മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ യു.പി. ജയരാജ്.

ജീവിതരേഖ

തിരുത്തുക

1950-ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് ജനിച്ചു. കതിരൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ഐ.ടി.ഐ. ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബർനാഥ് ആയുധനിർമ്മാണശാലയിൽ ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിച്ചു.

കുടുംബം

തിരുത്തുക

അച്ഛൻ: യു.പി. ഗോപാലൻ

അമ്മ: സി.എം. യശോദ

ഭാര്യ: പി. പ്രസീദ

മകൻ: യു.പി. അഭിജിത്ത്

തിരുച്ചിറപ്പള്ളി ആയുധനിർമ്മാണശാലയിൽ ഇലക്ട്രിക്കൽ ചാർജ്‌മാനായിരിക്കെ 1999 ജൂലൈ 11-ന്‌ മരണം.

  • നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത് -(ജൂൺ 1983, സാഗാ ലൈബ്രറി, അന്തിക്കാട്)
  • നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത് -(ജൂലൈ 1994, മൾബറി പബ്ലിക്കേഷൻസ്, കോഴിക്കോട്)[1]
  • ഒക്കിനാവയിലെ പതിവ്രതകൾ (ജനുവരി 2000, ഡി.സി.ബുക്ക്സ്, കോട്ടയം)[2]
  • യു.പി.ജയരാജ് സ്മരണ (സെപ്റ്റംബർ 2003, ഡി.സി.ബുക്ക്സ്, കോട്ടയം)[3]
  • യു.പി.ജയരാജിന്റെ കഥകൾ (നവംബർ 2005, ഡി.സി.ബുക്ക്സ്, കോട്ടയം)[4]
  • യു.പി.ജയരാജിന്റെ കഥകൾ സമ്പൂർണം (ജൂലൈ 2012, ഡി.സി.ബുക്ക്സ്, കോട്ടയം)[5]

വിവർത്തനം

തിരുത്തുക

ചൈനീസ്, വിയറ്റ്‌നാമീസ്, പാലസ്തീൻ ഭാഷകളിലെ യു.പി. ജയരാജ് വിവർത്തനം ചെയ്ത വിപ്ലവകഥകൾ ഉണരുന്നവർ എന്ന പേരിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. [6]

പുരസ്ക്കാരങ്ങൾ

തിരുത്തുക

യു.പി. ജയരാജിന് പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ മരണാനന്തരം അദ്ദേഹത്തിന്റ പേരിൽ തലശ്ശേരിയിലെ യു.പി. ജയരാജ് ട്രസ്റ്റ് മലയാള ചെറുകഥയ്ക്ക് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

  1. Jayarāj, Yu. Pi (1994). Nirāśābharitanāya suhr̥ttin oru katt: kathakaḷ (in Malayalam). Kōl̲ikkōṭ; Kōṭṭayaṃ: Maḷber̲i Pabḷikkēṣans ; Distributors, Kar̲ant̲ Buks. ISBN 978-81-240-0152-3. OCLC 32893200.{{cite book}}: CS1 maint: unrecognized language (link)
  2. Jayarāj, Yu. Pi (2000). ഒക്കിനാവയിലെ പതിവ്രതകൾ. Kottayam: Ḍi. Si. Buks : Distributors, Current Books. ISBN 978-81-264-0035-5. OCLC 45916674.
  3. Jayarāj, Yu. Pi (2003). Yu. Pi. Jayarāj smaraṇa. Kottayam: Ḍi. Si. Buks. ISBN 978-81-264-0693-7. OCLC 56599581.
  4. Jayarāj, Yu. Pi (2005). യു പി ജയരാജിൻറെ കഥകൾ സമ്പൂര്ണം. Kottayam: Ḍi. Si. Buks. ISBN 978-81-264-1118-4. OCLC 81952623.
  5. Jayarāj, Yu. Pi (2012). Yu. Pi. Jayarājint̲e kathakaḷ sampūrṇṇaṃ. ISBN 978-81-264-3568-5. OCLC 823473952.
  6. Jayarāj, Yu. Pi (2019). Uṇarunnavar. ISBN 978-93-5390-083-0. OCLC 1233024775.
"https://ml.wikipedia.org/w/index.php?title=യു.പി._ജയരാജ്&oldid=3535295" എന്ന താളിൽനിന്ന് ശേഖരിച്ചത്