalam. 2022-09-06. Retrieved 2023-05-05.
  20. "'Sulaikha Manzil' Review: A must-watch film that leaves you satisfied like a cup of Sulaimani". OnManorama. Retrieved 2023-05-05.
  21. "മധുരമുളള സുലൈമാനി കുടിച്ച പോലെ, മനോഹരം ഈ കല്യാണ കാഴ്ചകൾ; സുലൈഖ മൻസിൽ റിവ്യൂ". ManoramaOnline. Retrieved 2023-05-05.
  22. "Ashraf Hamza". The Times of India. ISSN 0971-8257. Retrieved 2023-05-05.
  23. "സുഡാനി ഫ്രം നൈജീരിയ". M3DB (in ഇംഗ്ലീഷ്). Retrieved 2023-05-05.
"https://ml.wikipedia.org/w/index.php?title=അഷ്‌റഫ്_ഹംസ&oldid=4098771" എന്ന താളിൽനിന്ന് ശേഖരിച്ചത്