അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(അവിണിശ്ശേരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°28′12″N 76°13′48.43″E / 10.47000°N 76.2301194°E / 10.47000; 76.2301194

അവിണിശ്ശേരി
കേരളത്തിലെ വാർധ
Location of അവിണിശ്ശേരി
അവിണിശ്ശേരി
അവിണിശ്ശേരി കേരള ഭൂപടത്തിൽ
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
രൂപവത്കരണം 01 ഏപ്രിൽ l 1974
ഏറ്റവും അടുത്ത നഗരം തൃശ്ശൂർ
പ്രസിഡന്റ്
നിയമസഭ (സീറ്റുകൾ) പഞ്ചായത്ത് (13)
ലോകസഭാ മണ്ഡലം തൃശ്ശൂർ
നിയമസഭാ മണ്ഡലം ചേർപ്പ്
ബ്ലോക്ക് ചേർപ്പ്
താലുക്ക് തൃശ്ശൂർ
ജനസംഖ്യ
ജനസാന്ദ്രത
19,412
2,482/കിമീ2 (2,482/കിമീ2)
സ്ത്രീപുരുഷ അനുപാതം 1037:1000 /
സാക്ഷരത 92.61%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 7.82 km² (3 sq mi)
ദൂരം
കോഡുകൾ

തൃശ്ശൂർ നഗരത്തിനോട് ചേർന്ന് തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്. 1974 ഏപ്രിൽ 1 നാണ്‌ പഞ്ചായത്ത് നിലവിൽ വന്നത്. പാറളം പഞ്ചായത്തിലെ പാലിശ്ശേരി വില്ലേജും വല്ലച്ചിറ പഞ്ചായത്തിലെ അവിണിശ്ശേരി വില്ലേജും സംയോജിപ്പിച്ചാണ്‌ അവിണിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പ്രഥമ പ്രസിഡന്റ് വി. കെ. ജയഗോവിന്ദൻ . [1] [2]

'ശേരി' അഥവാ 'ചേരി' കളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമെന്ന അർത്ഥത്തിലാണ്‌ ഈ പ്രദേശത്തിന്ന് അവിണിശ്ശേരി എന്ന പേര്‌ ലഭിച്ചത്. [3]

2001 ലെ സെൻസസ് അനുസരിച്ച് പഞ്ചായത്തിലെ ജനസംഖ്യ 19412 ആണ്‌; സ്ത്രീകൾ 9883 ഉം പുരുഷന്മാർ 9529 ഉം. [4]

വിദ്യാലയങ്ങൾ

തിരുത്തുക

ഈ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനം സെയ്ന്റ് ജോസഫ്സ് ഹൈ സ്കൂൾ ആണ്‌. സ്കൂളിനോട് ചേർന്ന് പ്രൈമറി-അപ്പർ പ്രൈമറി വിഭാഗങ്ങൾ പ്രവത്തിയ്ക്കുന്നില്ല എന്നതാണ്‌ ഈ സ്കൂളിന്റെ പ്രത്യേകത. 35 വിദ്യാർത്ഥികളോടെ 1982 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇപ്പോൾ 370 വിദ്യാർത്ഥികളും, 18 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉണ്ട്. ‍[5]

അനാഥാലയം

തിരുത്തുക

തൃശ്ശൂർ അതിരൂപതയുടെ കീഴിൽ 'സെയ്ന്റ് ജോസഫ്സ് ബാലസദനം' എന്ന പേരിൽ ആൺ കുട്ടികൾക്കായി ഒരു അനാഥാലയം പ്രവൃത്തിയ്ക്കുന്നു. 12 വയസ്സിനു മേൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്ന ഈ സ്ഥാപനം 1969 മുതൽ പ്രവർത്തിച്ചു വരുന്നു.[6]

ആരാധനാലയങ്ങൾ

തിരുത്തുക

ഹൈന്ദവം

തിരുത്തുക
  • നാങ്കുളം ക്ഷേത്രം: മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്. കിഴക്കോട്ട് ദർശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദർശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദർശനമായി കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം.ഈ ക്ഷേത്രസമുച്ചയത്തിന്ന് ചുരുങ്ങിയത് 600 വർഷത്തെയെങ്കിലും പഴക്കം ഉള്ളതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.[7] ക്ഷേത്രച്ചുവരുകൽ ചുവർചിത്രങ്ങളാൽ അലംകൃതമണ്‌. നാങ്കുളം ശാസ്താവ് ആറാട്ടുപുഴ-പെരുവനം പൂരങ്ങളിൽ പ്രധാന പങ്ക് വഹിയ്ക്കുന്നു. [8] മീനമാസത്തിൽ അത്തം നാളിൽ കൊടിക്കൽ പൂരം ആണ്‌ പ്രധാന ആഘോഷം.
  • ശെരിശ്ശേരിക്കാവ് (ചെറുശ്ശേരിക്കാവ്) ഭഗവതി ക്ഷേത്രം: പ്രധാന വിശേഷദിവസം മകരമാസത്തിലെ അശ്വതിനക്ഷത്രത്തിലെ 'വേല'.
  • തൃത്താമരശ്ശേരി ശിവ ക്ഷേത്രം: കുംഭമാസത്തിൽ ശിവരാത്രി ആർഭാടപൂർവം ആഘോഷിക്കുന്നു.
  • കീഴേതൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രം, ചെറുവത്തേരി: ധനുമാസം പത്താം തിയ്യതി 'പത്താമുദയം' ആഘോഷിക്കുന്നു.
  • മേൽതൃക്കോവിൽ ചെറുവത്തേരി
  • തോട്ടപ്പായ ക്ഷേത്രം
  • മഠത്തിൽ ക്ഷേത്രം
  • കുട്ടൻകുളങ്ങര ക്ഷേത്രം
  • നാരായണമംഗലം വിഷ്ണുക്ഷേത്രം
  • പാലിശ്ശേരി തേവർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം: പഞ്ചായത്തിലെ പാലയ്ക്കൽ പ്രദേശത്ത് തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്ത് നിലനിന്നിരുന്ന ക്ഷേത്രം. പൂർണ്ണമായും നശിച്ചുപോയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ 'ക്ഷേത്ര പുനരുദ്ധാരണ സമിതി' രൂപവത്കരിച്ച് ചെറിയ ഒരു ശ്രീകോവിൽ സ്ഥാപിച്ച് 2005 മാർച്ച് മുതൽ പൂജാദി ചടങ്ങുകളും ആരാധനയും പുനരാരംഭിച്ചു.[9]

ക്രൈസ്തവം

തിരുത്തുക
  • തിരുഹൃദയ ദേവാലയം, പെരിഞ്ചേരി (സ്ഥാപിതം: 1903)[10]: ജനുവരി ആദ്യത്തെ വെള്ളിക്കുശേഷമുള്ള ഞായർ, ജൂൺ 1 നു ശേഷമുള്ള ഞയർ, ഒക്ടോബർ ഒന്നിനു ശേഷമുള്ള ഞായർ എന്നിവ പെരുന്നാൾ ദിനങ്ങളാണ്‌. [1]
  • സെയ്ന്റ് മാത്യൂസ് ചർച്ച്, പാലയ്ക്കൽ (സ്ഥാപിതം: 1941)[10]: ഫെബ്രുവരി ആദ്യത്തെ ഞായറാഴ്ച, സെപ്റ്റംബർ 20 കഴിഞ്ഞുള്ള ഞായർ, ഒക്ടോബർ 24 കഴിഞ്ഞുള്ള വ്യാഴം എന്നിവ പെരുന്നാൾ ദിനങ്ങളാണ്‌. [1]
  • സെയ്ന്റ് ജോസഫ് ചർച്ച്, ആവിണിശ്ശേരി (സ്ഥാപിതം: 1997) [10]

പ്രശസ്ത വ്യക്തികൾ

തിരുത്തുക
  • പി.എസ്. ശങ്കുണ്ണി വൈദ്യർ - ജയിൽ വാസമനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനി
  • വി.ആർ. കൃഷ്ണനെഴുത്തച്ഛൻ - സ്വാതന്ത്ര്യ സമര സേനാനി, കേരളത്തിലെ സഹകരണപ്രസ്ഥാനസ്ഥാപകരിൽ പ്രമുഖൻ
  • കിഴക്കേടത്ത് വിരൂപാക്ഷൻ നമ്പൂതിരി - സമൂഹ്യപരിഷ്കർത്താവ്
  • മുല്ലനേഴി നീലകണ്ഠൻ - കവി, ചലച്ചിത്രഗാനരചയിതാവ് [11]
  • അവിണിശ്ശേരി നാരായണൻ നമ്പീശൻ - ഗ്രന്ഥകർത്താവ്[12] , ബ്രാഹ്മണിപ്പാട്ടുകളുടെ സമ്പാദകൻ
  • അക്കൂരത്ത്‌ വെങ്ങല്ലൂർ മന നാരായണൻ നമ്പൂതിരി - സാമൂഹ്യപരിഷ്‌കർത്താവ്
  • അക്കൂരത്ത്‌ വെങ്ങല്ലൂർ മന ദേവസേന അന്തർജ്ജനം - പാലിയം സത്യാഗ്രഹ സമര നായിക, തൊഴിൽകേന്ദ്രത്തിലേക്ക് എന്ന നാടകത്തിലെ അഭിനേത്രി, സാമൂഹ്യപരിഷ്‌കർത്താവ്

വാർഡുകൾ

തിരുത്തുക
  1. പാലയ്ക്കൽ
  2. അവിണിശ്ശേരി വെസ്റ്റ്
  3. അംബേദ്ക്കർ
  4. ബോട്ട്ജെട്ടി
  5. അവിണിശ്ശേരി
  6. തൃത്താമരശ്ശേരി
  7. വള്ളിശ്ശേരി
  8. വള്ളിശ്ശേരി സൗത്ത്
  9. പെരിഞ്ചേരി
  10. പാലിശ്ശേരി
  11. ചെറുവത്തേരി
  12. തോട്ടപ്പായ
  13. പാലയ്ക്കൽ ഈസ്റ്റ്

സൂചികകൾ

തിരുത്തുക
  1. 1.0 1.1 1.2 വികസന റിപ്പോർട്ട് (ഒമ്പതാം പദ്ധതി), അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്, 1996.
  2. ടി. ആർ. വേണുഗോപാലൻ ,ദേശചരിത്രം: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്, ജനകീയാസൂത്രണ പദ്ധതി പ്രസിദ്ധീകരണം, 2000.
  3. *കേരള സർക്കർ തദ്ദേശ സ്വയംഭരണവകുപ്പ്
  4. "സെൻസസ് ഓഫ് ഇൻഡ്യ 2001". Archived from the original on 2004-06-16. Retrieved 2004-06-16.
  5. സെയ്ന്റ് ജോസഫ്സ് ഹൈ സ്കൂൾ, അവിണിശ്ശേരി
  6. സെയ്ന്റ് ജോസഫ്സ് ബാലസദനം[പ്രവർത്തിക്കാത്ത കണ്ണി]
  7. ടി. ആർ. വേണുഗോപാലൻ ,ദേശചരിത്രം: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്, ജനകീയാസൂത്രണ പദ്ധതി പ്രസിദ്ധീകരണം, 2000. (പേജ് 38)
  8. "ആറാട്ടുപുഴ ക്ഷേത്രം". Archived from the original on 2009-04-14. Retrieved 2009-03-03.
  9. തൃശ്ശൂർ പ്രിൻസിപ്പൽ സബ് ജഡ്ജ് 25 ഒക്ടോബർ 2008 ൽ പുറപ്പെടുവിച്ച വിധി
  10. 10.0 10.1 10.2 തൃശ്ശൂർ കത്തോലിക്ക അതിരൂപതയുടെ വെബ് സൈററ്റ്
  11. മലയാളസംഗീതം ഇൻഫോ വെബ് സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
  12. ഹൃദയമില്ലാത്ത മനുഷ്യൻ ‍